Image

പൂച്ചയ്ക്ക് ആര് മണി കെട്ടും? (പകല്‍ക്കിനാവ്-50: ജോര്‍ജ് തുമ്പയില്‍)

Published on 01 May, 2017
പൂച്ചയ്ക്ക് ആര് മണി കെട്ടും? (പകല്‍ക്കിനാവ്-50: ജോര്‍ജ് തുമ്പയില്‍)
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വരവോടെ ഭൂമിയുടെ ഭാവിയും അനിശ്ചിതത്വത്തിലായി എന്നു തരത്തില്‍ ആഗോള തലത്തില്‍ പുതിയ വാര്‍ത്തകള്‍ പ്രചരിക്കുന്നു. ഇക്കാര്യം ന്യൂയോര്‍ക്ക് ടൈംസാണ് പുറത്തു വിട്ടത്. ശരിയായിരിക്കാം. ഭൂമിയും ആഗോളതാപനവുമൊക്കയാണ് പ്രശ്‌നങ്ങള്‍. ഇക്കാര്യത്തില്‍ അനുകൂല തീരുമാനമെടുക്കാതെ ട്രംപ് ലോകത്തെ മുഴുവന്‍ മുള്‍ മുനയില്‍ നിര്‍ത്തുകയാണത്രേ. വാസ്തവത്തില്‍ അമേരിക്കയില്‍ ജീവിക്കുന്ന കോടിക്കണക്കിനാളുകള്‍ എന്നെ പോലെ തന്നെ ഇക്കാര്യം അറിയുന്നില്ല. അമേരിക്കയ്ക്കു പുറത്താണ് അമേരിക്കന്‍ വിരുദ്ധ വാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുന്നതും അവ ഉല്‍ക്കയായി അമേരിക്കന്‍ അനുകൂല പ്രദേശങ്ങളിലേക്ക് പെയ്തിറങ്ങുന്നതും.

ഇപ്പോഴുള്ള യുദ്ധ ഭീഷണി മൂലം ഭൂമിയുടെ നിലനില്‍പ്പിന് ദോഷമായി ബാധിക്കുന്ന കാര്‍ബണ്‍ഡൈഓക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ് ഹരിതവാതകങ്ങളുടെ ബഹിര്‍ഗമന നിരക്ക് ഇനിയും വര്‍ധിക്കാനാണ് സാധ്യത. ഇപ്പോള്‍ത്തന്നെ നിരവധി യുദ്ധ പരീക്ഷണങ്ങളിലൂടെ ലോകത്തിനാകെ ഭീഷണിയായിരിക്കുകയാണ് അമേരിക്ക. 1860 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ മൊത്തം കാര്‍ബണിന്റെ 28.8 ശതമാനം അമേരിക്ക സംഭാവന ചെയ്തിട്ടുണ്ട്. പരിസ്ഥിതിയിലേക്ക് ഏറ്റവും കൂടുതല്‍ ഈ വിഷവാതകം ചുരുങ്ങിയ കാലഘട്ടത്തിനുള്ളില്‍ വിസര്‍ജിക്കുകയും ഭൂമിയെ അപകടപ്പെടുത്തുകയും ചെയ്ത ഒരേയൊരു രാജ്യമാണ് അമേരിക്ക. അതായത് ലോകത്തിലെ ഇന്നത്തെ പാരിസ്ഥിതികദുരന്തത്തിനും ഭൗമതാപനത്തിനും പ്രധാന ഉത്തരവാദി അമേരിക്കയാണെന്നു പറഞ്ഞാല്‍ അത് തെറ്റല്ലെന്നു സാരം. ഇവിടെ ട്രംപ് എങ്ങനെ കുറ്റക്കാരനാവും? അതാണ് അന്വേഷിക്കേണ്ടത്.

ഉത്തര കൊറിയയുമായുള്ള യുദ്ധസന്നാഹം ശക്തിപ്പെടുത്തുന്നതിനു പുറമേ, ട്രംപ് പരിസ്ഥിതിനയത്തിലാകെ മാറ്റംവരുത്തി വ്യവസായങ്ങള്‍ക്ക് ഇന്ധനങ്ങള്‍ ഉപയോഗിക്കാന്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കി. 2015-ല്‍ ലോകത്തിലെ ഏതാണ്ട് 190 രാഷ്ട്രങ്ങള്‍ ഒരുമിച്ചുചേര്‍ന്ന് ഉണ്ടാക്കിയ കാലാവസ്ഥ കരാറില്‍നിന്ന് അമേരിക്ക പിന്‍വാങ്ങാന്‍ ഒരുങ്ങുകയാണ്. ഇതിന് ട്രംപ് പച്ചക്കൊടി കാട്ടിക്കഴിഞ്ഞു. രാജ്യത്തിന് ആവശ്യമായ ജൈവ ഇന്ധനം ആര്‍ടിക് പ്രദേശത്തുനിന്ന് ഖനനം ചെയ്യുന്നതിനുവേണ്ടി ട്രംപ് കരാറുണ്ടാക്കിക്കഴിഞ്ഞു. ഇതാണ് ഭൗമോപരിതലത്തില്‍ ഏറ്റവും വലിയ ദോഷമായി ഭവിക്കാന്‍ പോകുന്നത്. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ 2100-ല്‍ സംഭവിക്കേണ്ടുന്ന നാലു ഡിഗ്രി ആഗോളതാപനം എന്നത് 2040-50 കാലഘട്ടമാകുമ്പോഴേക്കും ലോകത്തില്‍ വരുമെന്നു ശാസ്ത്രലോകം മുന്നറിയിപ്പു നല്‍കുന്നു. ഇക്കാര്യം നാഷണല്‍ ജ്യോഗ്രാഫിക്ക് സൊസൈറ്റിയും ശരി വയ്ക്കുന്നു. ആഗോളതാപനം വര്‍ദ്ധിക്കുന്നുവെന്നത് മനുഷ്യന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യും. എസി മുറികളില്‍, തണുപ്പുവര്‍ദ്ധിക്കുമ്പോള്‍ ഓട്ടോമാറ്റിക്ക് ഹീറ്ററുകള്‍ ഘടിപ്പിച്ച മുറികളില്‍ താമസിക്കുന്നവര്‍ക്ക് നിരത്തുകളില്‍ അന്തിയുറങ്ങുന്നവരെയും പട്ടിണി പാവങ്ങളുടെയും ദുരിതങ്ങള്‍ കണ്ടില്ലെന്നു നടിക്കാം.

ആഗോളതാപനം ഈ നിലയില്‍ വര്‍ദ്ധിക്കുന്നതിനു പുറമേ, കൂടുതല്‍ വര്‍ദ്ധിക്കാന്‍ ഇടയായാല്‍, അതായത് ഊഷ്മാവ് 60 മുതല്‍ 70 വരെ ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്ന് മനുഷ്യനോ മറ്റു ജീവജാലങ്ങള്‍ക്കോ ഭൂമിയില്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടാകും. അമിത കാര്‍ബണ്‍ കാരണം 1900 ത്തിനുശേഷം 477 വിവിധതരം ജീവികള്‍ അപ്രത്യക്ഷമാവുകയും അമ്പതോളം ജീവിവര്‍ഗം ഭൂമിയില്‍നിന്ന് തിരസ്കരിക്കപ്പെട്ടുപോയിട്ടുമുണ്ടെന്നു ശാസ്ത്ര ലോകം കണ്ടെത്തി കഴിഞ്ഞു. അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ഇന്നത്തെ നില തുടരുകയാണെങ്കില്‍ 2100 ആകുമ്പോഴേക്കും മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ 50 ശതമാനവും ഭൂമിയില്‍നിന്ന് അപ്രത്യക്ഷമാകും.

കഴിഞ്ഞ നവംബര്‍ ആറിന് മൊറോക്കോയില്‍ നടന്ന യുഎന്‍ കാലാവസ്ഥ ഉച്ചകോടിയില്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ പിന്തുടരേണ്ട ഊര്‍ജനയത്തെ വ്യക്തമായി പ്രതിപാദിച്ചു. പുതിയ ലോകത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പിന് സജ്ജമായിരിക്കാന്‍ രാഷ്ട്രങ്ങളോട് ഉച്ചകോടി ആവശ്യപ്പെട്ടത് കേട്ടില്ലെന്നു നടിക്കുകയാണ് ട്രംപ്. അതിനു പുറമേ ഉത്തര കൊറിയയുമായുള്ള യുദ്ധം ഉണ്ടായാല്‍ ഈ സാഹചര്യം ഇരട്ടിയോളം വര്‍ദ്ധിക്കുകയും ചെയ്യും. ഈയവസരത്തിലാണ് ലോകത്തിലെ ഏറ്റവും ഹരിതവാതക വിസര്‍ജനം ചെയ്യുന്ന അമേരിക്കയുടെ തലവനായ ഒരു പരിസ്ഥിതിവിരുദ്ധന്‍, ട്രംപ് കൂടുതല്‍ പരിസ്ഥിതി പ്രത്യാഘാത വിഷയങ്ങളിലേക്ക് ഇടപെടുന്നത്. ലോകനേതാക്കള്‍തന്നെ ഡോണള്‍ഡ് ട്രംപിന്റെ ശാസ്ത്രത്തെപ്പറ്റിയുള്ള അജ്ഞതയെ വിമര്‍ശിച്ചു. ഇന്നത്തെ നിലയില്‍ കാര്‍ബണ്‍ വിസര്‍ജനം നടത്തിയാല്‍ ശരാശരി ഒരുവര്‍ഷം രണ്ടുമുതല്‍ മൂന്നുവരെ ശതമാനം കാര്‍ബണ്‍ വിസര്‍ജനമെന്നത് ആറുമുതല്‍ എട്ടുവരെ ശതമാനമാവുകയും 2018 ആകുമ്പോഴേക്കും 1000 ജിഗാവാട്ട് എന്ന അപൂര്‍വമായ സ്ഥിതിവിശേഷത്തില്‍ എത്തിച്ചേരുകയും ചെയ്യും. ലോക കാര്‍ബണ്‍ വിസര്‍ജനത്തിന് കൂടുതല്‍ ഇടവരുത്തുന്ന കീ സ്‌റ്റോണ്‍ എക്‌സെല്‍ ഓയില്‍ പൈപ്പുലൈന്‍ കരാറില്‍ അമേരിക്ക ഒപ്പിട്ടുകഴിഞ്ഞതാണ് ശ്രദ്ധേയം. എന്നാല്‍ ഇത്തരമൊരു നീക്കം യുഎസ് നടത്തുന്നതായി അമേരിക്കയിലുള്ളവര്‍ അറിഞ്ഞിട്ടില്ലെന്നതാണ് വലിയൊരു അത്ഭുതം.

ഇതനുസരിച്ച് 110 മില്യണ്‍ ടണ്‍ ഓരോ 50 വര്‍ഷത്തിലും കാര്‍ബണ്‍ നമ്മുടെ അന്തരീക്ഷത്തില്‍ അധികമായി എത്തുമെന്ന് കഴിഞ്ഞദിവസം ജേര്‍ണല്‍ ഓഫ് നാച്ചുറല്‍ ക്‌ളൈമേറ്റ് ചെയ്ഞ്ച് എന്ന പ്രസിദ്ധീകരണത്തില്‍ പറഞ്ഞിട്ടുണ്ട്. ലോകത്തെ ഏറ്റവും കൂടുതല്‍ ഹരിതവാതകം വിസര്‍ജിക്കുന്ന (24 ശതമാനം) അമേരിക്കയുടെ പ്രവര്‍ത്തനത്തിന്റെ ഫലമായി അതിന്റെ ദൂഷ്യമനുഭവിക്കുന്നത് ഇന്ത്യ, പാകിസ്ഥാന്‍, ബംഗഌദേശ് തുടങ്ങിയ വികസ്വരരാജ്യങ്ങളാണ്. ഈ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളും പാരിസ്ഥിതികപ്രശ്‌നങ്ങളും ഉണ്ടാകുമ്പോള്‍ അതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഏത് ഗവണ്‍മെന്റ് അമേരിക്കയില്‍ അധികാരത്തില്‍ വന്നാലും ഒഴിഞ്ഞുമാറാന്‍ പറ്റില്ല. അമേരിക്കന്‍ വായുമലിനീകരണത്തിന്റെ അഥവാ ഹരിതവാതക വിസര്‍ജനത്തിന്റെ ദൂഷ്യഫലം ആ രാജ്യംതന്നെയാണ് അനുഭവിക്കുന്നതെങ്കില്‍ അവര്‍ക്ക് ഇഷ്ടാനുസരണം കരാറില്‍ അംഗമാവുകയോ പിന്‍വാങ്ങുകയോ ചെയ്യാം. എന്നാല്‍, സ്ഥിതി അതല്ല. ലോകത്തിലെ എല്ലാ വികസ്വരരാജ്യങ്ങളും അനുഭവിച്ചുവരുന്ന കാലാവസ്ഥ പരിസ്ഥിതി ദുരന്തത്തിന്റെ 24 ശതമാനവും അമേരിക്കയുടെ വിഷവാതക വിസര്‍ജനത്തിന്റെ ഫലമായാണെന്ന സത്യം ട്രംപിനെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം ആരെടുക്കുമെന്നതാണ് പ്രശ്‌നം. പൂച്ചയ്ക്ക് ആര് മണി കെട്ടും?
Join WhatsApp News
ട്രുംപ് അവറാന്‍ 2017-05-01 11:04:49
മണി കെട്ടിയ  പൂച്ചയെ പൂട്ടിന്‍ വെറുതെ കൊടുക്കുന്നു ,
പിന്നെ എന്തിനു മണി കെട്ടാന്‍ പോകണം 
കേരളത്തിലും ഉണ്ട് ഇപ്പോള്‍ ട്രുംപ് പോലെ ഉള്ള മണി .
ഏതായാലും ചൈനയ്ക്കു തന്നെ ഗുണം 
Joy Thomas 2017-05-01 19:04:16
ഈമലയാളിയുടെ sea near എടിട്ടരുടെ ഈ ലേഖനം വായിച്ചിട്ട് ചിരിക്കണോ അതോ കരയണോ എന്ന ധര്‍മ്മ സങ്കടത്തിലാണ് ഞാന്‍. താങ്കള്‍ എഴുതി ഇപ്പോള്‍ത്തന്നെ നിരവധി യുദ്ധ പരീക്ഷണങ്ങളിലൂടെ ലോകത്തിനാകെ ഭീഷണിയായിരിക്കുകയാണ് അമേരിക്ക. This is news to us. Neither Associated Press , Reuters, BBC , or NYTimes reported this. How did you get this news? 1860 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ മൊത്തം കാര്‍ബണിന്റെ 28.8 ശതമാനം അമേരിക്ക സംഭാവന ചെയ്തിട്ടുണ്ട്. May be, Who contributed the other 71.2.2% ? Did you deliberately omit them? Have you forgotten that U.S. also helped many other nations to survive and succeed 2 world wars in this period ? ലോക കാര്‍ബണ്‍ വിസര്‍ജനത്തിന് കൂടുതല്‍ ഇടവരുത്തുന്ന കീ സ്‌റ്റോണ്‍ എക്‌സെല്‍ ഓയില്‍ പൈപ്പുലൈന്‍ കരാറില്‍ അമേരിക്ക ഒപ്പിട്ടുകഴിഞ്ഞതാണ് ശ്രദ്ധേയം. എന്നാല്‍ ഇത്തരമൊരു നീക്കം യുഎസ് നടത്തുന്നതായി അമേരിക്കയിലുള്ളവര്‍ അറിഞ്ഞിട്ടില്ലെന്നതാണ് വലിയൊരു അത്ഭുതം. This is not true. There is no scientific data to back up this argument. In fact this project creates thousands of highly paid jobs in Canada and USA. Moreover, this is a national security issue, since it reduces our imports from Middle East. അമേരിക്കയുടെ പ്രവര്‍ത്തനത്തിന്റെ ഫലമായി അതിന്റെ ദൂഷ്യമനുഭവിക്കുന്നത് ഇന്ത്യ, പാകിസ്ഥാന്‍, ബംഗഌദേശ് തുടങ്ങിയ വികസ്വരരാജ്യങ്ങളാണ്. Not true. They make their own destinies. President Trump said” I’m not the president of the world; I’m the president of the United States” America First-That is why people voted for him- whether you like it or not. As someone who cares about the environment, let me say this. When a person flies to Kochi from New York an average person releases nearly 2,000 (person + luggage) pounds of carbon into the atmosphere. That is not insignificant. Are we going to restrict airlines? After each Indian trip I make, I plant at least 5 plants in my backyard to compensate the carbon I caused. So, next time you fly, ask yourself if you really need that extra luggage? You can make more of a difference than you think. Joy Thomas PhD
വായനകാരന്‍ 2017-05-02 02:22:37
ജോയ് തോമസ്‌  പറയുന്നതില്‍  വളരെയധികം  കാരിയങ്ങള്‍  ഉണ്ട് . യോജിക്കുന്നു . പക്ഷെ , key stone pipe line , the contract is on, It gives employment during the installation process. But after that, the line itself needs only few crew to maintain. But major effect is, US don't have to depend on Middle East for oil. That will diminish the power of terrorists too, that is why both parties agree to it.

Climate Change 2017-05-02 07:13:39
 % CO2 emissions by countryEmission per capita (t) in 2015[3]
 Algeria147,6920.41%3.7
 Argentina191,1990.53%4.4
 Australia446,3481.24%18.6
 Azerbaijan38.0000.30%3.9
 Belgium97,0020.27%8.6
 Brazil486,2291.35%2.3
 Canada555,4011.54%15.5
 Chile81,1100.22%4.5
 China10,641,78929.51%7.7
 Colombia80,9670.22%1.7
 Czech Republic111,0920.31%10.5
 Egypt226,9850.63%2.5
 European Union3,469,6719.62%6.9
 France327,7870.91%5.1
 Germany777,9052.16%9.6
 India2,454,9686.81%1.9
 Indonesia502,9611.39%2.0
(taken from Wikypedia)
Boby Varghese 2017-05-02 08:11:57
No one has to tie the bell on Trump. Trump is a non-politician and is fully aware that the world is wasting billions of dollars in the name of global warming. Global warming is not science. It is politics. Total amount of CO2 in atmosphere is about 3%. Of that, human contributions using fossil fuels comes 3%.ie 0.9% of the total. Even if we cut our contribution by 10% , it will only be 0.09% of total. I am not arguing that the globe is not warming. The temp of our globe moved up 0.6 degree C during the last 180 years. This is not man-made. Al Gore is the patriot of global warming. Even Gore does not use that term any more and use the term climate change instead. Climate is changing for millions of years and will continue to change. It is a cycle of warming followed by cooling. Instead of spending billions to reduce CO2, use that money to feed the needy and shelter them. Trump's EPA director is fully convinced of that.
Reader 2017-05-02 09:02:07
"My mother’s has had dementia for 10 years," Joe Scarborough said, before adding, "That sounds like the sort of thing my mother would say today." Not stopping there, Scarborough then went on to compare the president to a child. "That's something that a 5-year-old might ask," he noted, while stating, "that's not anything that any grown up that I have been around in my entire life would ever let pass from their lips."
Reader 2017-05-02 09:16:46
The December memo alleged that four Trump representatives travelled to Prague in August or September in 2016 for ‘secret discussions with Kremlin representatives and associated operators/hackers,’ about how to pay hackers secretly for penetrating Democratic party computer systems and ‘contingency plans for covering up operations.’ Between March and September, the December memo alleges, the hackers used botnets and p*rn traffic to transmit viruses, plant bugs and steal data online from Democratic party leadership. Two of the hackers had been ‘recruited under duress by the FSB’ the memo said. The hackers were paid by the Trump organisation, but were under the control of Vladimir Putin’s presidential administration.”
Reader 2017-05-02 09:06:22
The dirty little secret about Trump’s steady Republican following, Walsh explaining, is that they no longer listen but still are believers: “As a Trump supporter, I do my best not to pay attention to what he says, but I’ll tell you if what. If I pulled my hair out for every nutty thing he said, I’d be bald.”
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക