Image

അക്രമത്തിനെതിരെ ഫ്‌ളോറിഡ ഗാന്ധി സ്‌ക്വയറില്‍ ഫോമയുടെ പ്രാര്‍ഥനാ സമ്മേളനം

Published on 12 May, 2017
അക്രമത്തിനെതിരെ  ഫ്‌ളോറിഡ ഗാന്ധി സ്‌ക്വയറില്‍ ഫോമയുടെ പ്രാര്‍ഥനാ സമ്മേളനം
ഫ്‌ളോറിഡ: സ്റ്റുവര്‍ട്ട് ടൗണ്‍ഷിപ്പില്‍ ഷിനോയ് മൈക്കളിനെ കുത്തി പരുക്കേല്പിച്ച പശ്ചാത്തലത്തില്‍ ഫോമായുടെ ആഭിമുഖ്യത്തില്‍ ഡേവിയിലെ ഗാന്ധി സ്‌ക്വയറില്‍ നടത്തിയ സമ്മേളനത്തിലും പ്രാര്‍ഥനയിലും രാഷ്ട്രീയ നേതാക്കളും ഒട്ടേറെ ഇന്ത്യാക്കാരും പങ്കെടുത്തു

സ്റ്റുവര്‍ട്ടില്‍ നിന്നു ഷിനോയിയും ഭാര്യയും രണ്ടു മക്കളും പങ്കെടുത്തു. 

അറബികളെന്നു തെറ്റിദ്ധരിച്ച് ജറമിയ ഇമ്മാനുവല്‍ എന്ന കറുത്ത വര്‍ഗക്കാരന്‍ തന്നെ കുത്തി പരുക്കേല്പിച്ച ശേഷം അധിക്രുതരുടെ ഭാഗത്തു നിന്നും മലയാളി സമൂഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്ന പിന്തുണയില്‍ അതീവ ക്രുതഞ്ജതയുണ്ടെന്നു ഷിനോയ് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നാം കരുതലുള്ളവരാകണം. അതു പോലെ അമേരിക്കക്കാര്‍ക്കിടയില്‍ നമ്മുടെ സമൂഹത്തെപറ്റി കൂടുതല്‍ അവബോധം ഉണ്ടാക്കുവാനും ശ്രമിക്കണം. നാം ഈ സമുഹത്തിന്റെ ഭഗമണ്. ഈ സമൂഹത്തിനെതിരെ നാം പ്രവര്‍ത്തിക്കില്ല എന്ന ധാരണ അവരില്‍ ഉണ്ടാവണം.

ഒരാള്‍ ആക്രമിക്കപ്പെടുമ്പോള്‍അത് എല്ലാവരെയും ബാധിക്കുമെന്നു കോണ്‍ഗ്രസ് അംഗവും മുന്‍ ഡെമോക്രാറ്റിക് ചെയറുമായ ഡെബി വാസര്‍മാന്‍ ഷുള്‍ട്‌സ് പറഞ്ഞു. ഗാന്ധി പ്രതിമക്കു മുന്നില്‍അനീതിക്കെതിരെ ശബ്ദിക്കാന്‍ കൂടുതല്‍ പ്രചോദനമുണ്ടാകുന്നു. ഇന്ത്യന്‍ സമൂഹം അമേരിക്കക്കു നല്‍കുന്ന വലിയ സംഭാവനകളും അവര്‍ അനുസ്മരിച്ചു.

കഴിഞ്ഞ വര്‍ഷം സ്റ്റേറ്റ് അസംബ്ലിയിലേക്കു മത്സരിച്ച സാജന്‍ കുര്യന്‍, സ്റ്റുവര്‍ട്ട് ഉള്‍പ്പെടുന്ന കൗണ്ടിയിലെ ഷെരിഫുമായും മറ്റ് അധിക്രുതരുമായൊക്കെ സംസാരിച്ചത് അനുസ്മരിച്ചു. എല്ലാവരും കലവറയില്ലാത്ത പിന്തുണയാണു വാഗ്ദാനം ചെയ്തത്. 

നമ്മുടെ സമൂഹത്തിനു മുഖ്യധാരയിലുള്ള അംഗീകാരത്തിന്റെ ലക്ഷണം കൂടിയാണത്. വംശീയ വിദ്വേഷം എന്നു മുറവിളി കൂട്ടുന്നതിനു പകരം മുഖ്യധാരയുമായി ബന്ധങ്ങള്‍ നാം മെച്ചപ്പെടുത്തണം.
ഡേവി മേയര്‍ ജൂഡി പോള്‍ ഇന്ത്യന്‍ സമൂഹവുമായുള്ള അടുത്ത ബന്ധം അനുസമരിച്ചു. ഇന്ത്യാക്കാരുടെ എതു പ്രശ്‌നങ്ങളും പരിഹരിക്കാന്‍ താന്‍ പ്രതിഞ്ജാബദ്ധയാണെന്നവര്‍ പറഞ്ഞു.

ഫോമാ പൊളിറ്റിക്കല്‍ ഫോറം ചെയര്‍ തോമസ് ടി ഉമ്മന്‍ മലയാളി സമൂഹത്തിന്റെ സാമൂഹിക പശ്ചാത്തലം വിവരിച്ചു. എല്ലാ മതവിഭാഗങ്ങളിലും പെടുന്ന തങ്ങള്‍ അക്രമത്തിനോ നിയമ ലംഘനത്തിനോ മുതിരുന്ന സമൂഹമല്ലെന്നു ചൂണ്ടിക്കാട്ടി. ഇത്തരം പ്രശ്‌നങ്ങളില്‍ ഫോമാ സജീവമായ ഇടപെടലുകള്‍ നടത്തുമെന്നും എല്ലാവരുടെയും സുരക്ഷിത്വം ഉറപ്പാക്കാന്‍ സംഘടന മുന്നിലുണ്ടാവുമെന്നു അദ്ധേഹം പറഞ്ഞു.

സേവി മാത്യു, മാത്യു വര്‍ഗീസ്, സജി കരിമ്പന്നൂര്‍ ബിനു മാമ്പിള്ളി, സുരേഷ് നായര്‍, ജിജോ ജോസ്, ജോസ് തോമസ് തുടങ്ങിയവര്‍ നേത്രുത്വം നല്‍കി. ഷീല ജോസ് ആയിരുന്നു എംസി. 
അക്രമത്തിനെതിരെ  ഫ്‌ളോറിഡ ഗാന്ധി സ്‌ക്വയറില്‍ ഫോമയുടെ പ്രാര്‍ഥനാ സമ്മേളനംഅക്രമത്തിനെതിരെ  ഫ്‌ളോറിഡ ഗാന്ധി സ്‌ക്വയറില്‍ ഫോമയുടെ പ്രാര്‍ഥനാ സമ്മേളനംഅക്രമത്തിനെതിരെ  ഫ്‌ളോറിഡ ഗാന്ധി സ്‌ക്വയറില്‍ ഫോമയുടെ പ്രാര്‍ഥനാ സമ്മേളനംഅക്രമത്തിനെതിരെ  ഫ്‌ളോറിഡ ഗാന്ധി സ്‌ക്വയറില്‍ ഫോമയുടെ പ്രാര്‍ഥനാ സമ്മേളനംഅക്രമത്തിനെതിരെ  ഫ്‌ളോറിഡ ഗാന്ധി സ്‌ക്വയറില്‍ ഫോമയുടെ പ്രാര്‍ഥനാ സമ്മേളനംഅക്രമത്തിനെതിരെ  ഫ്‌ളോറിഡ ഗാന്ധി സ്‌ക്വയറില്‍ ഫോമയുടെ പ്രാര്‍ഥനാ സമ്മേളനംഅക്രമത്തിനെതിരെ  ഫ്‌ളോറിഡ ഗാന്ധി സ്‌ക്വയറില്‍ ഫോമയുടെ പ്രാര്‍ഥനാ സമ്മേളനംഅക്രമത്തിനെതിരെ  ഫ്‌ളോറിഡ ഗാന്ധി സ്‌ക്വയറില്‍ ഫോമയുടെ പ്രാര്‍ഥനാ സമ്മേളനംഅക്രമത്തിനെതിരെ  ഫ്‌ളോറിഡ ഗാന്ധി സ്‌ക്വയറില്‍ ഫോമയുടെ പ്രാര്‍ഥനാ സമ്മേളനംഅക്രമത്തിനെതിരെ  ഫ്‌ളോറിഡ ഗാന്ധി സ്‌ക്വയറില്‍ ഫോമയുടെ പ്രാര്‍ഥനാ സമ്മേളനംഅക്രമത്തിനെതിരെ  ഫ്‌ളോറിഡ ഗാന്ധി സ്‌ക്വയറില്‍ ഫോമയുടെ പ്രാര്‍ഥനാ സമ്മേളനംഅക്രമത്തിനെതിരെ  ഫ്‌ളോറിഡ ഗാന്ധി സ്‌ക്വയറില്‍ ഫോമയുടെ പ്രാര്‍ഥനാ സമ്മേളനം
Join WhatsApp News
Ninan Mathulla 2017-05-12 20:52:26
Good to see that people are waking up to the reality, and leadership also rising to the occasion to organize such awareness meetings.
നാരദന്‍ 2017-05-13 10:39:42
ഇതില്‍  എത്ര പേര്  ഒരഞ്ചു കുരങ്ങന്  വോട്ട്  ചെയ്തു ?
അവനു വോട്ടു ചെയ്യുവാന്‍ ഇ മലയാളിയില്‍  കിടന്നു  കീറ്റിയവര്‍  എവിടെ ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക