Image

പിറവത്ത്‌ ജയരാജന്‍ കണ്ണൂര്‍ മോഡല്‍ അക്രമത്തിന്‌ ശ്രമിക്കുന്നു: മന്ത്രി ബാബു

Published on 28 February, 2012
പിറവത്ത്‌ ജയരാജന്‍ കണ്ണൂര്‍ മോഡല്‍ അക്രമത്തിന്‌ ശ്രമിക്കുന്നു: മന്ത്രി ബാബു
കൊച്ചി: തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ പിറവത്ത്‌ ജയരാജന്‍ കണ്ണൂര്‍ മോഡല്‍ അക്രമത്തിന്‌ ശ്രമിക്കുകയാണെന്ന്‌ എക്‌സൈസ്‌ മന്ത്രി കെ ബാബു പറഞ്ഞു. ഇവിടെ സമാധാനപരമായ വോട്ട്‌ അട്ടിമറിക്കപ്പെടാനുള്ള സാധ്യതയും ഏറിയിരിക്കുകയാണെന്നും എറണാകുളം പ്രസ്‌ക്‌ളബ്ബില്‍ മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

പിറവത്ത്‌ യു.ഡി.എഫിന്റെ ഐക്യം ഓരോ ദിവസവും കൂടിവരികയാണ്‌. അനൂപ്‌ ജേക്കബ്‌ ഉജ്വല വിജയം നേടുമെന്നും ബാബു വ്യക്തമാക്കി. സി.പി.എമ്മില്‍ നിന്നും വി.എസ്‌ അച്യുതാനന്ദന്‍ പുറത്ത്‌ പോകുമെന്ന ധാരണ പ്രവര്‍ത്തകരില്‍ ഉള്ളതിനാല്‍ ഇവിടെ എം.ജെ. ജേക്കബിന്റെ പരാജയം സുനിശ്ചിതമാണ്‌. പിറവത്ത്‌ സി.പി.എം വിശ്വാസികളെ കുത്തിയിളക്കാന്‍ ശ്രമിക്കുന്നതായും ബാബു പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക