Image

മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത്‌ അമേരിക്ക- യൂറോപ്പ്‌ ഭദ്രാസന ദിനം മാര്‍ച്ച്‌ നാലിന്‌

ആന്‍ഡ്രൂസ്‌ അഞ്ചേരി Published on 28 February, 2012
മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത്‌ അമേരിക്ക- യൂറോപ്പ്‌ ഭദ്രാസന ദിനം മാര്‍ച്ച്‌ നാലിന്‌
ഡാളസ്‌: മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത്‌ അമേരിക്ക - യൂറോപ്പ്‌ ഭദ്രാസനത്തില്‍ മാര്‍ച്ച്‌ 4, ഞായറാഴ്‌ച ഭദ്രാസനദിനമായി ആചരിക്കും. ഈ പ്രത്യേക ദിനത്തില്‍ വൈദീകര്‍ തങ്ങളുടെ ഇടവയ്‌ക്കു പകരം മറ്റു ഇടവകകളില്‍ കുര്‍ബാനയും പ്രത്യേക പ്രാര്‍ത്‌ഥനകളും അര്‍പ്പിക്കും. ഭദ്രാസനത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു വിശദീകരിക്കുന്നതോടൊപ്പം ഒരു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന ഫണ്‌ടു ശേഖരണവും അന്നേ ദിവസം നടക്കും.

161 അസംബ്‌ളി അംഗങ്ങളും 16 അംഗ കൗണ്‍സിലുമുള്ള നോര്‍ത്ത്‌ അമേരിക്കന്‍ ഭദ്രാസനത്തിനു കീഴില്‍ 66 ദേവാലയങ്ങളും 12 കോണ്‍ഗ്രിഗേഷനുകളും പ്രവര്‍ ത്തിക്കുന്നു. അഭിവമ്പ്യ റൈറ്റ്‌ റവ. ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌ തിരുമേനിയുടെ ആത്‌മീയ നേതൃത്വത്തിലുള്ള ഭദ്രാസത്തില്‍ ഇപ്പോള്‍ 7667 കുടുംബങ്ങള്‍ അംഗങ്ങളായുണ്‌ട്‌. 70 വൈദീകര്‍ ഭദ്രാസനത്തില്‍ സേവനം അനുഷ്‌ഠിക്കുന്നു. കൂടാതെ 5 പട്ടക്കാര്‍ യുവജനങ്ങളുടെ ഇടയില്‍ യൂത്ത്‌ ചാപ്‌ളേയ്‌നായി പ്രവര്‍ത്തിക്കുന്നു.

2011-ല്‍ ഭദ്രാസനത്തില്‍ നിന്നും രണ്‌ടു പട്ടക്കാര്‍ മാര്‍ത്തോമ്മാ സഭയിലെ പൂര്‍ണ്ണ സമയ പട്ടത്വ ശുശ്രൂഷയിലേക്ക്‌ പ്രവേശിച്ചു. ഇപ്പോള്‍ 3 വൈദീക വിദ്യാര്‍ത്‌ഥികള്‍ കോട്ടയം വൈദിക സെമിനാരിയില്‍ അഭ്യസനം നടത്തുന്നുണ്‌ട്‌. റവ. കെ.ഇ. ഗീവര്‍ഗീസാണ്‌ ഭദ്രാസന സെക്രട്ടറി. ചാക്കോ മാത്യു ട്രഷറ റായി പ്രവര്‍ത്തിക്കുന്നു.

സംഘര്‍ഷങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന പ്രവാസജീവിതത്തില്‍ കുടുംബശാന്തതയ്‌ക്കും സര്‍വ്വസമൂഹത്തിന്റെയും സമാധാനത്തിനുമായി പ്രാര്‍ത്‌ഥിക്കുവാനുള്ള ദിനംകൂടിയാണ്‌ ഭദ്രാസനദിനം. എല്ലാ മാര്‍ത്തോമ്മാ സഭാഗംങ്ങളും സമ്പൂര്‍ണ്ണ ഹൃദയത്തോടെ ആരാധനയിലും ഫണ്‌ടുശേഖരണത്തിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സഹകരിച്ച്‌ മാര്‍ത്തോമ്മാ ഭദ്രാസനദിനത്തെ വിജയിപ്പിക്കണമെന്ന്‌
അഭിവന്ദ്യ റൈറ്റ്‌ റവ. ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌ തിരുമേനി കല്‌പനയിലൂടെ അഭ്യര്‍ത്‌ഥിച്ചു.
മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത്‌ അമേരിക്ക- യൂറോപ്പ്‌ ഭദ്രാസന ദിനം മാര്‍ച്ച്‌ നാലിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക