Image

ട്രെയിനുകളിലെ പൊലീസുകാരുടെ എണ്ണം കൂട്ടും: ഡിജിപി

Published on 28 February, 2012
ട്രെയിനുകളിലെ പൊലീസുകാരുടെ എണ്ണം കൂട്ടും: ഡിജിപി
തിരുവനന്തപുരം: സ്ത്രീ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനായി ട്രെയിനുകളിലെ പൊലീസുകാരുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് ഡിജിപി ജേക്കബ് പുന്നൂസ് അറിയിച്ചു. 60 പൊലീസുകാര്‍ക്ക് അടിയന്തരമായി യാത്രാപാസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണ റയില്‍വേ മാനേജര്‍ക്ക് ഡിജിപി കത്തയച്ചു. ട്രെയിനുകളില്‍ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്ന് ഡിജിപി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

രാജധാനി എക്‌സ്പ്രസില്‍ യാത്രയ്ക്കിടെ സ്ത്രീയോട് ടിടിഇ മോശമായി പെരുമാറിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഡിജിപി ദക്ഷിണ റയില്‍വേ മാനേജര്‍ക്ക് കത്തയച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക