Image

സംഘടനകളുടെ പിന്തുണയുമായി ഇന്ത്യ പ്രസ്‌ക്ലബ്ബ് കോണ്‍ഫറന്‍സ്

Published on 03 May, 2017
സംഘടനകളുടെ പിന്തുണയുമായി ഇന്ത്യ പ്രസ്‌ക്ലബ്ബ് കോണ്‍ഫറന്‍സ്
ചിക്കാഗോ: അമേരിക്കയിലെ മലയാള മാധ്യമ സൗഹൃദത്തിന്റെ തറവാട്ടു മഹിമയായ ഇ ന്ത്യ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആറാമത് കോണ്‍ഫറന്‍സിന് പിന്തുണ യുമായി മഹാസംഘടനകളും ദേശീയ സംഘടനകളും. മലയാള ജീവിതശൈലിയുടെ പ്രതിബിംബമായ ഈ സംഘടനകളുടെ സഹകരണം ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ സ്വാധീനശക്തിയുടെ പ്രതിഫലനമാണെന്ന് നാഷണല്‍ പ്രസിഡന്റ്ശിവന്‍ മുഹമ്മ, ജനറല്‍ സെക്രട്ടറി ജോര്‍ജ് കാക്കനാട്, ട്രഷറര്‍ ജോസ് കാടാപുറം എന്നിവര്‍ അറിയിച്ചു.

  അമേരിക്കയിലെ മലയാളി സംഘടനകളെ ഒരു കുടക്കീഴില്‍ കോര്‍ത്തിണക്കുന്ന മഹാസം ഘടനകളായ ഫൊക്കാന, ഫോമ, നായര്‍ സമുദായത്തിന്റെ സംഘശക്തിയായ എന്‍.എസ്. എസ്, ഡോക്ടര്‍മാരുടെ സംഘടനയായ എ.കെ.എം.ജി (അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാജ്വേറ്റ്‌സ്) എന്നിവയാണ് അവരുടെ വളര്‍ച്ചയുടെ വഴിത്താരകളില്‍ പിന്തുണ നല്‍കിയ മാധ്യമ പ്രവര്‍ത്തകരുടെ സംഘടനക്ക് സഹായവുമായി രംഗത്തെത്തിയത്.

  അമേരിക്കയിലെ മലയാളി സംഘടനകളുടെ കേന്ദ്ര സംഘടനകളില്‍ പാരമ്പര്യത്തിന്റെ കരുത്തുളള ഫൊക്കാന അത്യധികം സന്തോഷത്തോടെയാണ് ഇന്ത്യ പ്രസ്‌ക്ലബ്ബിനെ പിന്തുണക്കുന്നതെന്ന് പ്രസിഡന്റ്തമ്പി ചാക്കോ അറിയിച്ചു. 1983 ല്‍ രൂപീകൃതമായ ഫൊക്കാന കേരളത്തിന്റെ തനതു മൂല്യങ്ങളും പാരമ്പര്യവും അമേരിക്കയിലും നിലനിര്‍ത്താന്‍ ഏറെ പ്രയത്‌നിക്കുകയും വിജയിക്കുകയും ചെയ്ത സംഘടനയാണ്.

  തമ്പി ചാക്കോ പ്രസിഡന്റായ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2018 ലാണ് അടുത്ത ഫൊ ക്കാന കണ്‍വന്‍ഷന്‍ ഫിലഡല്‍ഫിയയില്‍ നടക്കുക.

  ചരിത്രത്തിന്റെ അടിയൊഴുക്കുകളില്‍ രൂപമെടുത്ത ഫോമ (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) കാലപ്പഴക്കം കുറവെങ്കിലും ഫൊക്കാനക്കൊ പ്പം തന്നെ വളര്‍ച്ച നേടിയ സംഘടനയാണ്. വിവിധ സംസ്ഥാനങ്ങളിലെ മലയാളി അസോസിയേഷനുകള്‍ക്ക് അംഗത്വമുളള ഫോമ ചുരുങ്ങിയ നാളുകള്‍ക്കൊണ്ടാണ് മഹാസംഘടനയെന്ന നിലവാരത്തിലേക്കുയര്‍ന്നത്.

  ഫോമയുടെ ത്വരിത വളര്‍ച്ചക്ക് തുണയായി നിന്ന മാധ്യമ സമൂഹത്തിന്റെ ഒത്തുചേരലിന് തുറന്ന പിന്തുണയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ സ്‌പൊ ണ്‍സര്‍ഷിപ്പ് വാഗ്ദാനം ചെയ്തത്. ഈവര്‍ഷം കേരള കണ്‍വഷന് തയാറെടുക്കുന്ന ഫോമ 2018 ലാണ് ചിക്കാഗോയില്‍ അന്തര്‍ ദേശീയ കണ്‍വഷന് അരങ്ങൊരുക്കുന്നത്.

  അമേരിക്കന്‍ മലയാളി പ്രൊഫഷണലുകളുടെ സംഘടകളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന എ.കെ.എം.ജി (അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാജ്വേറ്റ്‌സ്) മാധ്യമ സമൂഹ വുമായി എക്കാലവും തുറന്ന ബന്ധം കാത്തുസൂക്ഷിക്കുന്ന സംഘടനയാണ്. എല്ലാ വര്‍ഷവും നടക്കാറുളള എ.കെ.എം.ജി കണ്‍വന്‍ഷനിലേക്ക് അമേരിക്കയിലെ മലയാള മാധ്യമ ങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ക്ഷണം അയക്കാറുണ്ട്.

  ഈവര്‍ഷത്തെ എ.കെ.എം.ജി കണ്‍വന്‍ഷന്‍ ജൂലൈ 20 മുതല്‍ 22 വരെ ചിക്കാഗോയിലെ ഷെറട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലിലാണ് നടക്കുക. സംഘടനയുടെ മുപ്പത്തിയെട്ടാമത് വാര്‍ഷിക കണ്‍വന്‍ഷനാണിത്.
  ഡോ. മജീദ് പടവനയാണ് എം.കെ.എം.ജി പ്രസിഡന്റ്. ഡോ, ടോമി പോള്‍ കളപ്പറമ്പത്ത് കണ്‍വന്‍ഷന്‍ ചെയറായി പ്രവര്‍ത്തിക്കുന്നു. 

  അമേരിക്കയിലെ നായര്‍ സമുദായാംഗങ്ങളുടെ ഒത്തുകൂടലിനും സൗഹൃദത്തിനും വേദി യൊരുക്കുന്ന നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയും പ്രസ്‌ക്ലബ്ബ് കോണ്‍ഫറന്‍സിന് സ്‌പൊണ്‍സര്‍ഷിപ്പുമായി രംഗത്തുണ്ട്. നായര്‍ സമുദായത്തിന്റെ തനതു പാരമ്പര്യങ്ങളും ആചാരങ്ങളും പുത്തന്‍ തലമുറക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട എന്‍.എസ്.എസ് ഓഫ് നോര്‍ത്ത് അമേരിക്കയില്‍ പത്തിലേറെ കരയോഗങ്ങള്‍ക്ക് അംഗത്വമുണ്ട്. അമേരിക്കക്കൊപ്പം കാനഡയിലും സംഘടന അപൂര്‍വ വളര്‍ച്ച നേടുന്നു. പുതു തലമുറക്ക് സ്വസമുദായത്തില്‍ നിന്നും ജീവിതപങ്കാളിയെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ രൂപം കൊടുത്ത മാട്രിമോണി ഫോര്‍ നായേഴ്‌സ് ഡോട്ട് കോം വെബ് സൈറ്റ്, സാമ്പത്തിക ബാധ്യത നേരിടുന്നവരെ സഹായിക്കാനുളള ഫണ്ട് രൂപീകരണം എന്നിവ സംഘടനയുടെ എടുത്തു പറയേണ്ട നേട്ടങ്ങളാണ്.

  എം.എന്‍.സി നായരാണ് എന്‍.എസ്.എസ് നോര്‍ത്ത് അമേരിക്കയുടെ നിലവിലുളള പ്രസിഡന്റ്. സംഘടനയുടെ ദൈ്വവാര്‍ഷിക കണ്‍വന്‍ഷന്‍ 2018 ഓഗ്സ്റ്റിലാണ് ചിക്കാഗോയില്‍ നടക്കുക.

  അമേരിക്കയിലെ മലയാള മാധ്യമ പ്രവര്‍ത്തകരുടെ സൗഹൃദ കൂട്ടായ്മയുടെ പ്രഭവ കേന്ദ്രമായ ഇന്ത്യ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏഴാമത് നാഷണല്‍ കോണ്‍ഫറന്‍സ് ഓഗ്സ്റ്റ് 24, 25, 26 നാണ് ചിക്കാഗോയിലെ ഇറ്റാസ്‌കയിലുളളള ഹോളിഡേ ഇന്‍ ഹോട്ടലില്‍ അരങ്ങേറുക. കേരളത്തില്‍ നിന്നുളള മാധ്യമ, രാഷ്ട്രീയ പ്രമുഖരും സാഹിത്യ പ്രവര്‍ത്തകരും അതിഥികളാവുന്ന കോണ്‍ഫറന്‍സില്‍ പ്രസ്‌ക്ലബ്ബിന്റെ ഏഴു ചാപ്റ്ററില്‍ നിന്നുളള പ്രതിനിധികളും അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ പരിഛേദവും സൗഹൃദ കൂട്ടായ്മയൊരുക്കും.


സംഘടനകളുടെ പിന്തുണയുമായി ഇന്ത്യ പ്രസ്‌ക്ലബ്ബ് കോണ്‍ഫറന്‍സ്
Join WhatsApp News
pappu 2017-05-03 18:05:16

For Press club convention this time the nair association come forward to sponser. Usually we can see that the christen  priests are the main  speakers for any convention such as FOMA,FOKANA,Press club., etc. what happened this time.



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക