Image

ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച്‌ 7-ന്‌; ഉത്സവത്തിന്‌ കൊടിയേറി

Published on 28 February, 2012
ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച്‌ 7-ന്‌; ഉത്സവത്തിന്‌ കൊടിയേറി
തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച്‌ ഏഴിന്‌ നടക്കും. ഉത്സവത്തിന്‌ ഇന്ന്‌ കൊടിയേറും. ഇന്ന്‌ വൈകിട്ട്‌ 7.15ന്‌ മേല്‍ശാന്തി ഗോശാല വിഷ്‌ണു വാസുദേവന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്ന ചടങ്ങോടെ ഉത്സവത്തിന്‌ തുടക്കംകുറിക്കും. കുത്തിയോട്ടത്തിനുള്ള വ്രതം ഒന്നിനു തുടങ്ങും.

മാര്‍ച്ച്‌ ഏഴിനു രാവിലെ പത്തേകാലോടെ തുടങ്ങുന്ന പൊങ്കാലയ്‌ക്കു തന്ത്രി ചേന്നാസ്‌ ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള പുരോഹിതര്‍ നേതൃത്വം നല്‍കും. ഉച്ചയ്‌ക്കു രണ്ടിനാണു പൊങ്കാല നിവേദ്യം. രാത്രി ഒന്‍പതിന്‌ കുത്തിയോട്ട വ്രതക്കാര്‍ക്കു ചൂരല്‍കുത്ത്‌ നടക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക