Image

ഇറ്റലിയില്‍ പ്രവാസി കേരള കോണ്‍ഗ്രസ്‌ യൂണിറ്റ്‌ ഉദ്‌ഘാടനം ചെയ്‌തു

ജോസ്‌ കുമ്പിളുവേലില്‍ Published on 28 February, 2012
ഇറ്റലിയില്‍ പ്രവാസി കേരള കോണ്‍ഗ്രസ്‌ യൂണിറ്റ്‌ ഉദ്‌ഘാടനം ചെയ്‌തു
റോം: പ്രവാസി കേരള കോണ്‍ഗ്രസ്‌ ഇറ്റാലിയന്‍ യൂണിറ്റിന്റെ ഉദ്‌ഘാടനം കേരള ജലവിഭവമന്ത്രി പി.ജെ.ജോസഫ്‌ റോമില്‍ നിര്‍വഹിച്ചു. ഇന്‍ഡ്യയുടെ പ്രത്യേകിച്ച്‌ കേരളത്തിന്റെ സാമൂഹ്യക്ഷേമത്തിന്‌ പ്രവാസികള്‍ നല്‍കുന്ന സംഭാവന വളരെ വലുതും പ്രശംസനീയമാണെന്നും ഉദ്‌ഘാടന സമ്മേളനത്തില്‍ മന്ത്രി ജോസഫ്‌ പറഞ്ഞു. കേരള കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറിയും ഇടുക്കി മുന്‍ എം.പിയുമായ കെ.ഫ്രാന്‍സിസ്‌ ജോര്‍ജ്‌ പ്രവാസി കേരള കോണ്‍ഗ്രസിന്റെ ഉദ്ദേശലക്ഷ്യങ്ങളെപ്പറ്റി ഹ്രസ്വവിവരണം നല്‍കി.

എ.സി.സ്റ്റീഫന്‍ സ്വാഗതം ആശംസിച്ചു. എബിന്‍ എബ്രഹാം പരിക്കപ്പള്ളില്‍ നന്ദിയും പറഞ്ഞു. ബിനു കണ്ണമംഗലത്ത്‌, മാസിമോ തോമസ്‌, ബിജു, അന്നമ്മ വട്ടമറ്റത്തില്‍, സണ്ണി നീണ്‌ടൂര്‍, ബിജു ഉപ്പൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

മുന്‍മന്ത്രിയും എംഎല്‍എയുമായ ടി.യു.കുരുവിള, ജോസ്‌ കെ.മാണി എംപി. കേരള കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി കെ.എഫ്‌.വര്‍ഗീസ്‌ എന്നിവര്‍ ടെലഫോണ്‍ സന്ദേശത്തിലൂടെ ആശംസകള്‍ അറിയിച്ചു.

കേരള പ്രവാസി കോണ്‍ഗ്രസ്‌ യൂണിറ്റ്‌ ഭാരവാഹികളെ ഉടനെ തെരഞ്ഞെടുക്കുമെന്ന്‌ സംഘാടകര്‍ അറിയിച്ചു.
ഇറ്റലിയില്‍ പ്രവാസി കേരള കോണ്‍ഗ്രസ്‌ യൂണിറ്റ്‌ ഉദ്‌ഘാടനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക