Image

അല്‍ഫോന്‍സാ നഗര്‍ ഒരുങ്ങുന്നു: പ്രമോഷണല്‍ പാക്കേജ് അവസാന തീയതി മാര്‍ച്ച് 31-ന്

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 28 February, 2012
അല്‍ഫോന്‍സാ നഗര്‍ ഒരുങ്ങുന്നു: പ്രമോഷണല്‍ പാക്കേജ് അവസാന തീയതി മാര്‍ച്ച് 31-ന്
അറ്റ്‌ലാന്റ: അറ്റ്‌ലാന്റയിലെ അല്‍ഫോന്‍സാ നഗറില്‍ നടക്കുന്ന ആറാമത് സിറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷന്റെ തയാറെടുപ്പുകളുടെ ആദ്യഘട്ടം പിന്നിടുമ്പോള്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എബ്രഹാം അഗസ്തിയും പ്രസിഡന്റ് മാത്യു ജേക്കബും രജിസ്‌ട്രേഷന്‍ ചുമതല വഹിക്കുന്ന അജിത് ജോസും രജിസ്‌ട്രേഷന്റെ പുരോഗതിയില്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. ജൂലൈ 26,27,28,29 തീയതികളില്‍ നടക്കുന്ന കണ്‍വെന്‍ഷന് നിരവധി കുടുംബങ്ങള്‍ ഇതൊനടകം രജിസ്റ്റര്‍ ചെയ്തതായി അജിത് ജോസ് പറഞ്ഞു.

ഒരു കുടുംബത്തിനു ഭക്ഷണവും താമസസൗകര്യവും ഉള്‍പ്പെടെ കണ്‍വന്‍ഷന്റെ നാല് ദിവസത്തെ മുഴുവന്‍ പരിപാടികള്‍ക്കും പങ്കെടുക്കുവാന്‍ ആയിരം ഡോളര്‍ നിരക്കില്‍ തുടക്കത്തില്‍ എര്‍പ്പെടുത്തിയ പ്രമോഷണല്‍ പാക്കേജിനാണ് വന്‍പ്രീതി. സ്‌പോണ്‍സര്‍ഷിപ്പോടുകൂടി നടത്തുന്ന ഈ പാക്കേജിലൂടെ രജിസ്റ്റര്‍ ചെയ്യുവാനുള്ള അവസാന തീയതി മാര്‍ച്ച് 31 വരെ നീട്ടിയതായി രജിസ്‌ട്രേഷന്‍ കോര്‍ഡിനേറ്റര്‍ അജിത് ജോസ് അറിയിച്ചു.

കിക്ക്ഓഫ് മീറ്റിങ്ങുകള്‍ നടക്കാനിരിക്കുന്ന മറ്റു ഇടവകള്‍ക്കും പ്രയോജനം ലഭിക്കുവാന്‍ വേണ്ടിയാണിത്. രണ്ടു പേരുള്ള കുടുംബത്തിനു 750 ഡോളറും സിംഗിള്‍ രജിസ്‌ട്രേഷന് 500 ഡോളറുമാണ് പ്രോമോഷഷനല്‍ നിരക്ക്.

അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നടക്കുന്ന സീറോ മലബാര്‍ സംഗമത്തില്‍ പങ്കെടുക്കുവാനുള്ള വിശ്വാസികളുടെ ആവേശം രജിസ്‌ട്രേഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നതായി അജിത് ജോസ് പറഞ്ഞു. അജിത് ജോസിന്റെ നേതൃത്വത്തില്‍ ഒരു ടീം തന്നെ രജിസ്‌ട്രേഷന്റെ പുരോഗതികള്‍ക്കും തുടര്‍ സജ്ജീകരണങ്ങള്‍ക്കുമായി പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ ഓണ്‍ലൈനിലും ഫോണ്‍ വഴി 24 മണിക്കൂര്‍ സഹായം നല്‍കാനും ടീം പ്രവര്‍ത്തനനിരതമാണ്. ഷിക്കാഗോ, മയാമി, ഹ്യൂസ്ടന്‍!, ന്യൂയോര്‍ക്ക്, ഡിട്രോയിറ്റ്, സാന്‍ഫ്രാന്‍സിസ്‌കോ, താമ്പ എന്നീ നഗരങ്ങളില്‍ കണ്‍വന്‍ഷന് കിക്ക്ഓഫ് ടീം ഇതുവരെ പര്യടനം നടത്തി കഴിഞ്ഞു.

രജിസ്‌ട്രേഷന്‍ ടീം: അജിത് ജോസ് (രജിസ്ട്രഷന്‍ കോര്‍ഡിനേറ്റര്‍) തോമസ് ജോബ് ( ചെയര്‍മാന്‍)
കോ ചെയേഴ്‌സ് പ്രവീണ്‍ ജോസഫ്, നോബി സെബാസ്ട്യന്‍, ജോഫി അഗസ്ടിന്‍ , ജെസ് ലിന്‍ തോമസ് , ഷാര്‍ലറ്റ് മാത്യു ജോണ്‍ മത്തായി , ജോജോ വര്‍ഗീസ്, ഷാനി ജോസഫ്, ഷാജി മാത്യു എന്നിവരുമാണ്.

വെബ് സൈറ്റ്: www.smcatl2012.org ഇമെയില്‍ :registration@smcatl2012.org
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അസിസ്റ്റന്‍സ്: അജിത് ജോസ് (404) 787 2523 തോമസ് ജോബ് (404) 840 7427.
അല്‍ഫോന്‍സാ നഗര്‍ ഒരുങ്ങുന്നു: പ്രമോഷണല്‍ പാക്കേജ് അവസാന തീയതി മാര്‍ച്ച് 31-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക