Image

ട്രംപ് കെയര്‍ അവബോധനവും ഖണ്ഡനങ്ങളും (ജോസഫ് പടന്നമാക്കല്‍)

Published on 14 May, 2017
ട്രംപ് കെയര്‍ അവബോധനവും ഖണ്ഡനങ്ങളും (ജോസഫ് പടന്നമാക്കല്‍)
ഡൊണാള്‍ഡ് ട്രംപ് പ്രസിഡണ്ടായി മത്സരിക്കാന്‍ തീരുമാനിച്ച നിമിഷങ്ങള്‍മുതല്‍ അഫോര്‍ഡബിള്‍ കെയര്‍ ആക്ട് (A.C.A) അഥവാ ഒബാമ കെയറിനെ നിശിതമായി വിമര്‍ശിക്കുന്നുണ്ടായിരുന്നു. ഒബാമ കെയറിനെ ഇല്ലാതാക്കി പകരം പരിഷ്‌ക്കരിച്ച ആരോഗ്യ സുരക്ഷാ പദ്ധതി (Health Care)നടാപ്പാക്കണമെന്നുള്ളത് ട്രംപിന്റെ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. അതിനുള്ള നീക്കങ്ങളുടെ ഭാഗമായി അമേരിക്കന്‍ റിപ്പബ്ലിക്കന്‍ കമ്മിറ്റി ഒബാമ കെയര്‍ റദ്ദു ചെയ്തുകൊണ്ടുള്ള ഹെല്‍ത്ത് കെയര്‍ ബില്‍ പാസാക്കുകയും ചെയ്തു. ഇനി നിയമമാകാന്‍ സെനറ്റിന്റെ തീരുമാനവുമുണ്ടാകണം. സെനറ്റിലും വോട്ടിട്ടു വിജയിച്ചാല്‍ പ്രസിഡണ്ടിന്റെ ഒപ്പോടുകൂടി പുതിയ ബില്‍ പ്രാബല്യത്തിലാവുകയും ചെയ്യും.

ട്രംപിന്റെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ബില്ലിലുള്ള വസ്തുതകളെന്തെല്ലാമെന്നും അതിനോടനുബന്ധിച്ചുള്ള ചര്‍ച്ചാ വിഷയങ്ങളും ദേശീയ നിലവാരത്തില്‍ നിത്യ വാര്‍ത്തകളാണ്. ഒബാമ കെയര്‍ നിര്‍ത്തല്‍ ചെയ്യുകയും പകരം ട്രംപ് കെയര്‍ നടപ്പാക്കുകയുമാണ് ബില്ലിലെ പ്രധാന ലക്ഷ്യം. അമേരിക്കയെ വീണ്ടും സമ്പന്നമാക്കുമെന്നുള്ള പ്രതിജ്ഞയോടുകൂടിയ മാറ്റങ്ങള്‍ക്കായി ഡൊണാള്‍ഡ് ട്രംപ് രണ്ടു മാര്‍ഗങ്ങളാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആദ്യത്തേത് ഒബാമ കെയര്‍ നിര്‍ത്തല്‍ ചെയ്യുക; പകരം പുതിയ പരിഷ്‌കൃത നയങ്ങളോടെ മറ്റൊരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തുടങ്ങുക. രണ്ടാമത് മെഡിക്കെയിഡു വിപുലീകരണത്തിനായി അനുവദിക്കുന്ന ഗ്രാന്റ് നിശ്ചിതമായ ഒരു തുകയില്‍ ക്ലിപ്തപ്പെടുത്താനും പരിഗണിക്കുന്നു.

ഒബാമ കെയറും ട്രംപ് കെയറും തമ്മില്‍ സാമ്യപ്പെടുത്തുമ്പോള്‍ ഹെല്‍ത്ത് കെയറിന്റെ നിയമ വശങ്ങളിലുള്ള പല ഘടകങ്ങളും പരിഗണനയില്‍ എടുക്കേണ്ടതായി വരുന്നു. ടാക്‌സ് നിയമങ്ങളും നിലവിലുള്ള സര്‍ക്കാര്‍ പ്രോഗ്രാമുകളും, സാമ്പത്തിക സ്ഥിതിഗതികളും, കുടിയേറ്റ നിയമങ്ങളും പഠിക്കേണ്ടതായുണ്ട്. എന്തെല്ലാം ഗുണ ദോഷങ്ങള്‍ ഉണ്ടെങ്കിലും അതിന്റെ പ്രത്യാഘാതങ്ങള്‍ ജനങ്ങളില്‍ ചെറിയ പ്രകോപനം മുതല്‍ വലിയ കോളിളക്കങ്ങള്‍ വരെ സൃഷ്ടിക്കാന്‍ കാരണമാകുന്നു. ഇത്തരുണത്തില്‍ ട്രംപ് കെയറും ഒബാമ കെയറും പരസ്പരം ബന്ധിച്ചു വിലയിരുത്തേണ്ടിയിരിക്കുന്നു. ട്രംപ് കെയര്‍ പദ്ധതി, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുന്നവരുടെ കഴിവിനനുസരിച്ച് തയ്യാറാക്കിയതെന്നും താഴ്ന്ന വരുമാനക്കാര്‍ക്കും പ്രീമിയം താങ്ങാനാവുമെന്നും ഒബാമ കെയറിനേക്കാളും മെച്ചമെന്നും ട്രംപിനെ പിന്താങ്ങുന്നവര്‍ കരുതുന്നു.

മുന്‍ പ്രസിഡന്റ് ഒബാമ ഹെല്‍ത്ത് കെയര്‍ പരിഷ്‌ക്കരിക്കാനുള്ള പദ്ധതികള്‍ക്ക് ആറുകൊല്ലം മുമ്പ് തുടക്കമിട്ടു. അത് ദേശീയ ആരോഗ്യ സുരക്ഷക്കായും അമേരിക്കയിലെ 44 മില്യണ്‍ കൂടുതല്‍ ജനങ്ങള്‍ക്ക് കഴിവുകളനുസരിച്ചു ചെലവ് വഹിക്കാനുമായിരുന്നു. ഒബാമ കെയറില്‍ മാറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ജനങ്ങള്‍ക്കാവശ്യമുള്ള ആരോഗ്യപരമായ പ്രശ്‌നങ്ങളെ സംബന്ധിച്ചുള്ള താല്‍പ്പര്യങ്ങള്‍ അതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടായിരുന്നു. പ്രൈവറ്റ് ഇന്‍ഷുറന്‍സ് വാങ്ങിക്കാനും, തൊഴിലുടമ നല്‍കുന്ന ഇന്‍ഷുറന്‍സും ഗവണ്മെന്റ് പദ്ധതികളായ സ്റ്റേറ്റ് ഹെല്‍ത്ത് ഇന്‍ഷുറന്‍സും മെഡിക്കെയറും മെഡിക്കെയിഡും വാങ്ങിക്കാനുള്ള അവകാശവും ഒബാമ കെയറിലുണ്ടായിരുന്നു.

ഒബാമ കെയറില്‍! ഹെല്‍ത്ത് ഇന്‍ഷുറന്‍സു വാങ്ങാന്‍ കഴിവില്ലാത്ത താഴ്ന്ന വരുമാനക്കാര്‍ക്ക് ടാക്‌സ് സബ്‌സിഡി ലഭിച്ചിരുന്നു. എങ്കിലും പോരായ്മകള്‍ ധാരാളം കാണാം. ഹോസ്പിറ്റല്‍ അല്ലെങ്കില്‍ ഡോക്ടറുടെ ബില്ലുകള്‍ വരുമ്പോള്‍ ആദ്യം ഭീമമായ തുക (High deductible) സ്വന്തം പോക്കറ്റില്‍നിന്ന് നല്‍കണം. കോപേയ്‌മെന്റ് കൊടുത്തശേഷം ബില്ലിലുള്ള ബാക്കി തുക ഇന്‍ഷുറന്‍സ് നല്‍കും. ഗുരുതരമായ രോഗമുണ്ടെങ്കില്‍ മാത്രം ഹെല്‍ത്ത് ഇന്‍ഷുറന്‍സുകൊണ്ടു പ്രയോജനം ലഭിച്ചേക്കാം. വിലകൂടിയ മരുന്നുകള്‍ പലപ്പോഴും ഇന്‍ഷുറന്‍സ് കവര്‍ ചെയ്യാറില്ല. സാധാരണക്കാര്‍ക്ക് താങ്ങാന്‍ പാടില്ലാത്ത പ്രീമിയവും ഭീമമായ ഡിഡക്ടബളും (deductable) മരുന്നുകളുടെ അമിതവിലയും ഉപഭോക്ത്താക്കളുടെ പരാതികളായിരുന്നു. പ്രീമിയം അടയ്ക്കുന്ന ഭൂരിഭാഗം പേരും ഒബാമയുടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രയോജനപ്പെടുത്തിയിരുന്നില്ല.

ട്രംപ് കെയര്‍ പ്രകാരം മാര്‍ക്കറ്റില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് വാങ്ങിക്കാന്‍ സാധിക്കും. അങ്ങനെ വാങ്ങുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ പ്രീമയത്തിന് നികുതിയിളവ് (TaxCredt) നല്‍കും. നികുതിയിളവുകള്‍ (TaxCredt) നികുതി ദായകന്റെ വരുമാനമനുസരിച്ചല്ല മറിച്ച് പ്രായമനുസരിച്ചായിരിക്കും നിശ്ചയിക്കുന്നത്. മുപ്പതു വയസുകാര്‍ക്കു രണ്ടായിരം ഡോളറും അറുപതു വയസുകാര്‍ക്ക് നാലായിരം ഡോളറും വരെ നികുതിയിളവ് (TAX Credit) പ്രതീക്ഷിക്കാം. ധനിക സമൂഹത്തിനു നികുതിയിളവുകള്‍ നല്‍കാനുള്ള വ്യവസ്ഥ ട്രംപ് കെയറില്‍ ഉണ്ടോയെന്ന് വ്യക്തമല്ല. ഒബാമ കെയറില്‍ ഐ.ആര്‍.എസിനു (IRS)ഇന്‍കം ടാക്‌സ് (IncomTax)ഫയല്‍ ചെയ്യുമ്പോള്‍ മൊത്തം വരുമാനത്തിന്റെ പത്തു ശതമാനത്തില്‍ കൂടുതലായി വരുന്ന മെഡിക്കല്‍ ചെലവുകളും ഹെല്‍ത്ത് പ്രീമിയവും ഐറ്റമുകളായി 'ഷെഡ്യൂള്‍ എ' യില്‍ ഉള്‍പ്പെടുത്തിയാല്‍ നികുതിയിളവ് നേടുമായിരുന്നു. 'ഷെഡ്യൂള്‍ എ' പൂരിപ്പിക്കാനുള്ള ആവശ്യകത സാധാരണ വീടും ബിസിനസുമുള്ള ഉയര്‍ന്ന വരുമാനക്കാര്‍ക്കെ സാധിക്കുള്ളൂ.

ട്രംപ് പ്ലാനിലുള്ള ഹെല്‍ത്ത് സേവിങ്ങ് അക്കൗണ്ടും (HSA) നിലവിലുള്ള ഒബാമ നിയമം പോലെ തന്നെയാണ്. ട്രംപ് കെയറില്‍ ഒബാമ കെയറിനേക്കാള്‍ ഇരട്ടി പണം നികുതിയിളവുകളായി അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ സാധിക്കും. നിക്ഷേപിച്ച തുക ആരോഗ്യപരിപാലനത്തിനായി ഉപയോഗിക്കുന്നുവെങ്കില്‍ നികുതി കൊടുക്കേണ്ടതില്ല. നിക്ഷേപിക്കുന്ന തുകകള്‍ അവകാശികള്‍ക്ക് കൈമാറാനും സാധിക്കും. അങ്ങനെ മാര്‍ക്കറ്റില്‍ നിന്നും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മേടിക്കാന്‍ പൗരജനങ്ങളെ കഴിവുള്ളവരാക്കുന്നു.

നിര്‍ബന്ധമായി ഓരോ പൗരനും ഒബാമ കെയറനുസരിച്ച് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കണമെന്നായിരുന്നു നിയമം. അല്ലാത്ത പക്ഷം പിഴ (Penatly) അടക്കേണ്ടി വരും. ട്രംപിന്റെ പദ്ധതി പ്രകാരം അങ്ങനെയൊരു നിബന്ധനയില്‍ ആരും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കേണ്ടതില്ല. അതുമൂലം മില്യണ്‍ കണക്കിന് ജനങ്ങളുടെ ഇന്‍ഷുറന്‍സ് നഷ്ടപ്പെടും. മാര്‍ക്കറ്റില്‍ സ്വന്തം പോക്കറ്റില്‍നിന്ന് പണം ചെലവാക്കി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കരസ്ഥമാക്കാന്‍ ഭൂരിഭാഗവും തയ്യാറാവുകയില്ല. ഒരു സ്ഥാപനത്തില്‍ അമ്പതു പേരില്‍ കൂടുതല്‍ തൊഴില്‍ ചെയ്യുന്നവരുണ്ടെങ്കില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍! ജോലിക്കാര്‍ക്ക് നല്കണമെന്നുള്ളതാണ് നിലവിലുള്ള നിയമം. തൊഴിലുടമകള്‍ തൊഴില്‍ചെയ്യുന്നവര്‍ക്ക് അത്തരം വ്യക്തിഗത ഇന്‍ഷുറന്‍സ് നല്കണമെന്നുള്ള നിയമം ട്രംപ് കെയര്‍ അസാധുവാക്കുന്നു.

ഒബാമ കെയറിലുള്ള നിര്‍ബന്ധിത ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ അഭാവത്തില്‍ ഇന്‍ഷുറന്‍സ് ഉള്ളവരുടെ എണ്ണം കുറയുമെന്ന വസ്തുത റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും അംഗീകരിച്ചിട്ടുണ്ട്. ബഡ്ജറ്റ് നിര്‍വാഹക സമിതിയും വൈറ്റ് ഹൌസ് മാനേജമെന്റും താഴ്ന്ന വരുമാനക്കാര്‍ക്കു നിശ്ചയിച്ചിരിക്കുന്ന നികുതിയിളവ് (TaxCredit) അവര്‍ക്ക് സഹായമായിരിക്കില്ലെന്നും കരുതുന്നു. ട്രംപ് കെയറുകൊണ്ട് എത്ര പേര്‍ക്ക് ഗുണം ലഭിക്കുമെന്നും അല്ലെങ്കില്‍ എത്രപേര്‍ക്ക് ദോഷം ഭവിക്കുമെന്നും വ്യക്തമായ ഒരു കണക്ക് നല്‍കാന്‍ സാധിക്കില്ല.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെയും ഡെമോക്രറ്റിക്ക് പാര്‍ട്ടിയിലെയും അംഗങ്ങളില്‍ ട്രംപ് കെയറിനെപ്പറ്റിയുള്ള വാദവിവാദങ്ങള്‍ ചൂടുപിടിച്ചു തന്നെ നടക്കുന്നു. ആയിരം പേജുകളില്‍പ്പരം നിയമ കോഡുകളുള്ള ഒബാമ കെയര്‍ വളരെയധികം സങ്കീര്‍ണ്ണമായുള്ളതാണ്. വ്യക്തികള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധിതമായും ഉണ്ടായിരിക്കണമെന്ന് ട്രംപിന്റെ ആദ്യത്തെ തീരുമാനത്തിലുണ്ടായിരുന്നു. എന്നാല്‍ അടുത്ത കാലത്തെ തീരുമാനത്തില്‍ ഒബാമ കെയറിനെ പൂര്‍ണ്ണമായും റദ്ദാക്കുന്ന തീരുമാനം കൈകൊണ്ടു. ആരും നിര്‍ബന്ധമായി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കേണ്ടന്നു ട്രംപ് കെയറില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

ഒബാമ കെയര്‍ മൂലം താഴ്ന്ന വരുമാനക്കാരായ ഡിഷ്‌വാഷര്‍, കാഷ്യര്‍, സ്റ്റോര്‍ കീപ്പര്‍ മുതല്‍ തൊഴില്‍ ചെയ്യുന്നവര്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ലഭിച്ചിരുന്നു. ന്യൂയോര്‍ക് ടൈംസ് നടത്തിയ ഒരു സര്‍വേയില്‍ കഴിഞ്ഞ ഒരു വര്‍ഷംകൊണ്ട് ഹെല്‍ത്ത് ഇന്‍ഷുറന്‍സുള്ളവരുടെ എണ്ണം ക്രമാതീതമായി പതിന്മടങ്ങ് വര്‍ദ്ധിച്ചിരിക്കുന്നതായി കാണാം. ലാറ്റിനോ, കറുത്ത വര്‍ഗക്കാര്‍, മെക്‌സിക്കന്‍സ്, പോര്‍ട്ടറിക്കന്‍സ് എന്നിവരില്‍ മൂന്നിലൊന്നു ജനങ്ങളും പുതിയതായി ഒബാമ കെയറനുസരിച്ച് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വാങ്ങിയിരുന്നു.

ട്രംപ് പദ്ധതിയില്‍ തുടര്‍ച്ചയായി 63 ദിവസങ്ങളില്‍ കൂടുതല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സില്ലെങ്കില്‍ മുപ്പതു ശതമാനം അധികം പ്രീമിയം കൊടുക്കേണ്ടിയും വരും. മുന്‍കാല പ്രാബല്യമുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സില്ലാത്തവര്‍ അധിക പ്രീമിയം നല്‍കേണ്ടി വരുന്നത് താഴ്ന്ന വരുമാനക്കാര്‍ക്ക് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടാക്കുന്നു. 85 ശതമാനം ക്യാന്‍സര്‍ ബാധിതരായവര്‍ ജോലി നിര്‍ത്തിയവരാണ്. അവരില്‍ ഭൂരിഭാഗവും ഏറെ നാളുകളായി ഹെല്‍ത്ത് പോളിസി എടുത്തവരായിരുന്നില്ല. കോബ്രായോ പ്രൈവറ്റ് ഹെല്‍ത്ത് ഇന്‍ഷുറന്‍സോ മേടിക്കാന്‍ കഴിവുള്ളവരുമായിരുന്നില്ല. ചെറുകിട കമ്പനികളില്‍ ജോലിചെയ്തിരുന്നവര്‍ക്കു സ്വന്തമായി ഇന്‍ഷുറന്‍സുണ്ടായിരിക്കില്ല. ദൗര്‍ഭാഗ്യവശാല്‍ ജോലി നഷ്ടപ്പെട്ടാല്‍ മറ്റൊരു ജോലി ലഭിക്കുന്നവരെ അയാള്‍ക്കും അയാളെ ആശ്രയിച്ചു ജീവിക്കുന്ന ഭാര്യക്കും മക്കള്‍ക്കും ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കില്ല. അഥവാ മറ്റൊരു ജോലി കിട്ടിയാല്‍ തന്നെ പുതിയ കമ്പനിയില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിനു യോഗ്യനാകാന്‍ പിന്നെയും മൂന്നു മാസം തൊട്ടു ആറു മാസംവരെ കാത്തിരിക്കണം. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഗുരുതരമായ രോഗമുണ്ടെങ്കില്‍ യാതൊരു മെഡിക്കല്‍ ആനുകൂല്യങ്ങളുമില്ലാതെ ജീവിതം തള്ളിയും നീക്കണം.

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം എത്രയെന്ന് നിശ്ചയിക്കാനുള്ള അവകാശം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കായിരിക്കും. കവറേജ് അനുസരിച്ച് പ്രീമിയം കൂടുകയോ കുറയുകയോ ചെയ്യാം. ഒബാമ പദ്ധതി പ്രകാരം പ്രായമായവര്‍ പ്രീമിയം ചെറുപ്പക്കാരായവരെക്കാള്‍ മൂന്നിരട്ടി കൊടുത്തിരുന്നു. അത് ട്രംപിന്റെ പദ്ധതിയില്‍ പ്രായമായവര്‍ക്കുള്ള പ്രീമിയം അഞ്ചിരട്ടിയായിരിക്കും. അറുപതിനും അറുപത്തിനാലു വയസിനുമിടയിലുള്ളവരുടെ പ്രീമിയം ഇരുപത്തിരണ്ടു ശതമാനം കൂടാം. അമ്പത് വയസുള്ളവര്‍ക്ക് പ്രീമിയം പതിമൂന്നു ശതമാനം വര്‍ദ്ധിക്കാം.

സ്റ്റേറ്റ് സര്‍ക്കാരുകള്‍ക്കു മെഡിക്കെയിഡ് ചെലവുകള്‍ക്കായുള്ള ഫണ്ടുകള്‍ ഫെഡറലില്‍നിന്നും ഗ്രാന്റായി ലഭിച്ചിരുന്നു. ഫിഫ്റ്റിഫിഫ്റ്റിയെന്ന അടിസ്ഥാനത്തില്‍ സ്റ്റേറ്റ് സര്‍ക്കാര്‍ ഒരു ഡോളര്‍ ചെലവാക്കിയാല്‍ തുല്യ തുക ഫെഡറലും വഹിക്കുമായിരുന്നു. എന്നാല്‍ ട്രംപ് കെയര്‍ പദ്ധതി സ്റ്റേറ്റിനുള്ള മെഡിക്കെയര്‍ ഗ്രാന്റ് നിശ്ചിതമായ ഒരു തുകയില്‍ ക്ലിപ്തതപ്പെടുത്തും. മെഡിക്കെയിഡ് സേവനങ്ങള്‍ക്കായി ചെലവുകള്‍ വര്‍ദ്ധിച്ചാലും ഫെഡറലില്‍ നിന്ന് പിന്നീട് ഗ്രാന്റ് ലഭിക്കില്ല. അതുമൂലം അംഗവൈകല്യം സംഭവിച്ചവര്‍ക്കും അതി ദാരിദ്ര്യമുള്ളവര്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്റ്റേറ്റിന്റെ ഉത്തരവാദിത്വത്തില്‍ മാത്രം വരുകയോ കാലക്രമേണ ലഭിക്കാതെ പോവുകയോ ചെയ്യാം. ദരിദ്ര രേഖയ്ക്കു താഴെയുള്ളവര്‍ക്ക് മെഡിക്കെയിഡ് ലഭിക്കാതെ വരും. മാനസിക രോഗികളുടെയും ഡ്രഗ് ഉപയോഗിക്കല്‍ ശീലമാക്കിയവരുടെയും ക്ഷേമങ്ങള്‍ക്കു തടസം വരാം. അമേരിക്കന്‍ പൗരത്വമില്ലാത്തവര്‍ക്കും സ്‌പോണ്‍സര്‍ ചെയ്തു വരുന്ന പുതിയ കുടിയേറ്റക്കാര്‍ക്കും മെഡിക്കെയിഡ് ലഭിക്കാതെ വരും.

മെഡിക്കെയിഡ് ഫണ്ട് ഫെഡറല്‍ സര്‍ക്കാര്‍ വെട്ടിക്കുറയ്ക്കുന്ന പക്ഷം അത് നാലു മില്യണ്‍ സ്ത്രീകള്‍ക്കു ദുരിതങ്ങളുണ്ടാക്കും. ഗര്‍ഭച്ഛിദ്രം, ഗര്‍ഭ നിരോധനം, കാന്‍സര്‍ സ്‌കാനിങ്ങ് എന്നിവകള്‍ സ്വന്തം ചെലവില്‍ നടത്തേണ്ടി വരും. രോഗനിവാരണങ്ങള്‍ക്കു പ്രതിവിധികള്‍ തേടാന്‍ സാധിക്കാതെ വരും. താഴ്ന്ന വരുമാനക്കാര്‍ക്ക് സൗജന്യമായി ഗര്‍ഭ നിരോധകങ്ങളും ഗുളികകളും നല്‍കി വരുന്നത് നിര്‍ത്തല്‍ ചെയ്യേണ്ടി വരും. അങ്ങനെ വന്നാല്‍ കൗമാരക്കാരുടെയിടയില്‍ ആവശ്യമില്ലാത്ത ഗര്‍ഭ ധാരണത്തിനും ഇടയാകാം. അതൊരു സാമൂഹിക പ്രശ്‌നമായി മാറുകയും ചെയ്യും. കുടുംബാസൂത്രണ പദ്ധതികള്‍ക്കും തടസം വരും. പ്രായപൂര്‍ത്തിയാകാത്തവരുടെ ഇടയില്‍ കൂടുതല്‍ ഗര്‍ഭഛിന്ദ്രങ്ങള്‍ക്കും കാരണമാകും. ഇഷ്ടപ്പെടാതെ അനേകം കൗമാര പ്രായത്തിലുള്ളവര്‍! ഗര്‍ഭിണികളാവുകയും ഭൂമിയിലേക്ക് അനവസരത്തില്‍ കുഞ്ഞുങ്ങള്‍ ജനിക്കുകയും ചെയ്യും. ഹോസ്പിറ്റലുകള്‍ക്കും പ്രശ്‌നങ്ങളുണ്ടാകാം. ഹെല്‍ത്ത് ഇന്‍ഷുറന്‍സില്ലാത്ത രോഗികള്‍ ബില്ലടയ്ക്കാന്‍ നിവൃത്തിയില്ലാത്തവരെങ്കില്‍ ഹോസ്പിറ്റലുകള്‍ക്ക് ഒബാമ കെയറില്‍ നിന്നും ഫണ്ട് അനുവദിക്കുമായിരുന്നു. ട്രംപ് കെയര്‍ അങ്ങനെയൊരു വാഗ്ദാനം നല്‍കുന്നില്ല.

നിലവിലുള്ള ഒബാമ കെയര്‍ ഇല്ലാതാക്കി ട്രംപ് പദ്ധതി നടപ്പാക്കിയാല്‍ രാജ്യത്താകമാനം മരണച്ചുഴികള്‍ സൃഷ്ടിക്കുമെന്നു പ്രമുഖരായ രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ഗുരുതരമല്ലാത്ത രോഗമുള്ളവരും രോഗമില്ലാത്തവരോടൊപ്പം ഇന്‍ഷുറന്‍സ് എടുക്കാതെ പദ്ധതികളില്‍ നിന്ന് വിട്ടു നില്‍ക്കും. കാലക്രമേണ ആര്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സിനുള്ള ചെലവുകള്‍ വഹിക്കാന്‍ സാധിക്കാതെയും വരും. അങ്ങനെ വേണ്ടത്ര പരിചരണങ്ങള്‍ ലഭിക്കാതെ അനേകരുടെ മരണം പെട്ടെന്ന് സംഭവിക്കുകയും ചെയ്യും.

ട്രംപ് കെയര്‍ പ്രോഗ്രാമിനു അടുത്ത പത്തു വര്‍ഷത്തേയ്ക്കുള്ള കണക്കനുസരിച്ച് ഒബാമ കെയറിനേക്കാളും അര ട്രില്യന്‍ ഡോളര്‍ കൂടുതല്‍ ഫണ്ട് ആവശ്യമായി വരുന്നു. ഒബാമ കെയര്‍ നിര്‍ത്തല്‍ ചെയ്യലും, പ്രീമിയത്തില്‍ നികുതിയിളവും, സബ്‌സിഡി നിയമങ്ങളും, മെഡിക്കെയര്‍ സേവിങ്ങും, സാമ്പത്തിക ഭാരം വര്‍ദ്ധിപ്പിക്കും. ഒപ്പം ഇരുപത്തി രണ്ടു മില്യണ്‍ ജനങ്ങള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഇല്ലാതെയാവും. ഹെല്‍ത്ത് പ്രീമിയത്തില്‍ നികുതിയിളവുകള്‍ അനുവദിക്കുന്നതുകൊണ്ട് ഒരു മില്യണ്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെടും. ഇന്നുള്ള നികുതി നയങ്ങളും, സാമ്പത്തിക സ്ഥിതികളും, കുടിയേറ്റ നിയമങ്ങളും പരിഷ്‌ക്കരിക്കാന്‍ ട്രംപ് സര്‍ക്കാര്‍ ശ്രമിക്കുന്നുമുണ്ട്. ഒബാമ കെയര്‍ ഇല്ലായ്മ ചെയ്തുകൊണ്ട് ട്രംപ് പദ്ധതി നടപ്പാക്കുന്നതിനു തന്നെ 270 ബില്യണ്‍ ഡോളര്‍ ചെലവാകുമെന്നു കണക്കാക്കുന്നു. ഏകദേശം പത്തു വര്‍ഷം കൊണ്ട് 500 ബില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയും പ്രതീക്ഷിക്കുന്നുണ്ട്. ഒബാമയുടെ മെഡിക്കെയര്‍, മെഡിക്കെയിഡു പദ്ധതികള്‍ തുടര്‍ന്നിരുന്നുവെങ്കില്‍ ഇത്രയും സാമ്പത്തിക വളര്‍ച്ച ഉണ്ടാവുമായിരുന്നില്ല. മെഡിക്കെയിഡു വിപുലീകരിക്കാതെയും ഒബാമ കെയര്‍ ഇല്ലാതാക്കുന്നതു മൂലവും സര്‍ക്കാര്‍ 1.1 ട്രില്യണ്‍ ഡോളര്‍ മിച്ചം വരുത്തുന്നു.

മരുന്നുകള്‍ നിര്‍മ്മിക്കുന്ന കമ്പനികളുമായി ഉടമ്പടികളുണ്ടാക്കി മരുന്നുകളുടെ വില കുറയ്ക്കാനുള്ള പദ്ധതികളും ട്രംപ് കെയര്‍ ആസൂത്രണം ചെയ്യുന്നു. പുറം രാജ്യങ്ങളില്‍ നിന്ന് വില കുറച്ചു മരുന്നു മേടിക്കാനുള്ള സംവിധാനങ്ങളും ആലോചിക്കുന്നുണ്ട്. മെഡിക്കെയിഡ് ഗ്രാന്റ് ബ്ലോക്ക് ചെയ്താലും താഴ്ന്ന വരുമാനക്കാര്‍ക്ക് മെഡിക്കെയിഡ് നല്‍കാന്‍ സ്റ്റേറ്റ് ഗവണ്‍മെന്റുകള്‍ പ്രാപ്തരോയെന്നും ഫെഡറല്‍ സര്‍ക്കാര്‍ പരിഗണിച്ചുകൊണ്ടിരിക്കും. നികുതിയിളവ് നല്‍കലും കുടിയേറ്റ നിയമം പരിഷ്‌ക്കരിക്കലും മൂലം കൂടുതല്‍ ജനങ്ങള്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ലഭിക്കുന്നതിനു പ്രാപ്തരാകുമെന്നു ട്രംപ് ഭരണകൂടം വിശ്വസിക്കുന്നു.

മരുന്നുകള്‍ ഉത്ഭാദിപ്പിക്കുന്ന നിലവിലുള്ള വന്‍കിട കോര്‍പ്പറേഷനുകള്‍ മരുന്നുകള്‍ക്ക് അമിത വില ഈടാക്കിക്കൊണ്ട് കുത്തക വ്യാപാരം നടത്തുന്നു. മരുന്നുകള്‍ക്കു അമിതവില കാരണം സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിവില്ലാത്ത സ്ഥിതിവിശേഷമാണുള്ളത്. ചെറിയ കമ്പനികളെയും മരുന്നുല്‍പ്പാദനത്തിനായി പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളും ട്രംപ് പരിഗണിക്കുന്നു. ചെറിയ കമ്പനികള്‍ മാര്‍ക്കറ്റില്‍ വിലകുറച്ചു ജനറിക്ക് (Generic) മരുന്നുകള്‍ ഇറക്കുമ്പോള്‍ മരുന്നുകളുടെ വില കുത്തനെ കുറയുമെന്നും കരുതുന്നു. ഹോസ്പിറ്റലുകളുടെയും ഡോക്ടര്‍മാരുടെയും സേവനങ്ങള്‍ക്കുള്ള പ്രതിഫലങ്ങളുടെ (Fee) ലിസ്റ്റു തയ്യാറാക്കാനും ആലോചിക്കുന്നു. അങ്ങനെയെങ്കില്‍ കുറഞ്ഞ ചെലവുള്ള ഹോസ്പിറ്റലുകളുടെ സേവനവും ഡോക്ടര്‍മാരുടെ സേവനവും രോഗികളെ ബോദ്ധ്യപ്പെടുത്താന്‍ സാധിക്കും. അമിത ഫീസ് ഈടാക്കുന്ന ഡോക്ടര്‍മാരില്‍ നിന്നും വേറിട്ട് രോഗികള്‍ക്ക് ഇഷ്ടമുള്ള ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാകും. രോഗികള്‍ക്ക് കുറഞ്ഞ ചെലവില്‍ ഹോസ്പിറ്റലുകളുടെയും ഡോക്ടര്‍മാരുടെയും സേവനവും ലഭിക്കും. സ്റ്റേറ്റുകളുടെ നിയന്ത്രണത്തില്‍ ചുരുങ്ങിയ പ്രീമിയത്തില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കൂടുതല്‍ കവറേജുകളോടുകൂടി നല്‍കാനും ട്രംപിന്റെ നിര്‍ദ്ദേശങ്ങളിലുണ്ട്. ഒബാമ അത്തരം നിര്‍ദ്ദേശം പരിഗണനയ്‌ക്കെടുത്തിരുന്നെങ്കിലും പ്രാബല്യത്തില്‍ കൊണ്ടുവന്നില്ല.
ട്രംപ് കെയര്‍ അവബോധനവും ഖണ്ഡനങ്ങളും (ജോസഫ് പടന്നമാക്കല്‍)ട്രംപ് കെയര്‍ അവബോധനവും ഖണ്ഡനങ്ങളും (ജോസഫ് പടന്നമാക്കല്‍)ട്രംപ് കെയര്‍ അവബോധനവും ഖണ്ഡനങ്ങളും (ജോസഫ് പടന്നമാക്കല്‍)ട്രംപ് കെയര്‍ അവബോധനവും ഖണ്ഡനങ്ങളും (ജോസഫ് പടന്നമാക്കല്‍)ട്രംപ് കെയര്‍ അവബോധനവും ഖണ്ഡനങ്ങളും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
കൊച്ചുകുഞ്ഞു 2017-05-14 20:20:15
ജീവിതകാലം മുഴുവൻ ജോലി ചെയ്ത് ഇൻഷുറൻസ് കമ്പനിക്ക് കാശും കൊടുത്ത് റിട്ടയര്മെന്റ് ആകുമ്പോൾ മെഡികെയർ പ്രൈമറി കെയറാകും .  മെഡികെയറിൽ നിന്നും 800 ബില്യൺ ഡോളർ എടുത്താണ് ട്രംപ് കെയർ നടപ്പിലാക്കാൻ പോകൂന്നത്.  അതായത് റിട്ടയർ ആയവർ പെട്ടി വാങ്ങിയോ അല്ലങ്കിൽ കത്തിക്കാൻ വിറകും വാങ്ങി വച്ചുകൊൾക .  ചാണ്ടിക്ക് വാചകം അടിച്ചാൽ മതി. പ്രായം ഉള്ളവർ ചത്താലെന്താണ് ജീവിച്ചാൽ എന്താണ്. അതൊന്നും പ്രശനമല്ല . അമേരിക്കയിലെ !% പണക്കാരെ മാസ്റ്റേഴ്സ് ആക്കി നിറുത്തി അടിമത്ത്വം തുടരുക .  കേരളത്തിൽ നിന്ന് കുറെ അടിമകൾ ഇവിടെ വന്നിട്ടുണ്ടല്ലോ . ട്രംപ് ട്രംപ് ട്രംപ് .  1953 തുടങ്ങിയുള്ള ചരിത്രപരമായ പൊതുജന അഭിപ്രായ കണക്ക് വച്ച് നോക്കിയാൽ 39 % എന്ന ഏറ്റവും താഴയുള്ള അപ്പ്രൂവൽ റേറ്റിംങാണ് .  ഒന്ന് ഇമ്പീച്ച് ചെയ്ത് കിട്ടിയാൽ മതിയായിരുന്നു .നമ്മുടെ സമയം ശരിയാൽത്തതുകൊണ്ടാണ് വോട്ട് ചെയ്‍തത് .  ഇപ്പോൾ ജീവിക്കാൻ എന്നുവച്ചപ്പോൾ അതും സമ്മതിക്കില്ല . ഒടുക്കത്തെ അത്യാർത്തി  അംഗവൈകല്യം തീരാവ്യാധി ഇതൊക്കെ യുള്ളവരുടെ കാര്യം കട്ടപ്പുക  പ്രായം ആകുന്നവർക്കും അശരണർക്കും ഇനി അമേരിക്കയിൽ രക്ഷയില്ല.  .

സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു 
എന്റെ പ്രായം കൂടിടുന്നു ആരോഗ്യവും പോകുന്നു 
കഴുകരെ പോൽ ഇൻഷുറൻസെൻ ജീവൻ എടുക്കാൻ നോക്കുന്നു
ജി .ഒ .പി യും ട്രംപും കൂടി അമേരിക്ക കൊട്ടിച്ചോർ ആക്കിടും 

ഇത്താപ്പിരി വറുഗീസ് 2017-05-15 06:23:53

കൊച്ചുകുഞ്ഞു പറഞ്ഞത് വളരെ ശരിയാണ്. ഞാൻ 30  വർഷം ജോലി ചെയ്യുത്, ടാക്സ്, സോഷ്യൽ സെക്യൂരിറ്റി ഇൻഷുറൻസ് എല്ലാം കൊടുത്ത് . സോഷ്യൽ സെക്യൂരിട്ടിയും പെൻഷനും മെഡികെയിടും എല്ലാമാണ് ഇപ്പോഴത്തെ ആശ്രയം. എന്നാൽ അടുത്തിടക്ക് മരുന്ന് മേടിക്കാൻ ചെന്നപ്പോളാണ് മനസിലായത് നമ്മൾ വിചാരിക്കുന്നതുപോലെ എല്ലാം മരുന്നും മെഡികെയിഡ് കവർ ചെയ്യില്ല എന്ന്. അപ്പോൾ ഒരു സുഹൃത്തു പറഞ്ഞു സപ്പ്ളിമെന്ററി എടുത്താൽ മതിയെന്ന്. ഇപ്പോൾ സപ്പ്ളിമെന്ററിയും മെഡികെയിടും ടാക്സും എല്ലാം കഴിഞ്ഞു വന്നപ്പോൾ രോഗം കൂടിയതല്ലാതെ കുറവില്ല. മരുന്നാണ് കൂടുതലും കഴിക്കുന്നത് അതുകൊണ്ടു ആഹാരത്തിന് പൈസ കൊടുക്കണ്ട. ട്രമ്പിനും ചാണ്ടിക്കും ഒക്കെ എന്നാ കുഴപ്പം; അവര് മില്ല്യൺ ഡോളർ ബാങ്കിൽ ഇട്ട് ഇതുപോലെ പ്രസ്താവനകൾ ഇറക്കിയാൽ മതിയല്ലോ. എന്നെ പോലെയുള്ളവർ കാലഹരണപ്പെട്ടു തുരുമ്പ് പിടിച്ചവർ. അവരെ ചവുട്ടി മെതിച്ചു മുന്നോട്ടു പോകുക.  നിന്റ ഒക്കെ ഗതി ഞങ്ങളെക്കാൾ കഷ്ടമായിരിക്കും. ഇനി അവരുടെ നോട്ടം സോഷ്യൽ സെക്യൂരിറ്റി വെട്ടിക്കുറക്കുക ആയിരിക്കും.  ട്രംപിന് എന്ത് കുഴപ്പം. അയാൾ ടാക്സ് കൊടുക്കില്ല കൂടാതെ റഷ്യയിൽ നിന്ന് ആവശ്യത്തിന് പണം കിട്ടുന്നുണ്ടന്നാണ് പറയുന്നത്., ചാണ്ടിയെപോലുള്ളവർ പള്ളിക്ക് പൈസ കൊടുത്തെന്ന് പറഞ്ഞു ടാക്സ് വെട്ടിക്കും. അച്ചന്മാരും തിരുമേനിമാരും അവിടെപ്പോകും. ഞങ്ങളെപോലുള്ളവരുടെ അടുത്തു വരില്ല. ഇന്നാൾ ഒരു ദിവസം ഞങ്ങളുടെ പള്ളീലെ അച്ചൻ മൂറോനും കുന്തിരിക്കോം കുരിശും ഒക്കെ ആയി വന്നു. എന്തിനാ വന്നെതെന്നു ചോദിച്ചപ്പോൾ പറഞ്ഞു ആരോ വിളിച്ചു പറഞ്ഞു ഞാൻ അത്യാസന്ന നിലയിലാണെന്ന്. എന്റെ അയല്വക്കക്കാരൻ മത്തായി ഇന്നാളു വിളിച്ചപ്പോൾ എന്തെങ്കിലും ആവശ്യം ഉണ്ടോ എന്ന് ചോദിച്ചു അപ്പോൾ ഞാൻ പറഞ്ഞു അത്യാവശ്യം ഒന്നും ഇല്ലെന്നു ചെവി പതുക്കെയായ മത്തായി കേട്ടത് അത്യാസന്ന നിലയിൽ ആണെന്നാണ്. അതുകൊണ്ടാണ് അച്ചൻ എന്നെ പറഞ്ഞയക്കാനുള്ള മരുന്നും മന്ത്രവുമായി വന്നത്. അവർക്കെന്ന കുഴപ്പം ആന ചത്താലും ജീവിച്ചാലും പൈസ എന്നുപറഞ്ഞതുപോലെയാണ്. അല്ല ഇതൊക്കെ പറഞ്ഞിട്ട് എന്തുകാര്യം ചാണ്ടിക്ക് മനസിലാകില്ലല്ലോ. രക്തത്തിന്റെ തിളപ്പല്ലേ.


ഹരികുമാർ 2017-05-15 06:40:48
ഞങ്ങൾക്ക് ജനാതിപത്യ രീതിയിൽ തിരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഞങ്ങളുടെ പ്രസിഡന്റിനെ ഇഷ്ടമാണ്, ഈ രാജ്യത്തെ ഇഷ്ടമാണ്!! ഇരുപത്തിനാല് മണിക്കൂറും കുറ്റവും പരാതിയും പറഞ്ഞുകൊണ്ടിരിക്കുന്ന നിങ്ങൾക്ക് ഈ രാജ്യത്തിനോട് എന്ത് കൂറ്?

കുട്ടിച്ചോർ അല്ലാത്ത എത്രയോ നല്ല രാജ്യങ്ങൾ കുഞ്ഞിനറിയാമായിരിക്കും. ബാക്കി പറയണ്ടല്ലോ...

അമേരിക്കയുടെ മഹത്വം ഒന്നൊന്നായി തിരികെ വരുത്തി ധൈര്യമായി മുന്നോട്ടുപോകുക POTUS
ജനാധിപത്യവാദി 2017-05-15 08:00:37
എന്ത് ജനാധിപത്യം ചേട്ടാ .  പതിനാലു മില്യൺ വിദ്യാഭാസമില്ലാത്ത അമേരിക്കക്കാരും അതുപോലെ കുറച്ചു മലയാളികളും കൂടി പ്രസിഡണണ്ടാണെന്ന് പറഞു കേറ്റിവച്ച്. ജനാതിപത്യം എന്ന് പറഞ്ഞാൽ ജനങ്ങൾ തെരെഞ്ഞടുക്കുന്നതാണ്. ആദ്യമായി ചെയ്യണ്ടത് ലക്ട്രൽ വോട്ട് എന്നുപറയുന്ന കുന്തം എടുത്തു കളയണം. എന്നിട്ട് ജനങ്ങൾ നൽകിയ വോട്ടിന്റെ അടിസ്ഥാനത്തിൽ വോട്ടു ചെയ്യണം. ട്രംപിന് അറിയാം ശരിക്ക് തിരഞ്ഞെടുക്കപ്പെട്ടുള്ളതെന്ന്. അതുകൊണ്ടാണ് ഇപ്പോൾ പറയുന്നത് മൂന്നര മില്യൺ വോട്ട് ഹിലരിക്ക് കിട്ടിയത് കള്ള വോട്ടാണെന്ന്.  ഇപ്പോൾ അതുകണ്ടുപിടിക്കാൻ ഒരു കംമീഷനെ നിയമിച്ചിരിക്കുകയാണ്.  ഫോക്സ് പറഞ്ഞതുകൊണ്ടോ. പതിനാല് മില്യൺ പമ്പര വിഡ്ഢികൾ പറഞ്ഞത്തതുകൊണ്ടോ ട്രംപ് രക്ഷപ്പെടില്ല. .

Observer 2017-05-15 07:25:36
Negotiations to repeal and replace Obamacare are fully underway now in the US Senate, where Republican lawmakers are grappling with how they can find consensus between their moderate and conservative factions while still managing to get the 50 Republicans they need to gut the Affordable Care Act.
It's tough math and although it is early in the process, so far the GOP's health care working group -- a collection of 13 GOP senators -- has already encountered some of the same hurdles that hindered the House's efforts, which struggled for weeks to collect enough votes to pass.
After last week's negotiations, which included two official GOP health care working group meetings -- one on the future of Medicaid and another on Obamacare regulations -- one Republican aide familiar with the talks said point blank they were "much less optimistic that something will get done" despite public statements about "productive meetings" coming from GOP senators.
മുന്നറിയിപ്പ് 2017-05-15 10:49:25
റഷ്യൻ കെ.ജി.ബി ഇല്ലായിരുന്നെങ്കിൽ ട്രമ്പ് ഒരിക്കലും അധികാരത്തിൽ വരിലായിരുന്നു റജിമോനെ. ട്രംപ് 2020 വരെ ചെന്നെത്തുമോ എന്ന് നോക്കാം.  ട്രംപിന്റെ രഷ്യയുമായുള്ള ഇടപാടുകളുടെ രഹസ്യം അയാളുടെ ടാക്സ് റിട്ടേൺ പേപ്പറുകളിലാണ് ഇരിക്കുന്നത്. അതിന്റെ സൂക്ഷിപ്പുകാർ കെ ജി ബി യാണ്. അതുകൊണ്ടാണ് റിപ്പബ്ലിക്കൻ സെനറ്റർ ലിൻസിഗ്രാം ടാക്സ് പേപ്പർ റിലീസ് ചെയ്യാൻ ആവശ്യപ്പെടുന്നത്. ട്രംപിന്റെയും ശിങ്കിടികളുടെയും ലക്‌ഷ്യം വെളുത്ത അമേരിക്കയാണ്.  ജെഫ് സെഷന്റെ അടുത്ത ദിവസം ചെറിയകുറ്റങ്ങൾക്ക്പോലും കഠിന ശിക്ഷ നൽകി കുറ്റവാളികളെ ജയിലടാക്കണം എന്ന  വാദം ഇവിടുത്തെ ന്യുനപക്ഷത്തെ  (അതിൽ താനുംപെടും-അധികം വെളുമ്പനായി നടിക്കണ്ട ) ഒതുക്കണം എന്ന ലക്ഷ്യത്തോടെയുള്ളതാണ്.  അതുകാരണം 2020ലും ട്രംപ് വരണം എന്ന് പ്രാർത്ഥിക്കുമ്പോൾ, സന്തതി പാരമ്പരകളുടെയുംമേൽ എന്ത് കോടാലിയാണ് വരാൻപോകുന്നതെന്ന് ചിന്തിക്കുന്നത് നല്ലതാണ്
റെജി മോൻ 2017-05-15 08:38:28
ട്രംപ് ഒരു കാലത്തും ജയിക്കൂല എന്ന് പറഞ്ഞു നടന്ന ചാനൽ പൊതുജന അഭിപ്രായ കണക്കുകാര്, വീണ്ടും അഭിപ്രായ കണക്ക് കാർഡ് ഇറക്കുമ്പോളെങ്കിലും മനസിലാക്കണ്ടേ, ഇതൊക്കെ വെറും തട്ടിപ്പാണെന്ന്. ചാനലുകാരു പോലും, റഷ്യൻ കഥ വെറും പുകയാണെന്നു മനസിലാക്കി, അതിൽ പിടിച്ചു തൂങ്ങൽ നിറുത്തി. ടാക്സ് കൊടുത്തില്ലെങ്കിൽ IRS എടുത്തകത്തിടും എന്ന് കൊച്ചുകുട്ടികൾക്കുപോലും അറിയാം. ഈ വക മണ്ടത്തരങ്ങൾ നിർത്താറായില്ലേ എൻറെ അച്ചായാ....

കഴിഞ്ഞ ദിവസം ലൂക്കോച്ചായന്റെ ഒരു ലേഖനം കണ്ടായിരുന്നു. അതിൽ പറയുന്ന അച്ചായനാണോ ഈ അച്ചായൻ? 

തെറ്റായ നയങ്ങൾ എല്ലാം തിരുത്തും; അമേരിക്ക എന്ന നാമം വീണ്ടും ലോക രാജാവായി വാഴും; കഴിഞ്ഞ എട്ടു വർഷം പുറകോട്ടടിച്ച രാജ്യം പൂർവാധികം ശക്‌തിയോടെ തിരിച്ചുവരും.... 

2020ലും ട്രംപ് തന്നെ ജയിക്കും, ഒരു സംശയവും വേണ്ട!!
ബിജു 2017-05-15 12:03:02
വോട്ടിംങ് മെഷീനിൽ കള്ളത്തരം!! റഷ്യക്കാർ വന്ന് കള്ള വോട്ട് ചെയ്തു!! 
ഇതൊക്കെ വിശ്വസിക്കുന്ന മലയാളികളുണ്ടോ? ഉണ്ടെന്നാണ് പല പ്രതികരണങ്ങളും കാണിക്കുന്നത്...

പേരില്ലാത്തവർ സോഷ്യൽ മീഡിയയിൽ ചീത്ത പറയുമ്പോൾ, ആത്മാഭിമാനമുള്ളവർ സ്വന്തം പേരിൽ രാജ്യത്തെ പുകഴ്ത്തുന്നു. പേരുവെച്ചു എഴുതാൻ പേടിയുള്ളേടത്തോളം കാലം, ഉറപ്പായിട്ടും അടുത്ത കുറെ വർഷങ്ങൾ ട്രംപ് യുഗമാണ് മോനേ.

കുറ്റവാളികൾ ശിക്ഷിക്കപ്പെടണം എന്ന് പറയുമ്പോൾ അത് ന്യൂനപക്ഷത്തെപ്പറ്റിയാണെന്നു എന്തുകൊണ്ട് തോന്നുന്നു? അത് അപകർഷതാബോധം, അല്ലാതെ മറ്റൊന്നുമല്ല!! ന്യൂനപക്ഷം മാത്രം ഒരിക്കലും കുറ്റവാളികളല്ല, അത് മനസ്സിലാക്കു ആദ്യം.
Anthappan 2017-05-14 09:58:21

The Concurrent Resolution on the Budget for Fiscal Year 2017 directed the House Committees on Ways and Means and Energy and Commerce to develop legislation to reduce the deficit. The Congressional Budget Office and the staff of the Joint Committee on Taxation (JCT) have produced an estimate of the budgetary effects of the American Health Care Act, which combines the pieces of legislation approved by the two committees pursuant to that resolution. In consultation with the budget committees, CBO used its March 2016 baseline with adjustments for subsequently enacted legislation, which underlies the resolution, as the benchmark to measure the cost of the legislation.

Effects on the Federal Budget

CBO and JCT estimate that enacting the legislation would reduce federal deficits by $337 billion over the 2017-2026 period. That total consists of $323 billion in on-budget savings and $13 billion in off-budget savings. Outlays would be reduced by $1.2 trillion over the period, and revenues would be reduced by $0.9 trillion. (The Current deficit 19 Trillion)

The largest savings would come from reductions in outlays for Medicaid and from the elimination of the Affordable Care Act’s (ACA’s) subsidies for nongroup health insurance. The largest costs would come from repealing many of the changes the ACA made to the Internal Revenue Code—including an increase in the Hospital Insurance payroll tax rate for high-income taxpayers, a surtax on those taxpayers’ net investment income, and annual fees imposed on health insurers—and from the establishment of a new tax credit for health insurance.

Pay-as-you-go procedures apply because enacting the legislation would affect direct spending and revenues. CBO and JCT estimate that enacting the legislation would not increase net direct spending or on-budget deficits by more than $5 billion in any of the four consecutive 10-year periods beginning in 2027.

Effects on Health Insurance Coverage

To estimate the budgetary effects, CBO and JCT projected how the legislation would change the number of people who obtain federally subsidized health insurance through Medicaid, the nongroup market, and the employment-based market, as well as many other factors.

CBO and JCT estimate that, in 2018, 14 million more people would be uninsured under the legislation than under current law. Most of that increase would stem from repealing the penalties associated with the individual mandate. Some of those people would choose not to have insurance because they chose to be covered by insurance under current law only to avoid paying the penalties, and some people would forgo insurance in response to higher premiums.

Later, following additional changes to subsidies for insurance purchased in the nongroup market and to the Medicaid program, the increase in the number of uninsured people relative to the number under current law would rise to 21 million in 2020 and then to 24 million in 2026. The reductions in insurance coverage between 2018 and 2026 would stem in large part from changes in Medicaid enrollment—because some states would discontinue their expansion of eligibility, some states that would have expanded eligibility in the future would choose not to do so, and per-enrollee spending in the program would be capped. In 2026, an estimated 52 million people would be uninsured, compared with 28 million who would lack insurance that year under current law.

Stability of the Health Insurance Market

Decisions about offering and purchasing health insurance depend on the stability of the health insurance market—that is, on having insurers participating in most areas of the country and on the likelihood of premiums’ not rising in an unsustainable spiral. The market for insurance purchased individually (that is, nongroup coverage) would be unstable, for example, if the people who wanted to buy coverage at any offered price would have average health care expenditures so high that offering the insurance would be unprofitable. In CBO and JCT’s assessment, however, the nongroup market would probably be stable in most areas under either current law or the legislation.

Under current law, most subsidized enrollees purchasing health insurance coverage in the nongroup market are largely insulated from increases in premiums because their out-of-pocket payments for premiums are based on a percentage of their income; the government pays the difference. The subsidies to purchase coverage combined with the penalties paid by uninsured people stemming from the individual mandate are anticipated to cause sufficient demand for insurance by people with low health care expenditures for the market to be stable.

Under the legislation, in the agencies’ view, key factors bringing about market stability include subsidies to purchase insurance, which would maintain sufficient demand for insurance by people with low health care expenditures, and grants to states from the Patient and State Stability Fund, which would reduce the costs to insurers of people with high health care expenditures. Even though the new tax credits would be structured differently from the current subsidies and would generally be less generous for those receiving subsidies under current law, the other changes would, in the agencies’ view, lower average premiums enough to attract a sufficient number of relatively healthy people to stabilize the market.

Effects on Premiums

The legislation would tend to increase average premiums in the nongroup market prior to 2020 and lower average premiums thereafter, relative to projections under current law. In 2018 and 2019, according to CBO and JCT’s estimates, average premiums for single policyholders in the nongroup market would be 15 percent to 20 percent higher than under current law, mainly because the individual mandate penalties would be eliminated, inducing fewer comparatively healthy people to sign up.

Starting in 2020, the increase in average premiums from repealing the individual mandate penalties would be more than offset by the combination of several factors that would decrease those premiums: grants to states from the Patient and State Stability Fund (which CBO and JCT expect to largely be used by states to limit the costs to insurers of enrollees with very high claims); the elimination of the requirement for insurers to offer plans covering certain percentages of the cost of covered benefits; and a younger mix of enrollees. By 2026, average premiums for single policyholders in the nongroup market under the legislation would be roughly 10 percent lower than under current law, CBO and JCT estimate.

Although average premiums would increase prior to 2020 and decrease starting in 2020, CBO and JCT estimate that changes in premiums relative to those under current law would differ significantly for people of different ages because of a change in age-rating rules. Under the legislation, insurers would be allowed to generally charge five times more for older enrollees than younger ones rather than three times more as under current law, substantially reducing premiums for young adults and substantially raising premiums for older people.

Uncertainty Surrounding the Estimates

The ways in which federal agencies, states, insurers, employers, individuals, doctors, hospitals, and other affected parties would respond to the changes made by the legislation are all difficult to predict, so the estimates in this report are uncertain. But CBO and JCT have endeavored to develop estimates that are in the middle of the distribution of potential outcomes.

Macroeconomic Effects

Because of the magnitude of its budgetary effects, this legislation is “major legislation,” as defined in the rules of the House of Representatives. Hence, it triggers the requirement that the cost estimate, to the greatest extent practicable, include the budgetary impact of its macroeconomic effects. However, because of the very short time available to prepare this cost estimate, quantifying and incorporating those macroeconomic effects have not been practicable.

Intergovernmental and Private-Sector Mandates

JCT and CBO have reviewed the provisions of the legislation and determined that they would impose no intergovernmental mandates as defined in the Unfunded Mandates Reform Act (UMRA).

JCT and CBO have determined that the legislation would impose private-sector mandates as defined in UMRA. On the basis of information from JCT, CBO estimates the aggregate cost of the mandates would exceed the annual threshold established in UMRA for private-sector mandates ($156 million in 2017, adjusted annually for inflation).

CID Moosa 2017-05-15 20:27:43
മോനെ ബിജു അറിഞ്ഞില്ലേ ; അമേരിക്കയുടെ  രാജ്യ സുരക്ഷാരഹസ്യം റഷ്യക്ക് കൈമാറി.  അതായത് ക്ലാസിഫൈഡ് ഇൻഫർമേഷൻ.  കഥയുടെ ചുരുൾ അഴിയുകയാണ് . അഴിഞ്ഞു അത് വീണ്ടും ചുരുണ്ടു ട്രംപിനെ ചുരുട്ടും അതോടെ കഥ കഴിയും.  ഇനി മിണ്ടാതെ ഇരിക്കുന്നതാണ് നല്ലത് .  ടോം ഇബ്രാഹിമിനെ പോലെ . ട്രംപിന് വേണ്ടി ജീവൻ കളയാൻ നടന്ന വ്യക്തിയാ , ഇപ്പോൾ എവിടെ പോയോ എന്തോ .  
Ninan Mathulla 2017-05-17 04:46:39
People generally think in self interest. So most of the arguments you hear are propaganda on the advantages of Capitalism or Socialism or Communism. The truth is that no 'ism' can save the world unless people have values in life and think beyond self interest and consider others also in the picture. Here is the importance of religion to give values in life.
മണ്ടശിരോമണി 2017-05-17 08:49:44

റിപ്പബ്ലിക്കൻസ് എത്ര  മുതലാളിത്ത ധനതത്ത്വ ശാസ്ത്രത്തെ  പിന്തുടർന്നാലും, ഒരു സമൂഹത്തിലെ ഇടത്തരക്കാരനെയും അവന്റെ ആരോഗ്യത്തെയും അവഗണിച്ചുകൊണ്ടുള്ള വ്യവസ്ഥകൾ, ആ രാജ്യത്തിന്റെ വളർച്ചക്ക് സഹായകമായിരിക്കുകയില്ല.  മധ്യവർഗ്ഗം ഇല്ലാ എങ്കിൽ അമേരിക്കയുടെ സമ്പത്ത് വ്യവസ്ഥ താറുമാറാകും. അതുപോലെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് റിട്ടയർ ആയവരെയും ശരണരേയും കരുതുക എന്നത്. എന്നാൽ ഇതെല്ലാം അവഗണിച്ച് മുതലാളിത്ത ധനതത്ത്വ ശാസ്ത്രത്തിൽ മാത്രം ശ്രദ്ധവച്ചുള്ള ഒരു സമീപനമാണ് റിപ്പബ്ലിക്കൻസ് പിന്തുടരുന്നത്.  ഒബാമ കെയറിന് പോരായ്മകൾ ഉണ്ടെന്ന് ഡെമോക്രാറ്റ്സും സമ്മതിക്കുന്നതാണ്. എന്നാൽ ആ പോരായ്മകൾ നികത്തി എല്ലാവർക്കും പ്രയോജനപ്പെടുന്ന ഒരു സംവിധാനത്തിനു തുനിയാതെ, ഇവിടെ സമ്പന്നരില്ലാതെ ഇടത്തരക്കാർ ഇല്ലെന്നുള്ള ഒരു നിലപാടാണ് റിപ്പബ്ലിക്കൻസ് എടുത്തിരിക്കികുന്നത്,
       ട്രംപ് കെയറിനെ എന്തുകൊണ്ട് എതിർക്കുന്നു എന്ന് അറിയണം എങ്കിൽ എ .എ.ആർ .പി (അമേരിക്കൻ അസോസിയേഷൻ ഫോർ റിട്ടയേർഡ് പേഴ്സൺ), അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ, അമേരിക്കൻ ഹോസ്പിറ്റൽ അസോസിയേഷൻ എന്നീ മൂന്ന് ശക്തമായ ഗ്രുപ്പുകളുടെ റിപ്പോർട്ട് വായിക്കേണ്ടതാണ്.  ട്രംപ് കെയർ നടപ്പിൽ ആയാൽ 17.4 മില്ല്യൺ കുട്ടികളുടെ ആരോഗ്യത്തെയും മില്ലിയൺ കണക്കിന് റിട്ടയർ ആയവരുടെ ആരോഗ്യത്തെയും അനേക മില്ലിയൺ സ്ത്രീകളുടെ ആരോഗ്യത്തെയും കൂടാതെ ഏകദേശം 24 മില്ലിയൺ ജനങ്ങൾക്ക് ഇൻഷുറൻസ് ഇല്ലാതെയാകുകയും ആണ് ചെയ്യുന്നത്. ട്രംപ് കെയറിനെ എതിർക്കുന്ന ഈ ഗ്രൂപ്പുകൾ ഒന്നും അമേരിക്കയുടെ സാമ്പത്തിക ധനതത്വശാസ്ത്രം അറിയാത്ത എന്നെപ്പോലുള്ള മണ്ടശിരോമണികൾ അല്ല. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ സംഘടനകളും അല്ല എന്ന് ചരിത്രം പഠിച്ചാൽ മനസിലാകും. അമേരിക്കയുടെ ഗ്ലോറിയസ് സമയത്തും ഈ സംഘടനകളിലൂടെ ജോലിയിൽ നിന്ന് വിരമിച്ച് വാർദ്ധക്യത്തിലൂടെ കടന്നുപോകുന്നവരെയും , അമ്മമാരെയും കുട്ടികളെയും അശരണരെയും സഹായിക്കാൻ കഴിഞ്ഞിട്ടുണ്ട്.
      എന്തുകൊണ്ട് വിഷയത്തിൽ നിന്ന് മാറി നിന്നുകൊണ്ട് ട്രംപിനെയും അയാളുടെ കാപട്യം നിറഞ്ഞ പരിപാടികളെയും  പിൻതാങ്ങുന്ന റിപ്പബ്ലിക്കൻസിനെയും വിമർശിക്കുന്നു എന്നുള്ളത് ചിന്തിക്കേണ്ട വിഷയമാണ്.  ട്രംപിന്റെ തിരഞ്ഞെടുപ്പ് തന്നെ സംശയാടിസ്ഥാനത്തിലാണ്. അദ്ദേഹത്തിൻറെ ഉപദേശകന്മാരിൽ പലരും വംശീയവർഗ്ഗവാദങ്ങളുടെ വിവാദങ്ങളിൽ പെട്ടിട്ടുള്ളവരാണ്. സ്റ്റീവ് ബാനൻ, ജെഫ് സെഷൻ, മൈക്കൽ ഫ്ലിൻ തുടങ്ങിയവർ. ട്രംപിന്റെ പിതാവ് തുടങ്ങി കറുത്ത വർഗ്ഗക്കാരോട് വിവേചനപരമായി പെരുമാറിയുട്ടള്ളവരാണ്.  ഒബാമയുടെ ജന്മത്തെക്കുറിച്ചു ചോദ്യങ്ങൾ ഉയർത്തിയും മെക്സിക്കൻസിനെ ഒന്നടങ്കം അധിക്ഷേപിച്ചും അയാൾ നടത്തിയ പ്രസ്താവനകൾ ഇതിനെല്ലാം തെളിവാണ്.
        ട്രംപിന് ആരോടും ഒരു കടപ്പാടുമില്ല. അയാൾക്ക് അയാളുടെ അഹന്തയെ കാത്തു സൂക്ഷിക്കുക, ത്തിനുവേണ്ടി പൂട്ടിനുമായിചേർന്ന്  ഈ രാജ്യത്തിന്റെ ഇരുനൂറു വർഷങ്ങളിലേറെയുള്ള ചരിത്രം തച്ചുടക്കുക അത്രമാത്രം.  കാരുണ്യത്തിന്റെ ഒരംശംപോലും അയാളെ തൊട്ടു തീണ്ടിയിട്ടില്ല. അയാൾ ഇഷ്ടപ്പെടുന്നത് ഫിലിപ്പൈനിലെ ദുട്ടേറെറ്റോ, റഷ്യയുടെ പൂട്ടിൻ, നോർത്ത് കൊറിയുടെ കിം ഇങ്ങ്ജോണ്, സിറിയയിലെ ആസാദ് തുടങ്ങിയവരെയാണ്. ഇത്തരത്തിലുള്ള ഒരു വ്യക്തിയുടെ ഹെൽത്ത് കെയറിൽ സാധാരണ മനുഷ്യരെ അവഗണിക്കപ്പെടുന്നെങ്കിൽ അതിൽ അത്ഭുതം ഇല്ല
        അമേരിക്ക ക്രിസ്തിയൻ രാജ്യമാണെന്നാണ് അവകാശപ്പെടുന്നത്. ഇവിടുത്തെ 80%ഇവാഞ്ചലിക്കൽ ക്രിസ്ത്യൻസ് ഇയാൾക്കാണ് വോട്ടു ചെയ്തത് എന്ന് പറയുമ്പോൾ എനിക്ക് ലജ്ജ തോന്നുന്നു. അശരണരോടും രോഗികളോടും സ്ത്രീകളോടും കുഞ്ഞുങ്ങളോടും അംഗവൈകല്യം ഉള്ളവരോടും കരുണ കാണിച്ച ആ ഗാലലിക്കാരൻ യേശുവിനെ ദൈവപുത്രനായി കാണുകയും അവന്റെ പിൻഗാമികൾ അവകാശപ്പെടുന്നവരുമാണ് ഇയാളെ പ്രസിഡണ്ടാക്കാൻ മുൻകൈ എടുത്തുതെന്ന് ഓർക്കണം
      ശരിയാണ് ഏഴു എഴുപതുവട്ടം ക്ഷമിക്കണം എന്നാണ് പറയുന്നത്. എന്നാൽ അതിനു അവസരം കൊടുത്തിട്ടും അത് പ്രയോചനപ്പെടുത്താത്തവനെ എന്ത് ചെയ്യണം. ക്രൂശിൽ യേശുവിനോടൊപ്പം തറക്കപ്പെട്ട ഒരു കള്ളന്റെ കഥ നമ്മൾക്കറിയാം പക്ഷെ മറ്റേകള്ളൻ എന്തുപറ്റിയെന്ന് നമ്മൾക്കറിയില്ല. ഒരു പക്ഷെ ട്രംപിന്റെ ഹെൽത്ത്കെയർ സ്വപ്‌നം സാക്ഷാൽക്കരിക്കപ്പെടുന്നതിനു മുൻപ് അയാൾ വിസ്‌മൃതിയിൽ ആകുമോ എന്തോ? ചുരുളഴിയുന്ന റഷ്യൻ നാടകത്തിന്റെ അന്ത്യത്തിനായി കാത്തിരിക്കാം


123 2017-05-16 06:07:45
Pres can declassify, and Press always do discuss before US moves army.
മണ്ടശിരോമണി 2017-05-16 08:45:16

ജോസഫ് എഴുതിയത് വ്യക്തമല്ല. ട്രംപിന് വോട്ട് ചെയ്യാത്ത വെളുത്തവരടക്കുമുള്ള അമേരിക്കൻ പൗരന്മാർ മുഴുവനും മണ്ടന്മാർ ആണെന്നൊണോ പറഞ്ഞു വരുന്നത്? അമേരിക്കൻ കോൺഗ്രസ്സിലും സെനറ്റിലും  ട്രംപിനെ എതിർക്കുന്ന ഡെമോക്രാറ്റ്‌സ് മുഴുവനും മണ്ടന്മാർ ആണെന്നൊണോ ജോസഫ് പറഞ്ഞുവരുന്നത്? അമേരിക്കൻ ചരിത്രവും ഭരണഘടനയും, രാഷ്ട്രീയവും ശരിക്കറിയാവുന്ന വോട്ടറിൻമാരിൽ ഒരു നല്ല ശതമാനമാണ് ട്രംപിന് എതിരായി വോട്ടു ചെയ്തതും ഇപ്പോൾ ട്രംപ്നെ നിസ്‌കാസനം ചെയ്യണം എന്നും ആവശ്യപ്പെടുന്നത്.  വെള്ളക്കാരന്റെ ദുർദേശപരിപാടികളെ ചോദ്യം ചെയ്യുന്നത് അമേരിക്കൻ പൗരത്വത്തിന്റെ പ്രത്യക അവകാശവും ആനുകൂല്യവുമാണ്. അതിന്റെ അർഥം വെള്ളക്കാരനായി മാറണമെന്നല്ല.  അമേരിക്കൻ ഭരണഘടന പറയുന്നത്, (United States Declaration of Independence) "We hold these truths to be self-evident, that all men are created equal, that they are endowed by their Creator with certain unalienable Rights, that among these are Life, Liberty and the Pursuit of Happiness." എന്നാണ്. അവനവന്റെ അസ്തിത്വത്തിൽ ഉറച്ചു നിന്നുകൊണ്ട് അനീതിക്കും അക്രമത്തിനും വംശീയവാദങ്ങളെയും എതിർക്കാം. നീതിക്ക് വേണ്ടി പോരാടുന്നവരും ട്രംപിന്റെ വർഗ്ഗീയയതയിൽ അധിഷ്ഠിതമായ നിലപാടുകളെ എതിർക്കുന്നവരുമായ അനേകം വെളുത്ത വർഗ്ഗക്കാർ ഇവിടെയുണ്ടെന്നുള്ളത് ജോസഫ് അറിഞ്ഞിരിക്കുക.
           സ്റ്റോക്ക്മാർക്കറ്റും പണവും യുദ്ധവും അല്ല ഒരു രാജ്യത്തെ മഹത്വമുള്ളതാക്കുന്നത്. മറ്റു മനുഷ്യരെ ഉൾക്കൊണ്ടുകൊണ്ട് സമാധാനപരമായ ഒരു ജീവിതം ഭൂമിയിൽ സൃഷ്ടിയ്ക്കുക്കയും എല്ലാവര്ക്കും സ്വാതന്ത്ര്യത്തെയും സന്തോഷത്തെയും അനുധാവനം ചെയ്യാനുള്ള  ഒരു ജീവിത സാഹചര്യം സൃഷ്ടിക്കുന്നവരാണ് ഒരു രാജ്യത്തെ മഹത്വമുള്ളതാക്കുന്നതും മഹാതമാക്കൾ എന്ന് വിളിക്കപ്പെടുന്നതും. ട്രംപിന് അതിന് യോഗ്യത ഇല്ല എന്ന് അനുദിനം തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
അയാളുടെ പണത്തിനും അഹങ്കാരത്തിനും അയാളെ രക്ഷിക്കാനാവില്ല ജോസഫേ. ഇന്നല്ലെങ്കിൽ നാളെ അയാളുടെ നിഴലുകൾ അയാളെ വേട്ടായാടും. 


പ്രതിപക്ഷം 2017-05-16 06:57:16

ആരാണിത് മണിയാണോ? വൺ ടു ത്രീ കണ്ടത്കൊണ്ട് ചോദിച്ചതാണ്.


ജോസഫ് 2017-05-16 07:07:39
ഇതൊന്നും അമേരിക്കൻ പൊളിറ്റിക്സ് അറിയാത്ത മണ്ടന്മാർക്ക് പറഞ്ഞിട്ടുള്ളതല്ല. അവർ ആരെന്തു പറഞ്ഞാലും  "ട്രംപ് രാജി വെക്കണം" എന്ന് വൃഥാ ആവർത്തിച്ചുകൊണ്ടിരിക്കും.

പുറമ്പോക്ക് വിസയുടെ അപകർഷത ചിലരെ ഒന്നിനും കൊള്ളാത്തവരാക്കി മാറ്റിയിരിക്കുന്നു. 

വെള്ളക്കാരനെ എന്തിനും എതിർക്കും, തുല്യരാണെന്നു തെളിയിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും. 
എന്തിന്...? നിങ്ങൾ നിങ്ങളാവൂ, മറ്റൊരാളായിട്ടെന്തുനേടാൻ? 
ജെംസൺ 2017-05-16 16:12:27
"അമേരിക്കയിൽ തൊഴിലില്ലായ്മ കുറഞ്ഞു". 

ഒന്നും കുറയാൻ പാടില്ല, ഞങ്ങളുടെ കാലത്തിലെപ്പോലെ മോളിലേക്കുപോകണം.
താഴേക്കുപോകുന്നതു മോശം ഭരണത്തിൻറെ അടയാളമല്ലേ?

ട്രംപ് രാജിവെക്കണം.
മമ്മുക്കോയ 2017-05-16 13:32:39
ഇങ്ങള് എന്താണീ പറയണ യ്ക്ക . ഇത് ഞമ്മക്ക് ഒരു പുതിയ അറിവാണല്ലോ. ഭീകരാക്രമണവും  രാജ്യസുരക്ഷയുമായി ബന്ധമില്ലെന്നാണ് അറിവെങ്കിൽ സി ഐ ഡി പണി ഉപേക്ഷിക്ക് നസീറിക്കാ
CID NAZIR 2017-05-16 12:43:21

ശീതയുദ്ധം അവസാനിച്ചതൊന്നും CID
മൂസ അറിഞ്ഞില്ലേ?രാജ്യ സുരക്ഷാ രഹസ്യമല്ല
കൈമാറിയത്.ഭീകരന്മാരെ കുറിച്ചുള്ള വിവരങ്ങളാണ്.ഭീകരത ഇല്ലാതാക്കാൻ അമേരിക്കയുംറഷ്യയും ഒന്നിച്ചുപ്രവർത്തിക്കേണ്ടത് ആവശ്യമാണ്.കാലത്തിന്റെ ചുവരെഴുത്തു മനസ്സിലാകാത്തവരാണ് വെറുതെ
നെ വിമർശിക്കുന്നത്.

Joseph Padannamakkel 2017-05-16 20:54:57
 രസകരമായും വ്യത്യസ്ത രാഷ്ട്രീയ ചിന്താഗതികളോടെയും വായനക്കാർ ഈ ലേഖനത്തോടൊപ്പം സഹകരിച്ചതിൽ സന്തോഷമുണ്ട്. എന്നാൽ പലരുടെയും കമന്റുകൾ  വിഷയത്തിൽനിന്നു മാറിപ്പോയതുകൊണ്ട് വ്യക്തമായ ഒരു മറുപടി നൽകാൻ സാധിക്കുന്നില്ല.

ട്രംപിന്റെ ആരോഗ്യ രക്ഷാ പദ്ധതികൾ കുടിയേറ്റക്കാരായ നമ്മിൽ പലരുടെയും കുടുംബങ്ങളെ ബാധിക്കുമെന്ന സത്യം കൂടി മനസിലാക്കണം. ഉദാഹരണമായി മെഡിക്കെയിഡിനുള്ള നല്ലൊരു ശതമാനം ഫെഡറൽ ഫണ്ട് ബ്ലോക്ക് ചെയ്യുന്നത് അനേക കുടുംബങ്ങൾക്കു ദോഷം വരുത്തും.   

വ്യക്തിപരമായി ചിന്തിക്കുന്നവർക്ക് ഒബാമയുടെ പദ്ധതി നല്ലതെന്നു തോന്നും. മെഡിക്കെയിഡ് ഫണ്ടിൽ നിന്നാണ്, നാട്ടിൽനിന്നു മക്കൾ കൊണ്ടുവരുന്ന പ്രായമായ മാതാപിതാക്കൾക്ക് സഹായം കിട്ടുന്നത്. ഹോസ്പിറ്റലും, മരുന്നുകളും ഡോക്ടർമാരുടെ സേവനങ്ങളും അവർക്ക് സൗജന്യമാണ്. മറ്റു വരുമാനമില്ലാത്ത വൃദ്ധ ജനങ്ങൾക്കും സോഷ്യൽ സെക്യൂരിറ്റി ഇല്ലാത്തവർക്കും മാസം തോറും മെഡിക്കെയിഡിലെ ക്ഷേമനിധിയിൽനിന്ന് അലവൻസും കിട്ടും. ട്രംപിന്റെ നിയമം പാസായാൽ അത്തരം ഉത്തരവാദിത്വങ്ങൾ സ്പോൺസർ ചെയ്യുന്നവർ വഹിക്കേണ്ടി വരും. ഒബാമ കെയറിൽ കൂടുതലും സോഷ്യലിസം നിറഞ്ഞിരിക്കുന്നതായി കാണാം.  

മെഡിക്കൽ പ്രീമിയം കൊടുക്കുന്ന ഉപഭോക്താക്കൾക്കു ട്രംപ് കെയർ 4000 ഡോളർവരെ നികുതിയിൽ   ക്രെഡിറ്റ് അനുവദിക്കുന്നു. ഈ തുക മാർക്കറ്റിൽ നിന്ന് മെഡിക്കൽ ഇൻഷുറൻസ് വാങ്ങാൻ സഹായകമാകും. വ്യക്തിപരമായി 'ട്രംപ് കെയർ ക്രെഡിറ്റ്' ഗുണപ്രദമെന്നു തോന്നും. അതെ സമയം തൊഴിലുടമകൾ അവരുടെ ജോലിക്കാർക്ക് സൗജന്യ ഹെൽത്ത് ഇൻഷുറൻസ് നല്കണമെന്നില്ല. തൊഴിലുടമയുടെ ജോലിക്കാർക്കുള്ള നിർബന്ധിത ഹെൽത്ത് ഇൻഷുറൻസ് ട്രംപ് കെയറിൽ ഇല്ലാതാകുന്നു. അതുമൂലം കമ്പനികളും കോർപ്പറേഷനുകളും ലാഭം ഉണ്ടാക്കുന്നു. 

ഒരു സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥി ചിന്തിക്കുന്നത് മറ്റൊരു തരത്തിലായിരിക്കും. കമ്പനികൾ ലാഭമുണ്ടാക്കുമ്പോൾ ജോലിക്കാരെ പിരിച്ചുവിടീൽ ഉണ്ടാവില്ല. കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാവുകയും രാജ്യത്തു തൊഴിലില്ലായ്മ കുറയുകയും ചെയ്യും. അതുപോലെ നികുതിയില്ലാതെയുള്ള മെഡിക്കൽ സേവിങ്ങ് അക്കൗണ്ടും പൗര ജനങ്ങളിൽ നിക്ഷേപ മനോഭാവം വളർത്തുകയും ബാങ്കിങ്ങ് വ്യവസായം അഭിവൃത്തിപ്പെടുകയും ചെയ്യും. തൊഴിൽ അവസരങ്ങളും ബാങ്കിങ്ങ് നിക്ഷേപ വളർച്ചയും വീടുകളുടെ മാർക്കറ്റു വില വർദ്ധിക്കാനും കാരണമാകും. റിപ്പബ്ലിക്കൻസ് എക്കാലവും  ക്യാപിറ്റലിസ്റ്റ് ധനതത്ത്വ ശാസ്ത്രം പിന്തുടരാനേ ആഗ്രഹിക്കുള്ളൂ. 
പോൾ ചാണ്ടി 2017-05-14 16:28:08
"Health insurance giant Aetna said it will exit all Obamacare exchanges in 2018, citing significant losses". 

Obucare free insurance must go. If you work hard, you are not eligible. Lazy and sit idle, you get everything free. What a failure earlier administration was..

ട്രംപ് ഡാ!! പണ്ടത്തെപ്പോലെ ഇൻഷുറൻസ് കമ്പനികൾക്ക് വെറുതെ പണം കിട്ടും എന്ന് വിചാരിക്കേണ്ട.
നാരദർ 2017-05-17 12:15:55
എല്ലാവരേം ഇളക്കാനുള്ള വക മണ്ടശിരോമണിയുടെ ലേഖനത്തിലുണ്ട്. ഒബാമക്കാരെയും ഹില്ലാരിക്കാരെയും ട്രംപ് ശിങ്കിടികളെയും കൂടാതെ യേശുവിന്റെ കാവൽ ഭടനായ മത്തുള്ളായെയും. ഇനി എന്തൊക്കയാണോ ഇവിടെ നടക്കാൻ പോകുന്നത് .എവിടെ പോയി . ട്രംപിന്റെ രക്ഷകർ    ടോം എബ്രാഹമും കൂവെള്ളൂരും. ഇതാണ് സമയം

Manoj 2017-05-17 10:59:04
അധികം തലപുകക്കേണ്ട ശിരോമണി അളിയാ!! അമേരിക്കക്കാർക്ക് വിവരം ഉള്ളതുകൊണ്ടാ അവര് അമ്മാമയെ തോൽപിച്ചത്. 

തോൽവി അങ്കിളിൻറെ കെയർ, പൊട്ട കെയർ ആണെന്നു എല്ലാവർക്കും അറിയാം. പക്ഷേ അമ്മാമ വിചാരിച്ചു, ആളുകൾക്ക് ഒന്നും മനസിലാവില്ലാന്നു... ഫലമോ, എട്ടു നിലയിൽ പൊട്ടി 

വെറുതെ കൊടുത്താൽ ആരെങ്കിലും എടുക്കാതിരിക്കുമോ, എടുത്തില്ലെങ്കിൽ പിഴയും കൂടിയുള്ളപ്പോൾ!! അല്ലാതെ ആളുകൾ വേണ്ടിയിട്ടോ, ഇഷ്ടമായിട്ടോ ചേർന്നതല്ല. ഇതുവരെ അത് പോലും മനസിലായില്ലേ...?

ട്രംപ് പോളിസിയാണ് ശരി. വേണ്ടവർ വാങ്ങട്ടെ, കഴിവില്ലാത്തവർക്കു ഗവർമെന്റ് കൊടുക്കട്ടെ, പിഴയും വേണ്ട ഇൻഷുറൻസ് കമ്പനികളെ പണക്കാരാക്കുകയും വേണ്ട (ഒരു പ്രസംഗത്തിന് തോൽവി അങ്കിൾ 400K വാങ്ങുന്നത് ഇവിടെ കൂട്ടിവായിക്കാവുന്നതാണ്)
Ninan Mathulla 2017-05-17 12:30:50
Just like cat always fall on four legs, for some here any article or comment is an opportunity for Christian and priest bashing. Democrats also have equal number of Christians and Evangelicals. There are news here on Hindu festivals Muslim social issues. Those who close their eyes to make it dark do not see it. In sleep also they must be dreaming about Christian bashing. Luckily their wives only eyewitness to such nonsense.
Joman 2017-05-17 12:44:38
400 കെ അല്ലെ വാങ്ങുന്നുള്ളു മനോജേ. ട്രംപ് മില്ലിയണൻസ് ഓഫ് ഡോളേഴ്‌സ് അല്ലെ പൂട്ടിനിൽ നിന്ന് വാങ്ങി അയാളുടെ ബിസിനസ് വികസിപ്പിക്കുന്നത്. അയാളുടെ താജ് ക്സിനോ പണിതത് റഷ്യൻ പണം കൊണ്ടെന്നാണ് ജനങ്ങൾ പറയുന്നത്.
രാമചന്ദ്രൻ നായർ 2017-05-18 10:39:46
പാപം ചെയ്യുന്നതിനേക്കാൾ പാപമാണ് പാപം ചെയ്യാൻ പ്രേരിപ്പിക്കുന്നത്. മണ്ടശിരോമണി (ഇവൻ പുലിയാ) ക്രിസ്ത്യാനികളെ വിമര്ശിക്കതിന് മാത്തുള്ള എന്തിനാണ് ഹിന്ദുക്കളെയും മുസ്ലിമിനെയും ചീത്ത വിളിക്കാൻ പ്രേരിപ്പിക്കുന്നത്.  ഇതാണോ യേശു പഠിപ്പിച്ചത്? ശത്രുവിനെ സ്നേഹിക്കാനാണ് പറഞ്ഞത് അല്ലാതെ അങ്ങോട്ടും ഇങ്ങോട്ടും പറ വയ്ക്കാനും നമ്മുടെ നേരെവരുന്ന ബൂമറാങ് തട്ടി വേറൊരുത്തന്റെ നേരെ വിടാനല്ല പറയുന്നത്? ഓരോ പരിപാടികളെ

CID NAZIR 2017-05-18 12:06:54

ഭീകരാക്രമണവും രാജ്യ സുരക്ഷയും തമ്മിൽ
ബന്ധം ഉണ്ടല്ലോ കോയാ.അതുകൊണ്ടാണല്ലോ ഭീകരന്മാരെ പറ്റിയുള്ള വിവരങ്ങൾ കൈമാറുന്നത്.അമേരിക്കയും റഷ്യയും യോജിച്ചു യോജിച്ചു പ്രവർത്തിക്കുന്നതിന്എന്തിനാണ്കോയ ബേജാറാവുന്നത്.

പോത്തുള്ള 2017-05-18 12:27:41
മാത്തുള്ള ഉപദേശി അങ്ങനെയാ. വെല്യ സോഷ്യലിസ്റ്റാ. ചീത്ത വിളിക്കുകയാണെങ്കിൽ മറ്റു മതങ്ങളെയും പ്രത്യേകിച്ച് ഹിന്ദുകളെയും ചീത്ത വിളിച്ചിരിക്കണം അതാണ് അദ്ദേഹത്തിന്റെ ഒരു ഇത്. ബൈബിളിനെയോ കള്ള പാതിരിമാരെയോ ആരെങ്കിലും വിമർശിച്ചാൽ ഓന്റെ ചോര തിളക്കും. അവരൊക്കെ ആർ എസ് എസ് കാരും പ്രൊപോഗാണ്ടക്കാരും ആണ്. രാമചന്ദ്രൻ നായർ യഥാർത്ഥ പേരല്ല എന്ന സർട്ടിഫിക്കറ്റ് ഉടനെ നൽകുന്നതാണ് 
കൊച്ചുകുഞ്ഞു 2017-05-18 13:44:52
വെറുതെയാണെങ്കിൽ പോലും ഈ വഴിക്കു ദയവായി വരരുതേ സാറേ... 

ഞങ്ങൾ പല രാഷ്ട്രീയക്കാരാണെങ്കിലും വെറുക്കപെട്ടവരല്ല. ആശയങ്ങളുടെ പേരിലുള്ള അഭിപ്രായവത്യാസം, അല്ലാതെ കാണാനും കേൾക്കാനും പറ്റാത്ത മതത്തിൻറെ/ദൈവത്തിൻറെ പേരിലല്ല. 

നിങ്ങളുടെ എല്ലാ പോസ്റ്റിലും മറ്റുമതങ്ങളോടുള്ള വെറുപ്പ് തെളിഞ്ഞുകാണാം. എവിടുത്തെ ക്രിസ്ത്യാനിയാ ചങ്ങാതി നിങ്ങൾ...കഷ്ടം 
Ninan Mathullah 2017-05-18 14:08:33
When a cat drinks milk with closed eyes it thinks nobody sees it. The comments and name calling here reveal the people behind it, their personalities, their hatred, intolerance and to which side they are leaning to.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക