Image

ജൂലിയ സാമുവേല്‍ വാഷിങ്ങ്ടണില്‍ നിര്യാതയായി

ഡോ. മുരളീരാജന്‍ Published on 29 February, 2012
ജൂലിയ സാമുവേല്‍ വാഷിങ്ങ്ടണില്‍  നിര്യാതയായി

വാഷിങ്ങ്ടണ്‍ ഡി.സി: ജൂലിയ ജനിച്ചത്, മേരിലാന്‍ഡിലെ 14829 സില്‍വര്‍ സ്പ്രിങ്ങില്‍, 2006 ജനുവരി 27-ാം തീയതി ആയിരുന്നു. കഴിഞ്ഞ ആറു വര്‍ഷം ഒരു മാലഖയേ പോലെ കുടുംബാംഗങ്ങളുടെയും മലയാളി കൂട്ടായ്മയുടെയും വാത്സല്യപുത്രിയായി നടന്നിരുന്ന ജൂലിയയുടെ ജീവന്‍ അകാലത്തില്‍ പൊലിഞ്ഞു. വാഷിങ്ങ്ടണിലെ മലയാളികള്‍ക്ക് അത് വേദനിപ്പിക്കുന്ന വാര്‍ത്തയായിരുന്നു. സുനില്‍ സാമുവേലിന്റെയും സിബി സാമുവേലിന്റെയും ഓമന മകളായി പിറന്ന ജൂലിയ മരിച്ചത് ഫെബ്രുവരി 27, 2012ല്‍ ആണ്.

ഫെബ്രുവരി 29ന് മേരിലാന്‍ഡിലെ സില്‍വര്‍ സ്പ്രിങ്ങിലുള്ള 2337 ഫെയര്‍ ലാന്‍ഡ് റോഡിലെ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ച് പൊതുദര്‍ശനവും പ്രാര്‍ത്ഥനയും നടത്തുന്നതാണ്. കൂടാതെ , ഇവിടെ വച്ച്തന്നെ മാര്‍ച്ച് 1-ാം തീയതി പൊതുദര്‍ശനത്തോട് അനുബന്ധിച്ച് അന്ത്യകൂദാശയും കര്‍മ്മങ്ങളു നടത്തുന്നതാണ് എന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ദയവായി www.juliasamuel.com വെബ് സൈറ്റ് സന്ദര്‍ശിക്കുക.
ജൂലിയ സാമുവേല്‍ വാഷിങ്ങ്ടണില്‍  നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക