Image

ഒഎന്‍ജിസിയുടെ അഞ്ചു ശതമാനം ഓഹരി വിറ്റഴിക്കാന്‍ തീരുമാനം

Published on 28 February, 2012
ഒഎന്‍ജിസിയുടെ അഞ്ചു ശതമാനം ഓഹരി വിറ്റഴിക്കാന്‍ തീരുമാനം
ന്യൂഡല്‍ഹി: കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പറേഷന്റെ (ഒഎന്‍ജിസി) അഞ്ചു ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഓഹരി വില്‍പനയിലൂടെ 12000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഏതാനും ദിവസത്തിനുള്ളില്‍ ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടുമെന്ന് പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഡി വ്യക്തമാക്കി. 

കഴിഞ്ഞ ഒമ്പതുമാസത്തിനിടെ ഇതാദ്യമായാണ് കേന്ദ്രസര്‍ക്കാര്‍ ഒരു പൊതുമേഖലാ സ്ഥാനപനത്തിന്റെ ഓഹരി വിറ്റഴിക്കാന്‍ തീരുമാനിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ ഈ സാമ്പത്തിക വര്‍ഷം 40,000 കോടി രൂപ സമാഹരിക്കാനായിരുന്നു കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്.

എന്നാല്‍ ആറു പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ 22,763 കോടി രൂപ മാത്രമെ സര്‍ക്കാരിനിതുവരെ സമാഹരിക്കാനായിട്ടുള്ളു. എസ്‌ജെവിഎ, എഞ്ചിനീയേഴ്‌സ് ഇന്ത്യ, കോള്‍ ഇന്ത്യ, പവര്‍ ഗ്രിഡ്, എംഒഐഎല്‍, ഷിപ്പിംഗ് കോര്‍പറേഷന്‍ എന്നിവയുടെ ഓഹരികളാണ് ഇതുവരെ വിറ്റഴിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക