Image

അമ്മ (കവിത: ജി. പുത്തന്‍കുരിശ്)

ജി. പുത്തന്‍കുരിശ് Published on 11 May, 2017
അമ്മ (കവിത: ജി. പുത്തന്‍കുരിശ്)
മാതൃത്വത്തോളം മഹത്വമുള്ള
യാതൊരു പദവിയും ഭൂവിലില്ല
ഉണ്മയിന്‍ സരാംശം തേടുകില്‍ നാം
അമ്മയില്‍ ചെന്നതെത്തി നില്ക്കും
കരുണ കനിവ് അനുകമ്പയെല്ലാം
ഒരുമിച്ചു ചേര്‍ന്നാലതമ്മയത്രെ
നിരതമാം വേലകള്‍ മാറ്റി വച്ച്
സ്മരിച്ചിടാമമ്മയെ ഒരു നിമിഷം
വാക്കുകള്‍ക്കുള്ളിലൊതുക്കിടാമോ,
നാക്കിനാല്‍ വാഴ്ത്താന്‍ പ്രാപ്തരോ നാം?
എന്തെല്ലാം ഓര്‍മകളായിരിക്കും
പൊന്തുന്നതരോരോ ഹൃത്തടത്തില്‍?
എവിടെല്ലാമെത്തി പിടിച്ചെന്നാലും
അവിടെല്ലാമുണ്ടമ്മ കാവലായി
ജീവിതയാത്രയില്‍ ദീപ്തിയായി
രാവിലോ റാന്തല്‍ വിളക്കുപോലെ
എന്തെല്ലാം ചിത്രങ്ങള്‍ വന്നുമുന്നില്‍
പൊന്തുന്നമ്മതന്‍ സ്‌നേഹവായ്പിന്‍!
സ്വന്ത വിശപ്പാവശ്യം മാറ്റിയമ്മ
സന്താനങ്ങളെ പോറ്റിടുന്നു
ഉതിരുന്ന വെടിയുണ്ട മാറിലേറ്റു
പൈതലെ കാത്തിടും മെയ്യിനാലെ
ഇറാക്കില്‍ സിറിയയില്‍ അഫ്രിക്കയില്‍
നിറകണ്ണാല്‍ കാണാമി കാഴ്ചയെന്നും
മാതൃസ്‌നേഹത്തിന്‍ കഥകള്‍ ചൊല്ലാന്‍
സാധ്യമല്ലത് അത്രയ്ക്കമേയമത്രെ
ത്യാഗത്തിന്‍ മൂര്‍ത്തികള്‍ അമ്മമാരെ
ഏകുന്നൊരായിരം ആശംസകള്‍



അമ്മ (കവിത: ജി. പുത്തന്‍കുരിശ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക