Image

കുവൈറ്റില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വീടുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

Published on 27 February, 2012
കുവൈറ്റില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വീടുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
കുവൈറ്റ്‌ സിറ്റി: രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിക്കുള്ളിലെ ദീപായ ഫൈലകയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വീടുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഫൈലകയിലെ ഖുറൈനിയ മേഖലയിലാണ്‌ 18, 19 നൂറ്റാണ്ടുകളില്‍ ആളുകള്‍ വാസയോഗ്യമാക്കിയതാണെന്ന്‌ കരുതപ്പെടുന്ന വീടുകളുടെയും മറ്റും ശേഷിപ്പുകള്‍ കണ്ടെത്തിയത്‌. ചുമരുകള്‍ കടലിലെ കല്ലുകള്‍കൊണ്ട്‌ പണിത, തറയില്‍ വെയിലില്‍ ഉണക്കിയെടുത്ത ഇഷ്ടികകള്‍ പാകിയ വീടുകളുടെ ശേഷിപ്പുകളാണ്‌ കണ്ടെത്തിയിരിക്കുന്നത്‌.കുവൈത്ത്‌ഇറ്റാലിയന്‍ സംയുക്ത പര്യവേഷക സംഘം നടത്തിവരുന്ന പരിശോധനകള്‍ക്കിടെ കഴിഞ്ഞ ദിവസമാണ്‌ ഇവ കണ്ടെത്തിയത്‌.

കുവൈത്ത്‌ കലാസാംസ്‌കാരിക പുരാവസ്‌തു സംരക്ഷണ വിഭാഗം ഡയറക്ടര്‍ ശിഹാബ്‌ അബ്ദുല്‍ ഹമീദ്‌ അല്‍ ശിഹാബ്‌ ഇന്നെലെ വാര്‍ത്താലേഖകരെ അറിയിച്ചതാണ്‌ ഇക്കാര്യം. 2010 മുതലാണ്‌ ഇറ്റാലിയന്‍കുവൈത്ത്‌ സംഘം ദീപിന്റെ ചരിത്രം തേടിയുള്ള പര്യവേഷണം ആരംഭിച്ചത്‌. അടുത്തിടെ അവിടെ താമസിച്ചവര്‍ ഉപയോഗിച്ചതെന്ന്‌ അനുമാനിക്കുന്ന പാത്രങ്ങളും മറ്റ്‌ അവശിഷ്ടങ്ങളും നേരെത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ 18, 19 നൂറ്റാണ്ടുകളില്‍ ദീപില്‍ കഴിഞ്ഞവരുടേതെന്ന്‌ കരുതുന്ന വാസസ്ഥലങ്ങള്‍ കണ്ടെത്തുന്നത്‌ ഈഗണത്തില്‍ ആദ്യമാണ്‌.

1957 ല്‍ ഫൈലകയിലെത്തിയ ഡന്‍മാര്‍ക്ക്‌ സംഘമാണ്‌ ആദ്യമായി ദീപില്‍ പര്യവേഷണം ആരംഭിച്ചത്‌. തുടര്‍ന്ന്‌ 1976ല്‍ ഇറ്റലിയിലെ ഫൈന്‍സിയാ യൂനിവേഴ്‌സിറ്റി പര്യവേഷക സംഘം ഫൈലകയില്‍ പര്യവേഷണത്തിനെത്തി. 2010 ലുണ്ടാക്കിയ കറാര്‍ അടിസ്ഥാനത്തിലാണ്‌ കുവൈത്ത്‌ ഇറ്റാലിയന്‍ സംഘം ഇപ്പോഴും ദീപില്‍ പര്യവേഷണം നടത്തിക്കൊണ്ടിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക