Image

സ്വീഡനില്‍ പുതിയ രാജകുമാരി പിറന്നു; പേര്‌ എസ്റ്റല്ലെ

ജോസ്‌ കുമ്പിളുവേലില്‍ Published on 27 February, 2012
സ്വീഡനില്‍ പുതിയ രാജകുമാരി പിറന്നു; പേര്‌ എസ്റ്റല്ലെ
സ്റ്റോക്ക്‌ഹോം: വ്യാഴാഴ്‌ച ജനിച്ച സ്വീഡനിലെ പുതിയ രാജകുമാരിക്ക്‌ എസ്റ്റല്ലെ സില്‍വിയ ഈവ മേരി എന്നു പേരിട്ടു. കാള്‍ പതിനാറാമന്‍ ഗുസ്‌താവ്‌ രാജാവ്‌ പ്രത്യേക ക്യാബിനറ്റ്‌ യോഗത്തിനിടെ ടെലിവിഷനിലൂടെ ലൈവ്‌ ആയാണ്‌ പ്രഖ്യാപനം നടത്തിയത്‌.

കിരീടാവകാശി വിക്‌റ്റോറിയയുടെ(34) മകളാണ്‌ എസ്റ്റല്ലെ. തന്റെ മുന്‍ പേഴ്‌സണല്‍ ട്രെയ്‌നറായ ഡാനിയലാണ്‌ വിക്‌റ്റോറിയയുടെ ഭര്‍ത്താവ്‌. 2010 ജൂണിലായിരുന്നു ഇവരുടെ വിവാഹം.

ഫ്രഞ്ച്‌ പേരായ എസ്റ്റല്ലെ കുട്ടിക്കു നല്‍കിയതില്‍ സ്വീഡിഷ്‌ ജനതയ്‌ക്ക്‌ ആശ്ചര്യമുണ്‌ടെന്നാണ്‌ റിപ്പോര്‍ട്ട്‌. ബെറ്റിംഗ്‌ ഏജന്‍സികള്‍ ചൂടോടെ പ്രവചിച്ച പേരുകളില്‍ ഇതുണ്‌ടായിരുന്നില്ല. സില്‍വിയ എന്നത്‌ വിക്‌റ്റോറിയയുടെ അമ്മയുടെയും ഈവ എന്നത്‌ ഡാനിയലിന്റെ അമ്മയുടെയും പേരാണ്‌.
സ്വീഡനില്‍ പുതിയ രാജകുമാരി പിറന്നു; പേര്‌ എസ്റ്റല്ലെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക