Image

പേറ്റന്റ് ലൈസന്‍സ് ഫീസ് ആവശ്യപ്പെട്ട് യാഹൂ

Published on 28 February, 2012
പേറ്റന്റ് ലൈസന്‍സ് ഫീസ് ആവശ്യപ്പെട്ട് യാഹൂ
സാന്‍ഫ്രാന്‍സിസ്‌കോ: തങ്ങളുടെ സാങ്കേതികവിദ്യ ഉപയോഗിച്ചതിന് ലൈസന്‍സ് ഫീസ് നല്‍കണമെന്ന് ഫേസ്ബുക്കിനോട് യാഹൂ ആവശ്യപ്പെട്ടു. ഫേസ്ബുക്കിന്റെ പരസ്യം, പ്രൈവസി കണ്‍ട്രോളുകള്‍, ന്യൂസ് ഫീഡ്, മെസേജിങ് സര്‍വീസ് തുടങ്ങിയവയില്‍ യാഹൂവിന്റെ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നതെന്നാണ് യാഹൂവിന്റെ വാദം. ഇതുസംബന്ധിച്ച് ഇരുകമ്പനികളുടെയും പ്രതിനിധികള്‍ ചര്‍ച്ച നടത്തി. യാഹൂവിന് പേറ്റന്റ് ലൈസന്‍സ് ഉള്ളതിനാലാണ് യാഹൂ പണം ആവശ്യപ്പെടുന്നത്. 

ചര്‍ച്ച ഫലപ്രദമായില്ലെങ്കില്‍ ഫേസ്ബുക്കിനെതിരെ യാഹൂ കോടതിയെ സമീപിച്ചേക്കുമെന്നാണു സൂചന. യാഹൂവും ഫേസ്ബുക്കും തമ്മിലുള്ള ചര്‍ച്ചകളുടെ വാര്‍ത്ത ആദ്യം ന്യൂയോര്‍ക്ക് ടൈംസിലാണു പ്രസിദ്ധീകരിച്ചത്. യാഹൂ അധികൃതര്‍ ന്യൂയോര്‍ക്ക് ടൈംസുമായി ബന്ധപ്പെട്ട സമയത്തു തന്നെയാണ് തങ്ങളുമായും ബന്ധപ്പെട്ടതെന്നും യാഹൂവിന്റെ അവകാശവാദത്തെക്കുറിച്ച് വിശദമായി പഠിക്കാനായിട്ടില്ലെന്നും ഫേസ്ബുക്ക് വക്താവ് പ്രതികരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക