Image

ഒസ്‌താത്തിയോസ്‌ മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തില്‍ അനുശോചനം

വര്‍ഗീസ്‌ പ്ലാമൂട്ടില്‍ Published on 29 February, 2012
ഒസ്‌താത്തിയോസ്‌ മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തില്‍ അനുശോചനം
ബര്‍ഗന്‍ഫീല്‍ഡ്‌. മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയിലെ സീനിയര്‍ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ്‌ മാര്‍ ഒസ്‌താത്തിയോസ്‌ മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതിനും അദ്ദേഹത്തിന്‍െറ ധന്യജീവിതത്തെ അനുസ്‌മരിക്കുന്നതിനുമായി ബര്‍ഗന്‍ഫീല്‍ഡ്‌ സെന്റ്‌ സ്റ്റീഫന്‍സ്‌ ഇടവക ഒരു അനുസ്‌മരണ യോഗം സംഘടിപ്പിക്കുകയുണ്ടായി.

ഫെബ്രുവരി 19-ന്‌ വിശുദ്ധ കുര്‍ബ്ബാനയ്‌ക്കു ശേഷം ചേര്‍ന്ന യോഗത്തില്‍ ഇടവക വികാരി റവ. ഫാ. ബാബു കെ. മാത്യു അധ്യക്ഷത വഹിച്ചു. പൗരോഹിത്യ ശുശ്രൂഷയോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി സ്വജീവിതം ഉഴിഞ്ഞുവച്ച അഭിവന്ദ്യ മെത്രാപ്പോലീത്ത തന്‍െറ 93-മത്‌ ജന്മദീനത്തില്‍ സംബന്ധിക്കാനെത്തിയവരോട്‌ തന്‍െറ മരണാനന്തര ശുശ്രൂഷയില്‍ സംബന്ധിക്കുന്നവര്‍ പുഷ്‌പങ്ങള്‍ക്കും ശോശപ്പകള്‍ക്കും പകരമായി പുതു വസ്‌ത്രങ്ങളുമായി വരണമെന്നും അത്‌ സാധുക്കള്‍ക്ക്‌ വിതരണം ചെയ്യുന്നതായിരിക്കും തനിക്ക്‌ കൂടുതല്‍ സന്തോഷം പ്രദാനം ചെയ്യുകയെന്നും സൂചിപ്പിച്ചതായി ഉടവക ട്രസ്റ്റി അഡ്വ. റോയി പി. ജേക്കബ്‌ കൊടുമണ്‍ തന്റെ അനുശോചന പ്രസംഗത്തില്‍ അനുസ്‌മരിച്ചു. ഇടവക സെക്രട്ടറി ജോബി ജോണ്‍, സാം ഡേവിഡ്‌, ഷിബു ഫിലിപ്പ്‌ എന്നിവരും അഭി. മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. തുടര്‍ന്ന്‌ അഭിവന്ദ്യ മെത്രാപ്പോലീത്തയുടെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും അടിസ്ഥാനമാക്കി രൂപം കൊടുത്ത വിഡിയോ പ്രദര്‍ശിപ്പിക്കപ്പെട്ടു.
ഒസ്‌താത്തിയോസ്‌ മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തില്‍ അനുശോചനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക