Image

വേള്‍ഡ്‌ ഡേ ഓഫ്‌ പ്രെയര്‍ ഷിക്കാഗോയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 29 February, 2012
വേള്‍ഡ്‌ ഡേ ഓഫ്‌ പ്രെയര്‍ ഷിക്കാഗോയില്‍
ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ്‌ കേരളാ ചര്‍ച്ചസ്‌ ഇന്‍ ഷിക്കാഗോയുടെ നേതൃത്വത്തില്‍ ആഗോള പ്രാര്‍ത്ഥനാദിനം നടത്തപ്പെടുന്നു.

2012 മാര്‍ച്ച്‌ മൂന്നാം തീയതി ശനിയാഴ്‌ച രാവിലെ 10 മണി മുതല്‍ 12 മണി വരെ ഷിക്കാഗോ മാര്‍ത്തോമാ ചര്‍ച്ചില്‍ (240, Potter Road, Desplains, IL 60016) വെച്ചാണ്‌ ഈ പ്രാര്‍ത്ഥനാ കൂട്ടായ്‌മ നടത്തപ്പെടുന്നത്‌. ശ്രീമതി നിഷാ ജോസഫ്‌ ശാമുവേല്‍ (സെന്റ്‌ മാര്‍ക്ക്‌ സി.എസ്‌.ഐ ചര്‍ച്ച്‌, ഷിക്കാഗോ) മുഖ്യ പ്രഭാഷണം നടത്തും.

ഷിക്കാഗോ മാര്‍ത്തോമാ ചര്‍ച്ചിലെ വിമന്‍സ്‌ മിനിസ്‌ടി നേതൃത്വം നല്‍കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ ഷിക്കാഗോയിലെ ഇതര ക്രൈസ്‌തവ ദേവാലയങ്ങള്‍ പങ്കെടുക്കും.

ലോക സമാധാനത്തിനുവേണ്ടി ആഗോളതലത്തില്‍ നടത്തുന്ന പ്രാര്‍ത്ഥനയുടെ ഭാഗമായി നടത്തുന്ന ഈ പ്രാര്‍ത്ഥനാ കൂട്ടായ്‌മ ശുശ്രൂഷയില്‍ പങ്കെടുക്കുവാന്‍ എല്ലാ വിശ്വാസികളേയും എക്യുമെനിക്കല്‍ കൗണ്‍സിലിനുവേണ്ടി പ്രസിഡന്റ്‌ റവ.ഫാ. നൈനാന്‍ വി. ജോര്‍ജ്‌, ജനറല്‍ സെക്രട്ടറി ഏബ്രഹാം വര്‍ഗീസ്‌ (ഷിബു), ട്രഷറര്‍ മാത്യു മാപ്ലേട്ട്‌ എന്നിവരും മറ്റ്‌ ഭാരവാഹികളും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: റവ.ഫാ. നൈനാന്‍ വി. ജോര്‍ജ്‌ (708 848 4120), ഏബ്രഹാം വര്‍ഗീസ്‌ (847 877 6276), മാത്യു മാപ്ലേട്ട്‌ (847 208 8508), ആഗ്‌നസ്‌ തെങ്ങുംമൂട്ടില്‍ (773 647 1453), ലളിതാ അലക്‌സാണ്ടര്‍ (630 833 8636), സാലി വര്‍ഗീസ്‌ (847 890 3852), ആനി ഏബ്രഹാം (224 223 6023).
വേള്‍ഡ്‌ ഡേ ഓഫ്‌ പ്രെയര്‍ ഷിക്കാഗോയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക