Image

മലയാളി അസോസിയേഷന്‍ ഓഫ്‌ റോക്ക്‌ലാന്റ്‌ കൗണ്ടി (മാര്‍ക്ക്‌) ചാരിറ്റി ഫണ്ട്‌ വിതരണം നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 29 February, 2012
മലയാളി അസോസിയേഷന്‍ ഓഫ്‌ റോക്ക്‌ലാന്റ്‌ കൗണ്ടി (മാര്‍ക്ക്‌) ചാരിറ്റി ഫണ്ട്‌ വിതരണം നടത്തി
ന്യൂയോര്‍ക്ക്‌: മലയാളി അസോസിയേഷന്‍ ഓഫ്‌ റോക്ക്‌ലാന്റ്‌ കൗണ്ടിയുടെ (മാര്‍ക്ക്‌) ഫ്‌ളാഗ്‌ഷിപ്പ്‌ ചാരിറ്റി പ്രോഗ്രാം ആയ `ഐ ഫോര്‍ ദി ബ്ലൈന്‍ഡ്‌' ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ക്കൂടി കഴിഞ്ഞ രണ്ടുവര്‍ഷമായി കാഴ്‌ചയില്ലാത്തവര്‍ക്ക്‌ ശസ്‌ത്രക്രിയയിലൂടെ കാഴ്‌ച ലഭിക്കുവാനുള്ള സജ്ജീകരണങ്ങള്‍ ചെയ്‌തുവരുന്നു.

2010-ലും, 2011-ലുമായി മുപ്പതില്‍പ്പരം നിര്‍ധനരായ രോഗികള്‍ക്ക്‌ ശസ്‌ത്രക്രിയയിലൂടെ കാഴ്‌ച നല്‍കുവാന്‍ സാധിച്ചുവെന്നത്‌ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക്‌ അസോസിയേഷന്‍ ചെയ്‌തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളിലെ എടുത്തുപറയത്തക്ക നേട്ടമായി പ്രസിഡന്റ്‌ തോമസ്‌ അലക്‌സ്‌ അനുസ്‌മരിച്ചു.

കോട്ടയത്തുള്ള പൈക ലയണ്‍സ്‌ ചാരിറ്റബിള്‍ ട്രസ്റ്റ്‌ ഐ ഹോസ്‌പിറ്റല്‍ അനവധി അന്ധരായ ആളുകള്‍ക്ക്‌ കാഴ്‌ച നല്‍കുന്നതിനുള്ള ശസ്‌ത്രക്രിയ നടത്തിവരുന്നു. ഡോ. ജോര്‍ജ്‌ മാത്യു, ഡോ. എം.എസ്‌. രാധാകൃഷ്‌ണന്‍, ഡോ. മാനുവല്‍ ജോണ്‍ എന്നീ പ്രസിദ്ധരായ ഐ സര്‍ജന്റ്‌സിന്റെ നിസ്‌തുലമായ സേവനങ്ങള്‍ എടുത്തുപറയത്തക്കതാണ്‌.

2011-ല്‍ മാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ 18 പേര്‍ക്ക്‌ ഐ സര്‍ജറി നടത്തുകയുണ്ടായി. മാര്‍ക്കിന്റെ അഡൈ്വസറി ബോര്‍ഡ്‌ മെമ്പര്‍ ഗോപിനാഥ കുറുപ്പ്‌, ലയണ്‍സ്‌ ചാരിറ്റബിള്‍ ട്രസ്റ്റ്‌ ഹോസ്‌പിറ്റലിന്റെ അഡ്‌മിനിസ്‌ട്രേറ്റര്‍ ഡോ. രാധാകൃഷ്‌ണന്‌ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന ചടങ്ങില്‍ വെച്ച്‌ 18 പേരുടെ ഐ സര്‍ജറിക്കുവേണ്ടി ചെലവായ മുഴുവന്‍ തുകയും കൈമാറി. കാഴ്‌ചശക്തി ലഭിച്ച നിരവധി ആളുകള്‍ 2012 ജനുവരി 14-ന്‌ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന ഫോമാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുകയുണ്ടായി.

തദവസരത്തില്‍ മാര്‍ക്കിന്റെ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി മെമ്പറും ഫോമയുടെ കണ്‍വെന്‍ഷന്‍ ചെയര്‍മാനുമായ സണ്ണി പൗലോസ്‌, മാര്‍ക്കിന്റെ അഡൈ്വസറി ബോര്‍ഡ്‌ മെമ്പറും, ഫോമയുടെ എമ്പയര്‍ റീജിയന്‍ വൈസ്‌ പ്രസിഡന്റുമായ എം.എ. മാത്യു (ബാവച്ചന്‍) ഫോമാ എക്‌സിക്യൂട്ടീവ്‌ മെമ്പര്‍ ഷമീമ റാവുത്തര്‍, ഫോമയുടെ `മലയാളത്തിന്‌ ഒരുപിടി ഡോളര്‍' പദ്ധതിയുടെ ചെയര്‍മാന്‍ സാം ഉമ്മന്‍, ഫോമയുടെ അഡൈ്വസറി ബോര്‍ഡ്‌ ചെയര്‍മാന്‍ രാജു വര്‍ഗീസ്‌ എന്നിവരും സന്നിഹിതരായിരുന്നു.

മലയാളി അസോസിയേഷന്‍ ഓഫ്‌ റോക്ക്‌ലാന്റ്‌ കൗണ്ടി (മാര്‍ക്ക്‌) ചാരിറ്റി മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഒരു അസോസിയേഷന്‍ ആണ്‌. നമ്മുടെ ജന്മനാടായ കേരളത്തില്‍ വൈദ്യ സഹായം കിട്ടാതെ കഷ്‌ടപ്പെടുന്ന സാധുക്കളായ ജനങ്ങള്‍ക്ക്‌ സഹായം എത്തിച്ചുകൊടുക്കുക എന്നതാണ്‌ അസോസിയേഷന്റെ പ്രധാന ലക്ഷ്യം.

ഈ വര്‍ഷത്തെ `ഐ ഫോര്‍ ദി ബ്ലൈന്‍ഡ്‌' ഡൊണേഷനിലേക്ക്‌ അര്‍ഹരായവരെ തെരഞ്ഞടുക്കുന്നതിനും കേരളത്തില്‍ പോയി ആശുപത്രിയും ഡോക്‌ടര്‍മാരുമായി കോര്‍ഡിനേറ്റ്‌ ചെയ്യുന്നതിനും മറ്റ്‌ ആവശ്യങ്ങള്‍ക്കുമായി ധാരാളം സമയം ചെലവഴിച്ച അസോസിയേഷന്‍ പ്രസിഡന്റ്‌ തോമസ്‌ അലക്‌സ്‌, സെക്രട്ടറി എല്‍സി ജൂബ്‌, ട്രഷറര്‍ ജോസ്‌ അക്കക്കാട്ട്‌, എല്ലാ കമ്മിറ്റി അംഗങ്ങളും, അഡൈ്വസറി ബോര്‍ഡും ചെയ്‌ത സ്‌തുത്യര്‍ഹമായ സേവനങ്ങള്‍ പ്രശംസനീയമാണ്‌.

`ഐ ഫോര്‍ ദി ബ്ലൈന്‍ഡ്‌' ചാരിറ്റി ഫണ്ട്‌ റൈസിംഗിലേക്ക്‌ ഉദാരമായി സംഭാവന ചെയ്‌ത എല്ലാ സ്‌പോണ്‍സര്‍മാര്‍ക്കും, എപ്പോഴും സഹായിച്ചുകൊണ്ടിരിക്കുന്ന എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും ഭാരവാഹികള്‍ പ്രത്യേകം നന്ദി അറിയിച്ചു. ഇതുപോലുള്ള ചാരിറ്റി ഫണ്ട്‌ റൈസിംഗ്‌ പ്രോഗ്രാം ഈ വര്‍ഷവും നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്‌. ഇതിലേക്ക്‌ എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു.

`ടാക്‌സ്‌ എക്‌സംഷന്‍' ലഭിക്കുന്ന ഈ നോബിള്‍ ചാരിറ്റി ഫണ്ടിലേക്ക്‌ സംഭാവന ചെയ്യുവാന്‍ ഉദ്ദേശിക്കുന്നവര്‍ ഭാരവാഹികളുമായി ബന്ധപ്പെടുക.

മാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രസിദ്ധ ഗായകന്‍ എം.ജി. ശ്രീകുമാറിന്റെ ഗാനമേളയിലൂടെയും, സുപ്രസിദ്ധ മജീഷ്യന്‍ ഗോപിനാഥ്‌ മുതുകാടിന്റെ മാജിക്‌ഷോയിലൂടെയും സമാഹരിച്ച തുകയാണ്‌ `ഐ ഫോര്‍ ദി ബ്ലൈന്‍ഡ്‌' പ്രോഗ്രാമിന്റെ സര്‍ജറിക്കുവേണ്ടി കൈമാറിയത്‌.
മലയാളി അസോസിയേഷന്‍ ഓഫ്‌ റോക്ക്‌ലാന്റ്‌ കൗണ്ടി (മാര്‍ക്ക്‌) ചാരിറ്റി ഫണ്ട്‌ വിതരണം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക