Image

ആത്മീയ ചൈതന്യം നിറഞ്ഞ് തുളുമ്പിയ സാധു കൊച്ചു കുഞ്ഞുപദേശി സംഗീത സായാഹ്നം അവിസ്മരണീയമായി

പി. പി. ചെറിയാന്‍ Published on 01 May, 2017
 ആത്മീയ ചൈതന്യം നിറഞ്ഞ് തുളുമ്പിയ സാധു കൊച്ചു കുഞ്ഞുപദേശി സംഗീത സായാഹ്നം അവിസ്മരണീയമായി
മസ്‌കിറ്റ്(ഡാളസ്സ്): ഡാളസ്സ് സെലിബ്രന്റ്‌സിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 30 ഞായറാഴ്ച വൈകിട്ട് 6.30 ന് മസ്‌കിറ്റില്‍ നടന്ന സാധു കൊച്ചു കുഞ്ഞ്ുപദേശി സംഗീത സായാഹ്നം ശ്രോതാക്കള്‍ക്ക് അവിസ്മരണീയ അനുഭവമായി 

മസ്‌കിറ്റ് ഷാറോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചില്‍ വൈകിട്ട് 6 മണിയോടെ ഡാളസ്സ് ഫോര്‍ട്ട് വര്‍ത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംഗീത സായാഹ്നം ആസ്വദിക്കുവാന്‍ നിരവധി പേരാണ് എത്തിചേര്‍ന്നിരുന്നത്.

'പുകഴ്ത്തിടാം എന്‍ യേശുവിനെ' എന്ന ഗാനത്തോടെ പരിപാടി ആരംഭിച്ചു. സാധു കൊച്ചു കുഞ്ഞ്ുപദേശി ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വന്ന പ്രിസന്ധികളില്‍ ദൈവത്തെ പാടിസ്തുതിക്കുന്ന ഗാനങ്ങള്‍ രചിച്ചത് അനുഗ്രഹീത ഗായകര്‍ ലൈവ് ഓര്‍ക്രസ്ട്രായുടെ അകമ്പടിയോടെ ആലപിച്ചത്. ശ്രോതാക്കള്‍ക്ക് ആത്മീയ ചൈതന്യം പകര്‍ന്ന് നല്‍കുന്നതായിരുന്നു. എന്റെ ദൈവം മഹത്വത്തില്‍, ക്രൂശിന്മേല്‍,എന്റെ സമ്പത്തെന്ന ചൊല്ലുവാന്‍, എന്റെ ദൈവം സ്വര്‍ഗം സിംഹാസനം, എന്നെനിക്കെന്‍ ദൂഃഖം തീരുമോ തുടങ്ങിയ ശ്രോതാക്കളുടെ മനസ്സില്‍ പാടി പതിഞ്ഞ ഗാനങ്ങള്‍ ഒരിക്കല്‍ കൂടി സമൃതി പഥത്തിലെത്തിക്കുന്നതില്‍ ഡാളസ്സ് സെലിബ്രന്റ്‌സിന്റെ ഗായകരായ ഷാജിവിലയില്‍, സോമിസാംസണ്‍, ജോയ് അബ്രഹാം. സ്റ്റാന്‍ലി ചാണ്ടി, ഷോണ്‍ കോശി, ബിനു കോശി എന്നിവര്‍ക്കായി. സാധു കോച്ചു കുഞ്ഞുപദേശിയുടെ ജീവിതത്തെ കുറിച്ചുള്ള സംക്ഷിപ്തവിവരണം റ്റി തോമസ് നല്‍കി കോര്‍ഡിനേറ്റര്‍ തോമസ് ജോണ്‍, ജൊ തോമസ്, റോയ് വര്‍ഗീസ് തുടങ്ങിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
 ആത്മീയ ചൈതന്യം നിറഞ്ഞ് തുളുമ്പിയ സാധു കൊച്ചു കുഞ്ഞുപദേശി സംഗീത സായാഹ്നം അവിസ്മരണീയമായി
Join WhatsApp News
വിശ്വാസി 2017-05-01 03:18:56
ദിലീപ്  ഷോയിക്കു  പകരം  സാദു  കൊച്ചു കുഞ്ഞു  ഉപദേസിയെ  കൊണ്ട്  വരണം . we don't need this hooligan  show. we need faith, prayer, 
End of the world is near. Let us pray
ചിരികുടുക്ക 2017-05-01 06:37:28
ക്രിസോസ്റ്റം തിരുമേനി മാർത്തോമാ വിശ്വാസികളെ ചിരിപ്പിക്കുന്നു ദിലീപും ക്രിസ്ത്യാനികളടക്കം ഇതര മത വിശ്വാസികളെ ചിരിപ്പിക്കുന്നു. ദിലീപിന്റെ ഷോ ഉപയോഗിച്ച് വിശ്വാസികൾ ദേവാലയങ്ങൾ പണിയുന്നു. എല്ലാം നന്മക്കായ് പ്രവർത്തിക്കുന്നു എന്ന് അപ്പോസ്തലനായ പോൾ പറഞ്ഞത് ഓർക്കുന്നില്ലേ വിശ്വാസി. വിശ്വാസത്തോടെ ദിലീപിന്റെ ഷോയും അലയാളുടെ രണ്ടാം ഭാര്യ കാവ്യയുടെ നൃത്തവും പോയി കാണു വിശ്വാസി നിനക്ക് ആശ്വാസം കിട്ടും. ചെകുത്താനെ സ്നേക്കാൻ പടിക്കാതെ ദൈവത്തെ സ്നേഹിക്കാൻ കഴിയില്ല വിശ്വാസമേ.  ചിരിക്കാൻ പടിക്ക് .  കൊച്ചുകുഞ്ഞു ഉപദേശിയുടെ പാട്ടിനു പകരം
ചിരിക്കാം ചിരിക്കാം ചിരിച്ചുകൊണ്ടിരിക്കാം
ചിരിയുടെ അവസാനം പൊട്ടിച്ചിരിക്കാം എന്ന പാട്ട് പാടി ചിരിക്കു വിശ്വാസമേ .

born again Aleyamma 2017-05-01 11:00:24
സന്തോഷം  കൊണ്ട്  എനിക്ക്  ചിരിക്കാന്‍  മേലെ 
എന്‍ ഇപ്പോള്‍ സോര്ഗത്തില്‍  മലിഞ്ഞു കേറും .
ഹല്ലെലുയ്യ  ഞാന്‍ അഞ്ചു  പെറ്റെ  ആറാമത്തെതു  വയറ്റില്‍  ഉണ്ടേ 
Mother of the year award  എനിക്ക് തന്നെ 
സന്തോഷം  കൊണ്ട്  എനിക്ക്  ഇരിക്കാനും മേല  കിടക്കാനും മേല 
ചിരിച്ചു ചിരിച്ചു ഞാന്‍  സോര്‍ഗത്തില്‍  വലിഞ്ഞു  കേറും  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക