Image

ഇഷ്ടപ്പെട്ടത് അന്യര്‍ക്ക് നല്‍കുന്നതാണ് യഥാര്‍ത്ഥ ദാനം : റ്റി.പി. ശ്രീനിവാസന്‍

ബി.അരവിന്ദാക്ഷന്‍ Published on 25 June, 2011
ഇഷ്ടപ്പെട്ടത് അന്യര്‍ക്ക് നല്‍കുന്നതാണ് യഥാര്‍ത്ഥ ദാനം : റ്റി.പി. ശ്രീനിവാസന്‍
ന്യൂയോര്‍ക്ക് : നമുക്ക് ഇഷ്ടപ്പെട്ടതും വിലപ്പെട്ടതും ധര്‍മ്മാര്‍ത്ഥം ദാനം നല്‍കുമ്പോഴാണ് യഥാര്‍ത്ഥ ദാനം ആകുന്നതെന്ന് മുന്‍ അംബാസിഡര്‍ റ്റി.പി. ശ്രീനിവാസന്‍ ന്യൂയോര്‍ക്കില്‍ പ്രസ്താവിച്ചു. നാം ഉപേക്ഷിക്കുന്നവ ദാനമായി നല്‍കുന്നത് ദാനം അല്ല എന്നദ്ദേഹം വിവരിക്കുകയുണ്ടായി. കരുണയുടെ 14-ാമത് വാര്‍ഷിക സായാഹ്ന വിരുന്നില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശ്രീനിവാസന്‍.

സഹധര്‍മ്മിണിയും കരുണയുടെ സ്ഥാപകയുമായ ശ്രീമതി. ലേഖ ശ്രീനിവാസന്‍ സ്വന്തം കുടുംബത്തേക്കാള്‍ സ്‌നേഹിച്ചതും പരിരക്ഷിച്ചതും കരുണചാരിറ്റിയേയും അതിന്റെ ഗുണഭോക്താക്കളെയും ആണ് എന്ന ശ്രീനിവാസന്‍ പറഞ്ഞു. തിരുവനന്തപുരത്തെ “കരുണ ഹോമി“ലേക്ക് അദ്ദേഹം ഏവരെയും ക്ഷണിച്ചു. അര്‍ബുദം ബാധിച്ച നിരാലംബരായവര്‍ക്ക് പരിരക്ഷ നല്‍കുന്ന കരുണ ഹോമിന് നല്‍കുന്ന സഹായം ജീവിതത്തില്‍ ഏവര്‍ക്കും വിലപ്പെട്ട ഒരനുഗ്രഹമായി മാറും എന്ന് ശ്രീ.റ്റി.പി. ശ്രീനിവാസന്‍ പ്രസ്താവിച്ചു.

ഗാര്‍ഡന്‍ സിറ്റിയിലെ അക്ബര്‍ റസ്റ്റാറന്റ് ഹാളില്‍ നടന്ന ധന സമാഹരണ വിരുന്നില്‍ കരുണ പ്രസിഡന്റ് ശ്രീമതി ലില്ലിക്കുട്ടി ഇല്ലിക്കല്‍ സ്വാഗതം ആശംസിച്ചു.

സൗകൃത പൂര്‍ണ്ണമായ കമ്മിറ്റിയുടെ പരിശ്രമമാണ് കരുണചാരിറ്റിയുടെ പ്രവര്‍ത്തന ശേഷിയും വിജയവും എന്ന് ലില്ലിക്കുട്ടി പറഞ്ഞു. ഇതുവരെ അരമില്യന്‍ ഡോളറില്‍ അധികം സഹായ ധനമായി നല്‍കി കഴിഞ്ഞു. ദാനം നമ്മുടെ കര്‍ത്തവ്യമാണ് എന്ന് പ്രസിഡന്റ് ലില്ലിക്കുട്ടി ഇല്ലിക്കല്‍ ആഹ്വാനം ചെയ്തു.

കരുണ ചാരിറ്റിയുടെ പ്രവര്‍ത്തനം വിഭിന്ന ജനവിഭാഗങ്ങള്‍ക്ക് സേവനം നല്‍കുന്ന ഒന്നാണെന്ന് മുഖ്യപ്രഭാഷകയായ ഡോ.മധുലിക ഖണ്‌ഡേല്‍വാല് പ്രസാതാവിച്ചു. ഏഷ്യന്‍ - അമേരിക്കന്‍ സെന്ററിന്റെ ഡയറക്ടറും അര്‍ബന്‍ സ്റ്റാസീസിന്റെ അസ്സോസ്സിയേറ്റ് പ്രഫസറും ഡോ.മാധുലിക.

തലമുറകളുടെ അന്തരം എല്ലാകാലവും ഉണ്ടാകും, എന്നാല്‍ യുവതലമുറയില്‍ നിന്ന് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ മുതിര്‍ന്നവര്‍ ശ്രമിക്കാന്‍ അവര്‍ പറഞ്ഞു. കരുണയുടെ പ്രവര്‍ത്തന വ്യാപ്തി സാമൂഹ്യമാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുള്ളതാണെന്ന് ഡോ.മാധുലിക ഖണ്‌ഡേവാല്‍ അഭിപ്രായപ്പെട്ടു.

പ്രശസ്ത നാട്യ-നൃത്ത ഗുരുവും സംവിധായകയുമായ ശ്രീമതി ബീന മേനോന്‍, പ്രതീക്ഷ നഷ്ടപ്പെട്ടവരുടെ ജീവിതത്തില്‍ പ്രതീക്ഷ പുനഃ സ്ഥാപിക്കുന്നതാണ് കരുണചാരിറ്റയുടെ സേവന ദൗത്യമെന്ന് ബീന മേനോന്‍ പറഞ്ഞു.

മുഖ്യ അതിഥിയെ ശ്രീമതി തെരേസ തജ്തന്‍ പരിചയപ്പെടുത്തി. ജനറല്‍ സെക്രട്ടറി ശ്രീമതി റോസമ്മ തജ്തന്‍ നന്ദി രേഖപ്പെടുത്തി.

തുടക്കം മുതല്‍ കരുണചാരിറ്റിയുടെ നിത്യവസന്തമായിരുന്ന ഡോ.മാത്യു ഇല്ലിക്കലിന്റെ വിയോഗത്തില്‍ സദസ് അനുശോചിച്ചു.

പല്ലവി ദാസ് അവതരിപ്പിച്ച കഥക് ഡാന്‍സും കലാശ്രീ സ്‌ക്കൂള്‍ ഓഫ് ആര്‍ട്ട്‌സ് അവതരിപ്പിച്ച സിനിമാറ്റിക് ഫ്യൂഷന്‍ ഡാന്‍സും സദസിന്റെ പ്രശംസയ്ക്ക് വിധേയമായി.

വര്‍ഷത്തില്‍ 365 ദിവസവും സേവനവും സഹായവും നല്‍കുന്ന അപൂര്‍വ്വം ഇന്‍ഡ്യന്‍ ചാരിറ്റബിള്‍ സംഘടനകളില്‍ ഒന്നാണ് കരുണചാരിറ്റി. ബന്ധപ്പെടാന്‍ :www.karunacharitis.net
ഇഷ്ടപ്പെട്ടത് അന്യര്‍ക്ക് നല്‍കുന്നതാണ് യഥാര്‍ത്ഥ ദാനം : റ്റി.പി. ശ്രീനിവാസന്‍ഇഷ്ടപ്പെട്ടത് അന്യര്‍ക്ക് നല്‍കുന്നതാണ് യഥാര്‍ത്ഥ ദാനം : റ്റി.പി. ശ്രീനിവാസന്‍ഇഷ്ടപ്പെട്ടത് അന്യര്‍ക്ക് നല്‍കുന്നതാണ് യഥാര്‍ത്ഥ ദാനം : റ്റി.പി. ശ്രീനിവാസന്‍ഇഷ്ടപ്പെട്ടത് അന്യര്‍ക്ക് നല്‍കുന്നതാണ് യഥാര്‍ത്ഥ ദാനം : റ്റി.പി. ശ്രീനിവാസന്‍ഇഷ്ടപ്പെട്ടത് അന്യര്‍ക്ക് നല്‍കുന്നതാണ് യഥാര്‍ത്ഥ ദാനം : റ്റി.പി. ശ്രീനിവാസന്‍ഇഷ്ടപ്പെട്ടത് അന്യര്‍ക്ക് നല്‍കുന്നതാണ് യഥാര്‍ത്ഥ ദാനം : റ്റി.പി. ശ്രീനിവാസന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക