Image

സോണിയ വിദഗ്‌ധ പരിശോധനയ്‌ക്കായി വിദേശത്ത്‌ പോയതായി കോണ്‍ഗ്രസ്‌

Published on 28 February, 2012
സോണിയ വിദഗ്‌ധ പരിശോധനയ്‌ക്കായി വിദേശത്ത്‌ പോയതായി കോണ്‍ഗ്രസ്‌
ന്യൂഡല്‍ഹി: വിദഗ്‌ധ പരിശോധനയ്‌ക്കായി യു.പി.എ അധ്യക്ഷ സോണിയാഗാന്ധി വിദേശത്തേക്ക്‌ പോയതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെയുണ്ടായ ഉദര ശസ്‌ത്രക്രിയയ്‌ക്കായി അമേരിക്കയിലായിരുന്നു പോയിരുന്നത്‌. എന്നാല്‍ ഇപ്പോള്‍ പരിശോധനയ്‌ക്കായി ഏത്‌ രാജ്യത്തേക്കാണ്‌ പോയതെന്ന്‌ അറിയിപ്പില്‍ പറഞ്ഞിട്ടില്ല.

കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി ജനാര്‍ദ്ധന്‍ ദ്വിവേദിയാണ്‌ ഇക്കാര്യം അറിയിച്ചത്‌. നാലോ അഞ്ചോ ദിവസങ്ങള്‍ക്കുള്ളില്‍ സോണിയ തിരിച്ചെത്തുമെന്നും അദ്ദേഹം അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക