Image

ബാള്‍ട്ടിമോര്‍ സെന്റ്‌ തോമസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ ദുക്‌റാന പെരുന്നാള്‍

ജോയിച്ചന്‍ പുതുക്കുളം Published on 25 June, 2011
ബാള്‍ട്ടിമോര്‍ സെന്റ്‌ തോമസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ ദുക്‌റാന പെരുന്നാള്‍
മേരിലാന്റ്‌: സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ അമേരിക്കയിലെ മലങ്കര ആര്‍ച്ച്‌ ഡയോസിസില്‍ ഉള്‍പ്പെട്ട ബാള്‍ട്ടിമോര്‍ സെന്റ്‌ തോമസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ കാവല്‍ പിതാവായ വിശുദ്ധ തോമാശ്ശാഹായുടെ നാമത്തിലുള്ള പ്രധാന പെരുന്നാള്‍ ജൂലൈ മൂന്നാംതീയതി ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആചരിക്കുന്നു. ഇടവക വികാരിയും മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ സെക്രട്ടറിയുമായ വെരി. റവ. ഏബ്രഹാം ഒ. കടവില്‍ കോര്‍എപ്പിസ്‌കോപ്പ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുന്നതാണ്‌. പത്തുമണിക്ക്‌ ആരംഭിക്കുന്ന വിശുദ്ധ ആരാധനകളിലും ശുശ്രൂഷകളിലും പങ്കുചേരുവാന്‍ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി ഇടവക ഭാരവാഹികള്‍ അറിയിച്ചു. റാസ, നേര്‍ച്ച വിളമ്പ്‌ എന്നിവയും നടത്തപ്പെടുന്നതാണ്‌.

മേരീലാന്റിലെ വെസ്റ്റ്‌ മിനിസ്റ്ററിനു സമീപമുള്ള നയനമനോഹരമായ യൂണിയന്‍ ടൗണില്‍ സ്ഥിതിചെയ്യുന്ന സെന്റ്‌ തോമസ്‌ ദേവാലയം സുറിനായി ഓര്‍ത്തഡോക്‌സ്‌ വിശ്വാസികളുടെ ആശാകേന്ദ്രമായി പ്രവര്‍ത്തിക്കുന്നു. 2010-ല്‍ കൂദാശ ചെയ്യപ്പെട്ട പുതിയ ദേവാലയത്തില്‍ ഭദ്രാസനത്തിലെ എല്ലാ ഭക്തസംഘടനകളും ഊര്‍ജ്ജിതമായി പ്രവര്‍ത്തിക്കുന്നു.

പള്ളിയുടെ വിലാസം: St.Thomas Syriyan Orthodox Church, 3330 Union Town Rd, Maryland 21158.

ബിജു ചെറിയാന്‍ (പബ്ലിസിറ്റി-പബ്ലിക്‌ റിലേഷന്‍സ്‌ കോര്‍ഡിനേറ്റര്‍, മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌) അറിയിച്ചതാണിത്‌.
ബാള്‍ട്ടിമോര്‍ സെന്റ്‌ തോമസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ ദുക്‌റാന പെരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക