Image

സെയ്‌റ മട്ടയ്ക്കലിന്റെ സംസ്കാരം ഫെബ്രുവരി 27-ന് ചൊവ്വാഴ്ച

പി.പി. ചെറിയാന്‍ Published on 28 February, 2012
സെയ്‌റ മട്ടയ്ക്കലിന്റെ സംസ്കാരം ഫെബ്രുവരി 27-ന് ചൊവ്വാഴ്ച
അറ്റ്‌ലാന്റാ: ഫെബ്രുവരി 25-ന് ബാംഗ്ലൂരില്‍ നിര്യാതയായ സെയ്‌റ ജോര്‍ജ് ജേക്കബിന്റെ (41 വയസ്) സംസ്കാരം ഫെബ്രുവരി 27-ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ബാംഗ്ലൂര്‍ ബെത്‌സയ്ദാ ചാപ്പലില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്കുശേഷം ഹൊസൂര്‍ റോഡ് സെമിത്തേരിയില്‍ നടക്കും.

അറ്റ്‌ലാന്റാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സി.ജി.ഐ എന്ന കമ്പനിയുടെ വൈസ് പ്രസിഡന്റായി ബാംഗ്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ജോര്‍ജ് മട്ടയ്ക്കലിന്റെ ഭാര്യയാണ് പരേത.

ജോലിയോടനുബന്ധിച്ച് ബാംഗ്ലൂരില്‍ താമസിക്കുന്നതിനിടെ ഹൃദ്രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഒമ്പത് മക്കളുടെ മാതാവായ സെയ്‌റ എന്‍ജിനീയറിംഗ് ബിരുദധാരിയായിരുന്നു.

തിമോത്തി, ഡേവിഡ്, ജോസഫ്, ഡാനിയേല്‍, പോള്‍, ജോയ്, സ്റ്റീഫന്‍, ലിസ, ജോഷിയ എന്നിവരാണ് മക്കള്‍. ജോഷിയയുടെ ജനനം 2012 ജനുവരി 26-നായിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 1 866 354 9295 (യു.എസ്.എ), 91 973 96 24553 (ഇന്ത്യ).
സെയ്‌റ മട്ടയ്ക്കലിന്റെ സംസ്കാരം ഫെബ്രുവരി 27-ന് ചൊവ്വാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക