Image

29 -ാമത് മാര്‍ത്തോമാ ഫാമിലി കോണ്‍ഫ്രന്‍സ് എഡ്മണ്ടനില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

പി.പി.ചെറിയാന്‍ Published on 25 June, 2011
 29 -ാമത് മാര്‍ത്തോമാ ഫാമിലി കോണ്‍ഫ്രന്‍സ് എഡ്മണ്ടനില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
എഡ്മണ്ടന്‍ (കാനഡ) : നോര്‍ത്ത് അമേരിക്കാ-കാനഡ-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനം സംഘടിപ്പിക്കുന്ന ഇരുപത്തി ഒമ്പതാമത് നാഷണല്‍ കോണ്‍ഫ്രന്‍സ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കോണ്‍ഫ്രന്‍സ് കമ്മിറ്റി പ്രസിഡന്റ് റവ.റജി ജോണ്‍ അറിയിച്ചു.

ആല്‍ബര്‍ട്ട സംസ്ഥാന തലസ്ഥാനമായ എഡ്മണ്ടനില്‍ (Edmonton) ജൂണ്‍ 30 മുതല്‍ ജൂലായ് 3 വരെയാണ് സമ്മേളനം നടക്കുന്നത്. എഡ്മണ്ടന്‍ റാഡിസണ്‍ ഹോട്ടല്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നവരെ സ്വീകരിക്കുവാന്‍ ഒരുങ്ങി കഴിഞ്ഞതായി പ്രസിഡന്റ് അറിയിച്ചു.

നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് ഭദ്രാസനാധിപന്‍ റൈറ്റ് റവ.ഡോ.ഗീവര്‍ഗീസ് മാര്‍ തിയോഡീഷ്യസ്, അടൂര്‍-മലേഷ്യ-യൂറോപ്പ്, ഒസ്‌ട്രേലിയ ഭദ്രാസനാധിപന്‍ റൈറ്റ് റവ. ജോസഫ് മാര്‍ ബര്‍ണബാസ് എന്നീ എപ്പിസ്‌ക്കോപ്പ മാര്‍ക്ക് പുറമെ കണ്‍വന്‍ഷന്‍ പ്രാസംഗീകരായ റവ.ഡോ.മാര്‍ട്ടിന്‍ അല്‍ഫോണ്‍സ്, റവ.ഡോ.ജെ.ജോസഫ് എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും.

'ശിഷ്യത്വം'എന്നതാണ് ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ പ്രധാന ചിന്താവിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത്.

ഈ കോണ്‍ഫ്രന്‍സിന് ആതിഥേയത്വം വഹിക്കുന്നത് എഡ്മണ്ട് ട്രിനിറ്റി മാര്‍ത്തോമാ ഇടവകയാണ്.
 29 -ാമത് മാര്‍ത്തോമാ ഫാമിലി കോണ്‍ഫ്രന്‍സ് എഡ്മണ്ടനില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക