Image

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കുരിശുയുദ്ധം? (ബ്‌ളസന്‍ ഹ്യൂസ്റ്റന്‍)

Published on 09 May, 2017
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കുരിശുയുദ്ധം? (ബ്‌ളസന്‍ ഹ്യൂസ്റ്റന്‍)
കുരിശ്ശുയുദ്ധം അത് ചരി ത്രത്തില്‍ക്കൂടി കേട്ടിട്ടേയുള്ളു. ഇപ്പോള്‍ അത് ദൈവത്തിന്റെ സ്വന്തം നാടായ നാം പിറന്ന മണ്ണായ കേരളക്കരയില്‍ നടക്കുകയാണ്. അന ധികൃത സ്ഥലത്ത് ആരോ കൈയ്യേറി ഒരു കുരിശു സ്ഥാപിച്ചു. സര്‍ക്കാര്‍ സ്ഥലം വെട്ടിപ്പിടിച്ച ചിലര്‍ ആ സ്ഥലം കൈവിട്ടുപോകാതിരിക്കാന്‍ കണ്ടെത്തിയ മാര്‍ക്ഷമാണ് ഈ കുരിശുബുദ്ധി. ആ ബുദ്ധിയിലെ കുബുദ്ധി തിരിച്ചറിഞ്ഞ അല്ലെങ്കില്‍ അത് കണ്ടെത്തിയ സബ് കളക്ടര്‍ ശ്രീറാം അത് പൊളിയ്ക്കാന്‍ ഉത്തരവിട്ടപ്പോള്‍ ആ ബുദ്ധിക്കു പി ന്നില്‍ പ്രവര്‍ത്തിച്ചവര്‍ രാഷ്ട്രീയക്കാരെ വിട്ട് ഒരു പ്രതി രോധനിര സൃഷ്ടിച്ചു. അത് വിവാദത്തിനുമപ്പുറം നീങ്ങിയപ്പോള്‍ ഒരു കുരിശ്ശുയുദ്ധം തന്നെ തീര്‍ത്തു. ആവശ്യക്കാരോ അര്‍ഹതയുള്ളവരോ ഈ യുദ്ധത്തില്‍ ഇല്ലായെന്നതാണ് ഒരു വസ്തുത. മുതലെടുപ്പു നടത്താനുള്ളവരാണ് ഇതില്‍ ഉള്‍പ്പെട്ടതെന്നതാ ണ് മറ്റൊരു വസ്തുത.

എന്നാല്‍ കുരിശു മാറ്റിയതില്‍ ആ സമൂഹത്തിന് യാതൊരു പരാതിയും പരിഭവവുമില്ല. കേരളത്തിലെ ക്രൈസ്തവ സമൂഹമോ നേ താക്കന്മാരോ സഭാദ്ധ്യക്ഷന്മാരോ എതിര്‍പ്പോ പ്രതിഷേധമോ പ്രകടിപ്പിച്ചില്ല. പല മെത്രാന്മാരും അതിനെ സുധീരമായ നല്ല നടപടിയായിട്ടാണ് വിലയിരുത്തിയത്. എന്നാല്‍ അതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത് മുഖ്യമന്ത്രിയും അദ്ദേഹം ഉള്‍പ്പെടുന്ന പാര്‍ട്ടിയും പ്രതി പക്ഷം നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്സിലെ ചില നേതാക്കന്മാരുമായിരുന്നു. ആ മു തലക്കണ്ണീര്‍ എന്തിനുവേണ്ടിയായിരുന്നുയെന്ന് സാമാന്യ രാഷ്ട്രീയ വിവരമുള്ള ഏതൊരാള്‍ക്കും മനസ്സിലാകും.

ഒരു കുരിശു തകര്‍ന്നാല്‍ തകരുന്നതല്ല കേരളത്തിലെ ക്രൈസ്തവരുടെ ക്രിസ്തീയ വിശ്വാസമെന്ന് ഇവരെക്കെ മനസ്സിലാക്കുന്നത് നല്ലത്. കുരിശു രക്ഷയുടേ യും സമാധാനത്തിന്റെയും ചിഹ്നമാണ്. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉദ്‌ഘോഷിച്ചവര്‍ കുരിശ്ശില്‍ കൂടി അത് കാണിച്ചുകൊടുത്തപ്പോള്‍ മു തല്‍ കുരിശ് സമാധാനത്തി ന്റെ രക്ഷയുടെ ചിഹ്നമായി ലോകത്തിന് മാതൃകയായി. അതുകൊണ്ടുതന്നെ കുരിശ് വെട്ടിപിടിക്കാനുള്ള ആയുധ മല്ല മറിച്ച് വിട്ടുനല്‍കാനുള്ള മനസ്സാണ്. അതാണ് കുരിശി ന്റെ മഹത്വം.

ആ കുരിശിനെ ചിലര്‍ തങ്ങളുടെ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നുയെന്നത് സ ത്യമാണ്. അവര്‍ കപടഭക്തരാ ണ്. അവരുടെ ലക്ഷ്യം മറ്റു പലതുമാണ്. മൂന്നാറിലും അതുതന്നെയാണ് നടന്നത്. ക പടഭക്തരുടെ കുതന്ത്രത്തിനു വേണ്ടി കുരിശ്ശു സ്ഥാപിച്ചെ ങ്കില്‍ അത് മാറ്റിയതില്‍ യാ തൊരു തെറ്റുമില്ല. അതില്‍ വര്‍ക്ഷീയതയുടെ നിറം ചേര്‍ ക്കേണ്ട കാര്യമില്ല. അനധികൃത സ്ഥലത്ത് കുരിശു നിന്നാലും വഞ്ചിയിരുന്നാലും മാറ്റപ്പെടണം. കുരിശു മാറ്റിയിട്ട് വഞ്ചി മാറ്റാതിരുന്നാല്‍ അവിടെ വര്‍ക്ഷീതയുണ്ടെന്ന് പറയാം. അല്ലാത്തിടത്തോളം കാലം അവിടെ വര്‍ക്ഷീയത കാണാന്‍ കഴിയില്ല. ശ്രീറാം ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ അവരുടെ കൃത്യ നിര്‍വ്വഹണം നടത്തിയെന്ന് കരുതാന്‍ പറ്റുകയുള്ളു. അതില്‍ അവരെ അഭിനന്ദിക്കാം. ഇങ്ങനെ നാടിനെ ദോഷകരമായ അ നാഥ കുരിശുകളും അനധി കൃത കുരിശുകളും മാറ്റപ്പെടണം.

ഇവിടെ കേരളത്തിലെ ക്രിസ്ത്യാനികളുടേയും അവരുടെ മതമേലധക്ഷ്യന്മാരുടേയും വിവേകപൂര്‍ണ്ണമായ ആത്മസംയമനം അങ്ങേയറ്റം അഭിനന്ദനാര്‍ഹമായതാണ്. വര്‍ക്ഷീയതയുടേയും മതഭ്രാ ന്തിന്റെയും പേരില്‍ മനുഷ്യര്‍ ആക്രമിക്കപ്പെടുകയും ജീവന്‍ അപഹരിക്കപ്പെടുകയും ചെയ്യുന്ന ഈ കാലത്ത് പ്രത്യേകിച്ച് നമ്മുടെ ഇന്ത്യയി ല്‍ ഇത് എടുത്തുപറയേണ്ട തുതന്നെ.

ബാബറി മസ്ജിദുകള്‍ കേരളത്തില്‍ ഉണ്ടാകാ ത്തതിനു കാരണവും കേരള ത്തിലെ മതനേതാക്കളുടേയും മതവിശ്വാസികളുടേയും ഈ ആത്മസംയമനവും വിവേകപൂര്‍ണ്ണമായ പ്രവര്‍ത്തിയും മതസൗഹാര്‍ദ്ദപരമായ തീരുമാനവുമായിരുന്നു. എണ്‍പതുകളുടെ ആദ്യത്തില്‍ നടന്ന നിലക്കല്‍ പള്ളി പ്രശ്‌നം തന്നെ അതിനുദാഹരണ മാണ്. ചരിത്രമെന്തു തന്നെ യായാലും മതത്തിന്റെ പേരി ല്‍ ഒരുതുള്ളി രക്തം പോലും വീഴാതെ തീര്‍ത്തും ആ പ്രശ്‌നം സമാധാനപരമായി പരിഹരിച്ചത് ഇന്നും കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമോദാഹരണമാണ്. ഇല്ലാത്ത പ്രശ്‌നം കുത്തിപ്പൊ ക്കി മതത്തിന്റെ പേരില്‍ മുത ലെടുപ്പു നടത്താന്‍ നിലക്കലി ലും പലരും ശ്രമിച്ചെങ്കിലും അതിനെയൊക്കെ കാറ്റില്‍ പറത്തിക്കൊണ്ട് കേരളത്തിലെ ജനങ്ങള്‍ പ്രശ്‌നം പരിഹരി ച്ചുയെന്നതാണ് ഒരു പ്രത്യേ കത. അങ്ങനെ അത് പരിഹ രിച്ചില്ലായിരുന്നുവെങ്കില്‍ അത് ബാബറി മസ്ജിദിനേക്കാള്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകു മായിരുന്നു. മൂന്നാറില്‍ എന്ന ല്ല കേരളത്തില്‍ എവിടെയായാലും മതത്തിന്റെ പേരില്‍ മനുഷ്യനെ തമ്മിലടിപ്പിക്കാന്‍ കഴിയില്ലെന്നു മാത്രമല്ല മുതലെടുപ്പു നടത്താനും കഴിയില്ല. അതാണ് കേരള ത്തിലെ ജനങ്ങളുടെ മതവി ശ്വാസം അത് എത്ര വലുതാണെന്ന് മനസ്സിലാക്കേണ്ടതു തന്നെ.

മൂന്നാറില്‍ മാത്രമല്ല കേരളത്തില്‍ എവിടെയായാ ലും അനധികൃത സ്ഥലത്ത് കുരിശ്ശ് സ്ഥാപിച്ചാലും അത് പൊളിച്ചുമാറ്റപ്പെടണം. അന ധികൃത സ്ഥലത്ത് ഏതെങ്കിലുമൊരു ഔദ്യോഗിക ക്രൈ സ്തവ സഭാസമൂഹം പള്ളി യോ കുരിശ്ശടിയോ സ്ഥാപിച്ച തായി കേട്ടിട്ടില്ല. അതുകൊ ണ്ടുതന്നെ അനാഥമായ കുരി ശ്ശുകള്‍ ആരോ എന്തിനോ വേണ്ടി മാത്രം സ്ഥാപിച്ചതാ ണ്. കുരിശ്ശുകള്‍ മാത്രമല്ല അനധികൃതമായ സ്ഥലത്ത് ഏ ത് മതത്തിന്റെയായാലും എന്ത് തന്നെയായാലും മാറ്റപ്പെ ടുകതന്നെ വേണം. അതില്‍ മുഖ്യമന്ത്രി ഭയപ്പെടുന്നതെന്തിന്. ആകുലനാകുന്നതെ ന്തിന്. പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഒരു മ ന്ത്രിസഭയുടെ അമരത്തിരി ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍.

യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരന്‍ മതത്തിനു മുന്നില്‍ മലക്കം മറിയുന്നവനല്ല. മറിച്ച് മതത്തിനപ്പുറം മനുഷ്യനെ അറിയുന്നവനാണ്. കേരളത്തില്‍ എത്രയോ കമ്മ്യൂണിസ്റ്റ് മന്ത്രിസഭകള്‍ വന്നിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് നേ താക്കള്‍ മുഖ്യമന്ത്രിമാരായി ട്ടുമുണ്ട്. അവര്‍ക്കുണ്ടായിട്ടി ല്ലാത്ത ഒരു ഭയം മൂന്നാറില്‍ മുഖ്യമന്ത്രി പിണറായി വിജ യനുണ്ടായിരുന്നോ. മൂന്നാറില്‍ കുരിശ്ശു മാറ്റിയപ്പോള്‍ പ്രമുഖരായ ക്രൈസ്തവ സഭാദ്ധ്യക്ഷന്മാരെല്ലാവരും തന്നെ ആ നടപടിയില്‍ തെറ്റ് കണ്ടില്ല. അവര്‍ അതില്‍ പിന്തുണ നല്‍കിയിട്ടും മുഖ്യമന്ത്രി ആ നടപടിയെ തെറ്റായി വിലയി രുത്തിയത് ആ ഭയം കൊ ണ്ടായിരുന്നുവോ. സബ് കള ക്ടര്‍ ശ്രീറാം കുരിശ്ശു മാറ്റി യതില്‍ അതൃപ്തി രേഖപ്പെ ടുത്തിക്കൊണ്ട് മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ആ രീ തിയില്‍ മാത്രമെ കാണാന്‍ കഴിയൂ. സര്‍ക്കാര്‍ നിയമിച്ച ഒരു ഐ.എ.എസ്. ഉദ്യോഗ സ്ഥന്‍ നിയമം വിട്ട് പ്രവര്‍ത്തി ച്ചാല്‍ അയാള്‍ക്കെതിരെ നട പടി എടുക്കുകയാണ് വേണ്ട ത്. ഇവിടെ സബ് കളക്ടര്‍ ശ്രീറാം നിയമം വിട്ട് പ്രവര്‍ ത്തിച്ചിട്ടില്ലാത്തിടത്തോളം അദ്ദേഹം തെറ്റു ചെയ്തിട്ടില്ല. അപ്പോള്‍ മുഖ്യമന്ത്രി അതില്‍ അതൃപ്തി രേഖപ്പെടുത്തേണ്ട കാര്യമില്ല. അതുപോലെ യുള്ള പ്രവര്‍ത്തികളെ അഭി നന്ദിക്കു കയാണ് വേണ്ടത്.

തനിക്കിതില്‍ യാ തൊരു പങ്കുമില്ലെന്നും താന്‍ ഇതില്‍ നിന്ന് കൈകഴുകു ന്നുയെന്ന ഒരു സന്ദേശം അ തില്‍ ഒളിഞ്ഞിരിപ്പുണ്ട്. ഇത്ര യും കാലം തന്റെ പാര്‍ട്ടിയെ വിശ്വസിക്കുകയും പിന്തുണ യ്ക്കുകയും ചെയ്തിരുന്ന ക്രൈസ്തവരെങ്ങാനും പാര്‍ ട്ടിയെ തള്ളിപ്പറഞ്ഞ് പിന്തുണ പിന്‍വലിച്ചാല്‍ അടുത്തുവരാ നിരിക്കുന്ന ലോക്‌സഭാ തിര ഞ്ഞെടുപ്പിലും അതു കഴി ഞ്ഞുള്ള നിയമസഭാ തിരഞ്ഞെടുപ്പിലും എന്താകും പാര്‍ട്ടിയുടെ സ്ഥിതിയെന്ന് അദ്ദേഹം ചിന്തിച്ചിരിക്കാം. അതിന്റെ അര്‍ത്ഥം പ്രത്യയ ശാസ്ത്രത്തേക്കാള്‍ ഇപ്പോള്‍ പ്രാധാന്യം പ്രായോഗിക രാഷ്ട്രീയമെന്നു തന്നെ. എന്തായിരുന്നാലും അത് പിണറായി വിജയന്‍ എന്ന മുഖ്യ മന്ത്രിയുടെ കരുത്തിനെ ത ന്നെ ചോദ്യം ചെയ്യുന്നു.

അതില്‍ മുതലക്ക ണ്ണീര്‍ പൊഴിച്ച കോണ്‍ഗ്രസ്സി ന്റെയും ലക്ഷ്യം അതുതന്നെ യായിരുന്നു. വോട്ടു ബാങ്കിലേക്കു തന്നെ. അതു തന്നെ യാണ് പൊതുനിരത്തുകളി ലും അനധികൃത സ്ഥലത്തും മതങ്ങളുടെ പേരില്‍ ഉയരുന്ന ഭണ്ഡാരങ്ങള്‍ക്ക് കാരണം. കവലകള്‍ തോറും ഇതുവയ് ക്കുന്നത് ഭക്തികൊണ്ടല്ല മറിച്ച് ഒരു വെടിക്ക് രണ്ട് പക്ഷി യെന്നപോലെ കാര്യസാദ്ധ്യ ത്തിനാണ്. അതിലേക്ക് ഇടുന്ന പണവും എടുക്കാം അതി രിക്കുന്ന സ്ഥലവും നേടാം. അനധികൃത സ്ഥലത്തുനി ന്നും അത് മാറ്റാന്‍ ഉദ്യോഗ സ്ഥര്‍ക്കുപോലും ധൈര്യമില്ല.

കാരണം അത് മാറ്റിയാലു ണ്ടാകുന്ന പൊല്ലാപ്പും പുകി ലും തന്നെ. വര്‍ക്ഷീതയുടെ മേമ്പൊടിയിട്ട രാഷ്ട്രീയ പാ ര്‍ട്ടികളും വോട്ടുബാങ്കില്‍ ക ണ്ണിട്ട മറ്റ് പാര്‍ട്ടികളും രംഗ ത്തുവന്നാല്‍ പിന്നെ പറയു കയും വേണ്ട. ജോലി തൃശങ്കു സ്വര്‍ക്ഷത്തിലാകുന്നുയെന്നു മാത്രമല്ല കോടതിയും കയറേണ്ടിവരും ആ ഉദ്യോഗസ്ഥര്‍ക്ക്. അതുകൊണ്ട് ആ രും വേലിയെ കിടക്കുന്ന പാ മ്പിനെ കണ്ടില്ലെന്നു നടിച്ചു പോകും. അത്യാവശ്യത്തിനു പോലും വീതിയില്ലാത്ത റോഡില്‍ അല്പം വീതി കൂട്ടിപോകുന്നതിനിടയില്‍ മാര്‍ക്ഷതടസ്സം പോലെ മതസ്തംബങ്ങള്‍ നില്‍ക്കുമ്പോള്‍ അവിടെ റോഡു വികസനം അവസാനിക്കാം. ഈ സ്തം ബങ്ങള്‍ ഒന്നും തന്നെ അത് സ്ഥാപിക്കുന്നവര്‍ക്കല്ലാതെ ആര്‍ക്കെങ്കിലും നേട്ടമുണ്ടാ കില്ല. എല്ലാം ആവശ്യത്തിനാകാം അനാവശ്യത്തിനായാല്‍ അത് അധികപ്പറ്റാകും. അവ മാറ്റപ്പെടുക തന്നെ വേണം. അതില്‍ ഒരു ദൈവങ്ങളും കോപിക്കുകയില്ല.

ബ്‌ളസന്‍ ഹ്യൂസ്റ്റന്‍ (blessonhouston@gmail.com )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക