Image

ഫൊക്കാനാ 'സ്‌നേഹവീട് 'പദ്ധതി ലോകത്തിനു മാതൃക: ഉമ്മന്‍ ചാണ്ടി

അനില്‍ പെണ്ണുക്കര Published on 26 May, 2017
ഫൊക്കാനാ 'സ്‌നേഹവീട് 'പദ്ധതി ലോകത്തിനു മാതൃക: ഉമ്മന്‍ ചാണ്ടി
ഫൊക്കാനയുടെ പാര്‍പ്പിട പദ്ധതിയായ 'സ്‌നേഹവീട് ' ലോകത്തിനു തന്നെ ഉദാത്തമായ മാതൃകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി .ഫൊക്കാനയുടെ ഓരോ ജില്ലയ്ക്കും ഒരു വീട് എന്ന ഭവന പദ്ധതിയുടെ ഉത്ഘാദാനവും,ആദ്യ വീടിന്റെ താക്കോല്‍ ദാനവും പിറവത്ത് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .

പിറവം എടക്കാട്ടുവയല്‍ പഞ്ചായത്തില്‍ കട്ടിമുറ്റത്തു വീട്ടില്‍ വിധവയായ സെബിയക്കാന് ഫൊക്കാനയുടെ വീട് ലഭിച്ചത്.രണ്ടു മക്കള്‍ക്കൊപ്പം കോളനിയില്‍ താമസിച്ചു വന്ന സെബിയാക്കും മക്കള്‍ക്കും വലിയ ആശ്വാസമായി ഫൊക്കാനയുടെ സ്‌നേഹവീട്,
ഫൊക്കാനാ എക്‌സിക്കുട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍ ആണ് ഈ ഫൊക്കാനയുടെ പുതിയ കമ്മിറ്റി അധികാരത്തില്‍ വന്ന ശേഷം പ്രഖ്യാപിച്ച പദ്ധതിയാണ് സ്‌നേഹ വീട് കാരുണ്യപദ്ധതി .തുടക്കത്തില്‍ കേരളത്തിലെ എല്ലാ ജില്ലയ്ക്കും ഒരു വീട് നല്‍കുകയും തുടര്‍ന്ന് താലൂക്ക് ,പഞ്ചായത്തു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ആത്യന്തികമായ ലക്ഷ്യം.

ഈ പദ്ധതി പ്രഖ്യാപിച്ചു ചുരുങ്ങിയ സമയം കൊണ്ട് വീട് നിര്‍മ്മിച്ച് നല്‍കി ഫൊക്കാന എല്ലാ അമേരിക്കന്‍ മലയാളി സംഘടനകള്‍ക്കും മാതൃക ആകുകയാണ്.എറണാകുളം ജില്ലയിലെ പിറവത്ത് എടക്കാട്ടുവയല്‍ കാട്ടിമുറ്റം വീട്ടില്‍ ഒരു ആശ്രയവും ഇല്ലാത്ത സെബിയക്കാണ് വീട് നിര്‍മ്മിച്ച് നല്‍കുന്നത് .ഭര്‍ത്താവ് മരണപ്പെട്ടതോടെ ജീവിതം വഴിമുട്ടിയ സാഹചര്യത്തിലാണ് ഫൊക്കാനയുടെ സഹായം നല്‍കുന്നത് .പതിനൊന്നു വയസുള്ള മകളും ,ഒന്‍പതു വയസുള്ള മകനുമൊത്തു ലക്ഷം വീട് കോളനിയില്‍ താമസിച്ചു വരികയായിരുന്ന സെബിയക്കു ഫൊക്കാനയുടെ സ്‌നേഹവീട് കാരുണ്യ പദ്ധതിയില്‍ വീട് നല്‍കിയത് .

ഫൊക്കാനയുടെ തുടര്‍ പദ്ധതിയായി ഏറ്റെടുത്ത് നടത്തുന്ന പദ്ധതിയുമായി സഹകരിക്കുന്നത് ഫൊക്കാനയുടെ പ്രവര്‍ത്തകരും അഭ്യുദയ കാംഷികളുമാണ് .

പിറവത്തു നിര്‍മ്മിച്ചുനല്‍കുന്ന വീടിന്റെ സാമ്പത്തിക ചിലവുകള്‍ പൂര്‍ണ്ണമായും വഹിക്കുന്നത് ഫൊക്കാനാ എക്‌സികുട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍ ആണ് .മനുഷ്യന് സഹജീവിയോട് കാരുണ്യം വേണം.അവന്റെ ജീവല്‍ പ്രശ്‌നങ്ങളെ കുറിച്ച് അറിവുണ്ടാകണം,അവന്റെ കുറവുകളെ നികത്തുവാന്‍ നമുക്ക് സാധിക്കണം.അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭവനരഹിതര്‍ക്കു നൂറു വീടെങ്കിലും നിര്‍മ്മിച്ച് നല്‍കുവാനും അവരെ കേരളത്തിന്റെ സാമൂഹിക പ്രക്രിയകളില്‍ മാന്യമായി ഭാഗഭാക്കാകുന്നതിനുള്ള സംവിധാനവും ഒരുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഫൊക്കാനാ ഈ പദ്ധതിക്ക് തുടക്കമിട്ടത്.

ഈ ഒരു ആശയം കമ്മിറ്റിക്കു മുന്‍പാകെ അവതരിപ്പിക്കുമ്പോള്‍ ഒരു വീട് സ്‌പോണ്‍സര്‍ ചെയ്തുകൊണ്ടായിരുന്നു തുടങ്ങിയത്.ഉടന്‍ തന്നെ അര്‍ഹിക്കുന്ന ഒരു കുടുംബത്തെ കണ്ടെത്തുകയും ,വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യുകയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു .

പിറവത്ത് നടന്ന ചടങ്ങില്‍ ഉമ്മന്‍ചാണ്ടി വൈകിട്ട് അഞ്ചുമണിക്ക് എത്താമെന്നായിരിക്കുന്നു സമ്മതിച്ചത്.സംഘടനാപരമായ തിരക്കുകള്‍ കാരണം അദ്ദേഹം രാത്രി മത്തുമണിയോടയാണ് ചടങ്ങിന് എത്തിയത്.എടക്കാട്ടുവയല്‍ ഗ്രാമം മുഴുവന്‍ ഏതാണ്ട് ആയിരത്തിഅഞ്ഞുറോളം ആളുകള്‍ ഈ ചടങ്ങിന് സാക്ഷ്യം വഹിക്കുവാനെത്തി എന്നതും ഫൊക്കാനയുടെ ഇ പദ്ധതിയോടു ജനങ്ങള്‍ കാണിച്ച സ്‌നേഹവും ആദരവും ആണെന്ന് ജോയ് ഇട്ടന്‍ Eeമലയാളിയോട് പറഞ്ഞു .

പിറവത്ത് എടക്കാട് വയലില്‍ നടന്ന താക്കോല്‍ദാന ചടങ്ങില്‍ മുന്‍ മന്ത്രിയും എം എല്‍ യുമായ അനൂപ് ജേക്കബ്,പിറവം മുനിസിപ്പല്‍ ചെയര്മാന്‍ സബ് ജേക്കബ്,എടക്കാട്ടുവയല്‍ പഞ്ചായത്തു പ്രസിഡന്റ് കെ.ജയകുമാര്‍,മുന്‍ പഞ്ചായത്തു പ്രസിഡന്റ് ജെസി പീറ്റര്‍,കണ്‍സ്യുമര്‍ ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.ടോം ജോസ്,ഫൊക്കാന കേരളാ കണ്‍വന്‍ഷന്‍ ഷെയര്മാന് പോള്‍ കറുകപ്പിള്ളില്‍ ,ഓസ്ട്രലിയന്‍ മാധ്യമ പ്രവര്‍ത്തകന്‍ ജോണ്‍സണ്‍ മാമലശേരി ,പിറവം നേറ്റിവ്‌സ് അസോസിയേഷന്‍ (യു എസ എ)പ്രസിഡന്റ് ബാബു തുമ്പയില്‍എന്നിവരും ,കക്ഷിരാഷ്ട്രീയനമന്യേ നിരവധി പ്രഗത്ഭരുടേയും,നാട്ടുകാരായ വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് ഈ മഹനീയ കൃത്യം നടന്നത്.
ഫൊക്കാനാ 'സ്‌നേഹവീട് 'പദ്ധതി ലോകത്തിനു മാതൃക: ഉമ്മന്‍ ചാണ്ടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക