Image

ഡോ. പോള്‍സണ്‌ സുഹൃത്തുക്കളുടെ അന്ത്യാഞ്‌ജലി

അനില്‍ പെണ്ണുക്കര Published on 27 February, 2012
ഡോ. പോള്‍സണ്‌ സുഹൃത്തുക്കളുടെ അന്ത്യാഞ്‌ജലി
തൊടുപുഴ: പ്രശസ്‌ത സാഹിത്യകാരനും, എഴുത്തുകാരനും, മാധ്യമ പ്രവര്‍ത്തകനുമായിരുന്ന ഡോ. പോള്‍സന്റെ മൃതദേഹം സംസ്‌കരിച്ചു. തൊടുപുഴ പന്നങ്കര ഞാറേക്കാട്‌ പള്ളിയില്‍ ശനിയാഴ്‌ച രാവിലെ 11 മണിക്കായിരുന്നു സംസ്‌കാരം.

മരണത്തിനുശേഷമാണ്‌ സൗഹൃദം നിലനില്‍ക്കുന്നത്‌ എന്നത്‌ സ്‌നേഹമില്ലാത്ത ലോകത്തിനു കാട്ടിക്കൊടുക്കുവാന്‍ ഡോ. പോള്‍സന്റെ സുഹൃത്തുക്കള്‍ സംസ്‌കാര ചടങ്ങുകള്‍ക്ക്‌ എത്തിയത്‌ വിതുമ്പലോടെയായിരുന്നു. ദു:ഖം മനസ്സില്‍ സൂക്ഷിച്ച്‌ കൂടെ നില്‍ക്കുന്നവരെ ചിരിപ്പിച്ച പ്രിയ സുഹൃത്തിന്റെ വേര്‍പാടില്‍ എം.സി. ചാക്കോ, പ്രൊഫ. മാത്യു പ്രാല്‍, മധു എസ്‌. നായര്‍, ജോര്‍ജ്‌ ഏബ്രഹാം, ജോയന്‍ കുമരകം, തോമസ്‌ പാലയ്‌ക്കല്‍, സി.എം.സി, ഇലവങ്കല്‍ സ്റ്റീഫന്‍, എന്‍.ജി. ജെറോം, ചിന്നമ്മ സ്റ്റീഫന്‍, അന്നമ്മ ചാക്കോ, മറിയാമ്മ ചാക്കോ എന്നിവര്‍ ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചു.
ഡോ. പോള്‍സണ്‌ സുഹൃത്തുക്കളുടെ അന്ത്യാഞ്‌ജലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക