Image

ഒഹായോ സ്‌കൂള്‍ വെടിവെയ്‌പ്‌: മരണ സംഖ്യ 3 ആയി

Published on 29 February, 2012
ഒഹായോ സ്‌കൂള്‍ വെടിവെയ്‌പ്‌: മരണ സംഖ്യ 3 ആയി
ഷിക്കാഗോ: അമേരിക്കയിലെ ഒഹായോയില്‍ സ്‌കൂളില്‍ ഒരു വിദ്യാര്‍ത്ഥി നടത്തിയ വെടിവെയ്‌പില്‍ മരിച്ചവരുടെ സംഖ്യ 3 ആയി.

ക്ലീവ്‌ ലാന്റ്‌ ഹൈസ്‌കൂള്‍ വിദ്യാര്‍തിഥികളായ ഡാനിയേല്‍ പെര്‍മിറ്റര്‍(16), റസല്‍ കിംഗ്‌ ജെആര്‍(17), ഡിമെട്രിയസ്‌ ഹെല്‍വിന്‍(17) എന്നിവരാണ്‌ മരിച്ചത്‌.

വെടിവെച്ച കാര്‍ഡന്‍ ഹൈസ്‌കൂളില്‍ വിദ്യാര്‍ഥിയെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

കഫ്‌റ്റീരിയയില്‍ കൂട്ടംകൂടിയിരുന്ന വിദ്യാര്‍ഥി സംഘത്തിനുനേര്‍ക്ക്‌ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ഒരാള്‍ സംഭവസ്ഥലത്തുവച്ചു മരിച്ചു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്‌ടു വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തേക്കുറിച്ച്‌ പോലീസ്‌ അന്വേഷണം ആരംഭിച്ചു. അക്രമിയെ കോടതിയില്‍ ഹാജരാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക