Image

ജര്‍മനിയില്‍ നിയോ നാസി അക്രമങ്ങള്‍ക്ക്‌ ഇരയായവരെ അനുസ്‌മരിച്ചു

ജോസ്‌ കുമ്പിളുവേലില്‍ Published on 27 February, 2012
ജര്‍മനിയില്‍ നിയോ നാസി അക്രമങ്ങള്‍ക്ക്‌ ഇരയായവരെ അനുസ്‌മരിച്ചു
ബര്‍ലിന്‍: നിയോ നാസി അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരെ ജര്‍മനി അനുസ്‌മരിച്ചു. വ്യാഴാഴ്‌ച ബര്‍ലിനില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍ ഉള്‍പ്പടെ 1200 ഓളം ക്ഷണിക്കപ്പെട്ട പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു. രാജ്യത്താകമാനം ഒരു മിനിറ്റ്‌ മൗനമാചരിക്കുകയും ചെയ്‌തു. ചടങ്ങില്‍ മരിച്ചവരുടെ ഓര്‍മ്മയ്‌ക്കായി 10 മെഴുകുതിരികള്‍ കത്തിച്ചുവച്ചിരുന്നു.അവരുടെ ഫോട്ടോകളും പ്രദര്‍ശിപ്പിച്ചു.

ചാന്‍സലര്‍ മെര്‍ക്കല്‍ ചെയ്‌ത പ്രസംഗത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാഗങ്ങളെ ജര്‍മനിയുടെ വേദനയും ക്ഷമാപണവും അറിയിച്ചു.

2000 മുതല്‍ 2006 വരെ നടന്ന വംശീയ കൊലപാതകങ്ങള്‍ക്കു പിന്നില്‍ നാഷണല്‍ സോഷ്യലിസ്റ്റ്‌ അണ്‌ടര്‍ഗ്രൗണ്‌ട്‌ (എന്‍എസ്‌യു) എന്ന സംഘടനയായിരുന്നു എന്നു തെളിഞ്ഞ്‌ മൂന്നു മാസത്തിനു ശേഷമാണ്‌ അനുസ്‌മരണച്ചടങ്ങ്‌ നടക്കുന്നത്‌.

എട്ടു ടര്‍ക്കിക്കാരും ഒരു ഗ്രീക്കുകാരനും ഒരു ജര്‍മന്‍ പോലീസുകാരിയുമാണ്‌, മൂന്ന്‌ നിയോ നാസി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്‌.ടര്‍ക്കി കമ്യൂണിറ്റി നേതാവ്‌ കെനാന്‍ കോലാട്ട്‌ നാസി ഭീകരതയ്‌ക്കെതിരെ മെര്‍ക്കല്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക്‌ പിന്തുണ അറിയിച്ചു.
ജര്‍മനിയില്‍ നിയോ നാസി അക്രമങ്ങള്‍ക്ക്‌ ഇരയായവരെ അനുസ്‌മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക