Image

ഓസ്‌ട്രിയന്‍ പ്രസംഗവേദിയില്‍ മലയാളി പെണ്‍കുട്ടിക്ക്‌ വിജയകിരീടം

മോനിച്ചന്‍ കളപ്പുരയ്‌ക്കല്‍ Published on 28 February, 2012
ഓസ്‌ട്രിയന്‍ പ്രസംഗവേദിയില്‍ മലയാളി പെണ്‍കുട്ടിക്ക്‌ വിജയകിരീടം
വിയന്ന: ഓസ്‌ട്രിയന്‍ സര്‍ക്കാര്‍ രാജ്യത്തെ എല്ലാ പ്രവാസികളുടെയും മക്കള്‍ക്കുവേണ്‌ടി സംഘടിപ്പിച്ച Sag?s Multi (Say it Multculutural) എന്ന പ്രസംഗമത്സരത്തില്‍ തെരേസ മേരി തൊണ്‌ടന്‍പള്ളില്‍ വിജയിയായി.

2012 ഫെബ്രുവരി 23ന്‌ ഓസ്‌ട്രിയയുടെ തലസ്ഥാനമായ വിയന്ന നിയമസഭയില്‍ നടന്ന മത്സരത്തില്‍ 15 വയസിനു താഴെയുള്ള തെരഞ്ഞെടുക്കപ്പെട്ട മുന്നൂറു കുട്ടികളില്‍നിന്നും വിജയികളായ 15 പേരില്‍ ഏക മലയാളിയാണ്‌ 14 കാരിയായ തെരേസ മേരി.

35ലധികം ഭാഷകള്‍ ഉപയോഗിക്കുന്ന കുട്ടികള്‍ പങ്കെടുത്ത മത്സരം രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്‌തിരുന്നു. യൂറോപ്പിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നും ബെല്‍ജിയത്തിന്റെ തലസ്ഥാനവുമായ ബ്രസല്‍സിലേയ്‌ക്കുള്ള സൗജന്യയാത്ര, ബ്രസല്‍സില്‍ നടക്കുന്ന റെറ്റോറിക്‌ സെമിനാറില്‍ പങ്കെടുക്കാനുള്ള ക്ഷണനം, കാഷ്‌ അവാര്‍ഡ്‌, ട്രോഫി, സര്‍ട്ടിഫിക്കറ്റ്‌ തുടങ്ങി നിരവധി സമ്മാനങ്ങളും കരസ്ഥമാക്കിയ തെരേസ കോട്ടയം ളാക്കാട്ടൂര്‍ സ്വദേശി തൊണ്‌ടന്‍പള്ളില്‍ ആന്റണിയുടെയും റൂബിയുടെയും രണ്‌ടാമത്തെ പുത്രിയാണ്‌.
ഓസ്‌ട്രിയന്‍ പ്രസംഗവേദിയില്‍ മലയാളി പെണ്‍കുട്ടിക്ക്‌ വിജയകിരീടം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക