Image

മലയാളിക്ക് വഴികാട്ടിയും സഹചാരിയുമായി ഫോമ വളര്‍ന്നു: ബെന്നി വാച്ചാച്ചിറ, ജിബി തോമസ്

Published on 11 May, 2017
മലയാളിക്ക് വഴികാട്ടിയും സഹചാരിയുമായി ഫോമ വളര്‍ന്നു: ബെന്നി വാച്ചാച്ചിറ, ജിബി തോമസ്
ന്യൂയോര്‍ക്ക്: മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത അത്ര സജീവമായ പ്രവര്‍ത്തനമാണ് ഫോമയുടെ ആഭിമുഖ്യത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. ഹെയ്റ്റ് ക്രൈം മുതല്‍ വിസ പ്രശ്‌നങ്ങള്‍ വരെ ഫോമയുടെ വിവിധ കമ്മിറ്റികളും, പ്രാദേശിക തലത്തിലും കൈകാര്യം ചെയ്യുന്നു. പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ വിളിക്കേണ്ടത് ഫോമ പ്രതിനിധികളെയാണെന്ന ചിന്തയും ഉണ്ടായിരിക്കുന്നു. അഭിമാനകരമായ ഈ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുമ്പോഴും പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയും ജനറല്‍ സെക്രട്ടറി ജിബി തോമസും അമിതമായ പബ്ലിസിറ്റിക്കോ അവകാശവാദങ്ങള്‍ക്കോ ഒരുങ്ങാതെ നിശബ്ദമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട്. 

കഴിഞ്ഞ ഒക്‌ടോബറില്‍ സ്ഥാനമേറ്റശേഷം ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ സംതൃപ്തി നല്‍കുന്നതായി ഇരുവരും ഇ-മലയാളിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. അടുത്തവര്‍ഷം ചിക്കാഗോയില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ റിക്കാര്‍ഡ് സൃഷ്ടിക്കുമെന്നുറപ്പുണ്ട്. അതിനുള്ള ജനപിന്തുണയാണ് തങ്ങള്‍ ഉറപ്പുവരുത്തുന്നത്. കണ്‍വന്‍ഷന്‍ വേദിക്ക് ഹോട്ടലുകളുമായി ചര്‍ച്ച അവസാന ഘട്ടത്തിലാണ്. 

ഓഗസ്റ്റില്‍ നടക്കുന്ന കേരളാ കണ്‍വന്‍ഷന്റെ തിരക്കിലാണിപ്പോള്‍. തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലില്‍ കണ്‍വന്‍ഷനും, ആലപ്പുഴയില്‍ നെഹ്‌റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച ആഘോഷവും ആണ് സംഘടിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് 4-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. വിവിധ മന്ത്രിമാര്‍ പങ്കെടുക്കും. 

ഓഗസ്റ്റ്  പതിനൊന്നാം  തീയതി ആലപ്പുഴ ലേക്ക് പാലസ് റിസോര്‍ട്ടിലാണ് ആഘോഷം. പിറ്റേന്നാണ് പ്രസിദ്ധമായ നെഹ്‌റു ട്രോഫി വള്ളംകളി. കേരളത്തിലുള്ള എല്ലാ പ്രവാസികളേയും തലേദിസത്തെ ആഘോഷത്തിനും വള്ളംകളിക്കും ക്ഷണിക്കുന്നു. അതുപോലെ കണ്‍വന്‍ഷനും. 

ഫോമയില്‍ ഇതാദ്യമായി ജനാഭിമുഖ്യ പരിപാടി സംഘടിപ്പിച്ചു. എല്ലാ റീജിനുകളിലും അതുണ്ടാവും. മിഡ്‌വെസ്റ്റ് റീജിയനില്‍ ടെലിഫോണിലൂടെ നടത്തിയ ജനാഭിമുഖ്യ പരിപാടിയില്‍ ഫോമയില്‍ അംഗത്വമുള്ളവരും അല്ലാത്തവരുമായ നൂറില്‍പ്പരം പേര്‍ പങ്കെടുത്തു. എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ അവസരം ലഭിച്ചു എന്നതാണ് പ്രധാനം. ഇതേവരെ പ്രതിനിധികള്‍ ജനറല്‍ബോഡിയില്‍ മാത്രമാണ് ജനകീയ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചിരുന്നത്. അതിനു പകരം ജനങ്ങളില്‍ നിന്നു നിര്‍ദേശങ്ങളും ആക്ഷേപങ്ങളും കേള്‍ക്കുകയായിരുന്നു ലക്ഷ്യം. പല നൂതന ആശയങ്ങളും അതിലൂടെ ലഭിച്ചു. 

റീജിയനുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ റീജിയനുകളില്‍ ചാപ്റ്ററുകള്‍ രൂപീകരിക്കാന്‍ പദ്ധതിയുണ്ട്. റീജിയനിലെ വിവിധ നഗരങ്ങള്‍ വിദൂരത്തിലാണെന്നതാണ് ഇതിനു പ്രധാന കാരണം. ഇതിനു ഭരണഘടനാപരമായ അനുമതി വേണം. വിമന്‍സ് ഫോറത്തിനു ടെക്‌സസിലും ഫ്‌ളോറിഡയിലും രണ്ടു ചാപ്റ്ററുകള്‍ ഉണ്ട്. വിമന്‍സ് ഫോറം പുതിയ സമിതി ആയതിനാല്‍ നാഷണല്‍ കമ്മിറ്റിക്കുതന്നെ ഇതില്‍ തീരുമാനമെടുക്കാനായി. 

തോമസ് ടി. ഉമ്മന്റെ നേതൃത്വത്തില്‍ പൊളിറ്റിക്കല്‍ ഫോറത്തിനു രൂപംകൊടുക്കുകയും വിവിധ ചാപ്റ്ററുകള്‍ രൂപീകരിക്കുകയും ചെയ്തു. ക്രമേണ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ യുവജനതയെ കൊണ്ടുവരാന്‍ പൊളിറ്റിക്കല്‍ ഫോറം വേദിയാകും. ഇലക്ഷനില്‍ മത്സരിക്കുന്ന യുവജനങ്ങള്‍ക്ക് എല്ലാവിധ സഹായവുമെത്തിക്കാന്‍ ഫോമ പ്രതിജ്ഞാബദ്ധം. 

അംഗ സംഘടനകളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തിയിട്ടുണ്ട്. രണ്ടു മാസത്തിലൊരിക്കലെങ്കിലും അംഗസംഘടനാ നേതൃത്വവുമായി ബന്ധപ്പെടുന്നു. 

ഫോമ ന്യൂസ് തയാറാക്കി അതു വിവിധ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടുതല്‍ പേരില്‍ ഫോമ വാര്‍ത്തകള്‍ എത്താന്‍ ഇതു സഹായകമാകും. 

പ്രാദേശികതലത്തില്‍ യൂത്ത് ഫെസ്റ്റിവലിനു വാഷിടംഗ്ടണ്‍ ഡി.സിയില്‍ തുടക്കംകുറിച്ചു. ജൂണ്‍ മൂന്നിനു ഫിലഡല്‍ഫിയയിലും എട്ടിനു കാനഡയിലും. റീജിയന്‍ തലത്തില്‍ യൂത്ത് ഫെസ്റ്റിവലുണ്ട്. റീജിയന്‍ തലത്തില്‍ വിജയിക്കുന്നവരാണ് കണ്‍വന്‍ഷനില്‍ മാറ്റുരയ്ക്കുന്നത്. പതിമൂന്ന് ഇനങ്ങളിലാണ് മത്സരം. 5 വയസ് മുതലുള്ളവര്‍ക്ക് പങ്കെടുക്കാം. 25 കഴിഞ്ഞവര്‍ക്കും മത്സരമുണ്ട്. 

മിസ് ഫോമയെ കണ്ടെത്താന്‍ റീജിയണല്‍ മത്സരം ഉദ്ദേശിക്കുന്നുണ്ട്. പ്രദേശിക സംഘടനകളെ ശക്തിപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യം. നാട്ടില്‍ ശ്രദ്ധേയമായ ഒരു ചാരിറ്റി പ്രവര്‍ത്തനം നടത്തിയിരിക്കും. 

മലയാളികള്‍ക്കുവേണ്ടിയുള്ള ധനസമാഹരണത്തിനു ഫോമ ഹെല്‍പ് ലൈന്‍ ജനകീയവത്കരിക്കാനും ഉദ്ദേശിക്കുന്നു. മലയാളികളുടെ വലിയ സംഘടനയാണെങ്കിലും മുഖ്യധാരയില്‍ നമുക്ക് അര്‍ഹിക്കുന്ന പരിഗണന കിട്ടിയിട്ടില്ല. അതു മാറ്റാനും തങ്ങള്‍ സജീവമായി രംഗത്തുണ്ടെന്നവര്‍ വ്യക്തമാക്കി. 

സംഘടനാതലത്തില്‍ ഭിന്നതകളൊന്നുമില്ല. എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാന്‍ ധാരാളം വേദികളും അവസരങ്ങളുമുണ്ട്. ആരേയും മാറ്റിനിര്‍ത്തിയിട്ടില്ല. അതിനാല്‍ പ്രശ്‌നങ്ങളുമില്ല. 
മലയാളിക്ക് വഴികാട്ടിയും സഹചാരിയുമായി ഫോമ വളര്‍ന്നു: ബെന്നി വാച്ചാച്ചിറ, ജിബി തോമസ്
Join WhatsApp News
തോമസ്സ് പുല്ലുവഴി 2017-05-11 06:16:56
ഞങ്ങൾ ഞങ്ങളുടെ വഴി കണ്ടുപിടിച്ചോളാം എന്തായാലും നിങ്ങളുടെ വഴി നിങ്ങൾ കണ്ടുപിടിച്ചല്ലോ? ഊടുവഴികൾ ഉപയോഗിച്ച് നിങ്ങൾ നന്നാവുക പക്ഷെ . ഞങ്ങളെ വഴിയാധാരം ആക്കാതിരുന്നാൽ മതി. പിന്നെ ഞങ്ങൾ നിങ്ങൾ ചിന്തിക്കുന്നപോലെ ഉള്ള ആൾക്കാരല്ല നിങ്ങളെ ഞങ്ങളുടെ സഹചാരികൾ ആക്കാൻ.

ദീപസ്തംഭം 2017-05-11 06:33:53
മലയാളിക്കു വഴികാട്ടും  
ദീപസ്തംഭം മഹാശ്ചര്യം.  
ഫ!  നാണമില്ലെ എഴുതി വിടാൻ?
ആറുമുള വിലാപം 2017-05-11 07:58:19
പെരുവഴി ഞങ്ങളെ ആക്കല്ലേ
ഞങ്ങളെ വെറുതെ വീട്ടേര്
ഞങ്ങൾ ഞങ്ങടെ പാടത്ത്
പൊരിവെയിലിൽ പണി ചെയ്യുംമ്പോൾ
കോട്ടും സൂട്ടും ഇട്ടോണ്ട്
വേണ്ടാ നിങ്ങടെ ഉപദേശം
ഏസി മുറിയിലിരുന്നോണ്ട്
ഉപദേശിക്കാൻ സുഖമാണ്
കോട്ടും സൂട്ടും എറിഞ്ഞിട്ട്
വന്നാട്ടെന്നാൽ പൊരിവെയിലിൽ.
അതുപറയുമ്പോൾ എന്താണ്
മോന്ത വളിച്ചത് നേതാവേ?
വന്നവഴിയേ പൊക്കോളൂ
ഞങ്ങളെ വെറുതെ വിട്ടേര്
ഞങ്ങടെ മലകൾ കാടുകളും
ഞങ്ങടെ പുഞ്ചപാടങ്ങൾ 
വെട്ടി നിരത്താൻ വന്നെന്നാൽ
അക്കളി തീക്കളി ആയീടും
കോട്ടും സൂട്ടും ഊരീടും
കർഷകരാ ഈ പാവങ്ങൾ
വെറുതെ ഞങ്ങളെ വിട്ടേര്
പെരുവഴി ഞങ്ങളെ ആക്കല്ലേ

vayanakkaran 2017-05-11 10:48:43
Nice Twinkiling suite. Foma will do that. Foma will do this. We did that we are great and we are the voice of malayaless. Very big inflated claims. Not even .0001 percent of US Malayalees are behind you. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക