Image

ബ്രിട്ടന്‍ കെഎംസിസി ഇ. അഹമ്മദിന്‌ സ്വീകരണം നല്‍കി

Published on 27 February, 2012
ബ്രിട്ടന്‍ കെഎംസിസി ഇ. അഹമ്മദിന്‌ സ്വീകരണം നല്‍കി
ലണ്‌ടന്‍: ബ്രിട്ടന്‍ കെഎംസിസി കമ്മറ്റി ഭാരവാഹികളുടെ നേതൃത്വത്തില്‍ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്‌ സാഹിബിനു ലണ്‌ടനില്‍ ഊഷ്‌മളമായ സ്വീകരണം നല്‍കി. രണ്‌ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയതായിരുന്നു മന്ത്രി അഹമ്മദ്‌. ലണ്‌ടന്‍ ഓസ്‌ഫോര്‍ഡില്‍ നടന്ന സ്വീകരണ ചടങ്ങില്‍ ബ്രിട്ടന്‍ കെഎംസിസി നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ മറ്റു കെഎംസിസികള്‍ക്ക്‌ മാതൃകയാണെന്ന്‌ അദ്ദേഹം പറഞ്ഞു.

എംബസി വിഷയങ്ങളില്‍ ഉണ്‌ടാകുന്ന ബുദ്ധിമുട്ടുകള്‍ കെഎംസിസി നേതാക്കള്‍ അദ്ദേഹത്തെ അറിയിച്ചു. ഇതിന്‌ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സുതാര്യമായ നടപടികള്‍ കൊണ്‌ട്‌ വരുമെന്ന്‌ അദ്ദേഹം ഉറപ്പ്‌ പറഞ്ഞു.

പ്രസിഡന്റ്‌ അസിനാര്‍ കുന്നുമ്മല്‍ സെക്രട്ടറി സഫീര്‍ പേരാമ്പ്ര ഭാരവാഹികളായ ഷംസു പട്ടാമ്പി, അഹമ്മദ്‌ അരീകോട്‌, റസാക്‌ വെട്ടിച്ചിറ, ഫൈസല്‍ രണ്‌ടത്താണി, സുബൈര്‍ കാസര്‍കോട്‌, മുഹമ്മദാലി കാഞ്ഞങ്ങാട്‌, സുബൈര്‍ കോട്ടക്കല്‍, ബീരാന്‍കുട്ടി രണ്‍ഗോട്ടര്‍, സമത്‌ കാസര്‍കോട്‌, ഉസ്‌മാന്‍ കാഞ്ഞങ്ങാട്‌, ഇസ്‌മയില്‍, മൊയ്‌ദീന്‍ കോട്ടക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബ്രിട്ടന്‍ കെഎംസിസി ഇ. അഹമ്മദിന്‌ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക