Image

പ്രിയാലാല്‍ യുകെയിലെ ജനപ്രിയ മലയാളി; ടോണി ഡെന്നിസിന്‌ യുവപ്രതിഭാ പുരസ്‌കാരം

സാബു ചുണ്ടക്കാട്ടില്‍ Published on 27 February, 2012
പ്രിയാലാല്‍ യുകെയിലെ ജനപ്രിയ മലയാളി; ടോണി ഡെന്നിസിന്‌ യുവപ്രതിഭാ പുരസ്‌കാരം
മാഞ്ചസ്റ്റര്‍: യുകെയിലെ ഏറ്റവും ജനപ്രിയ മലയാളിയെ തെരഞ്ഞെടുക്കാനുള്ള മത്സരത്തില്‍ പ്രമുഖ ചലച്ചിത്ര നടിയായ പ്രിയാലാല്‍ ഒന്നാമതെത്തി. 18 വയസിന്‌ താഴെയുള്ള യുകെ മലയാളികളില്‍ ഏറ്റവും വലിയ പ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടത്‌ പ്രശസ്‌ത നര്‍ത്തകനായ ടോണി ഡെന്നിസും. യുകെയിലെ മലയാളികള്‍ക്കിടയില്‍ വോട്ടെടുപ്പിലൂടെ നടന്ന തെരഞ്ഞെടുപ്പിലാണ്‌ പ്രിയാലാലും ടോണി ഡെന്നിസും ജേതാക്കളായത്‌.

കഴിഞ്ഞ വര്‍ഷം യുകെയിലെ മലയാളികളെ സ്വാധീനിച്ച മലയാളിയെ തെരഞ്ഞെടുക്കാനുള്ള ശ്രമത്തിലാണ്‌ ജനകന്‍, കില്ലാടി രാമന്‍ തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധ നേടിയ പ്രിയാലാല്‍ തെരഞ്ഞെടുക്കപ്പെടുന്നത്‌. ഈ വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട നാലുപേര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലൂടെയാണ്‌ പ്രിയാലാല്‍ ഏറ്റവും കൂടുതല്‍ വോട്ടു നേടി ഒന്നാമതെത്തിയത്‌്‌. ലിവര്‍പൂളിലാണ്‌ പ്രിയയുടെ താമസം. ഇപ്പോള്‍ ചില തമിഴ്‌ സിനിമകളുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട്‌ കൊച്ചിയില്‍ തങ്ങുന്നു.

18 വയസിനു താഴെയുള്ള പ്രതിഭകളായി തെരഞ്ഞെടുക്കപ്പെട്ട അഞ്ചുപേരില്‍ ഏറ്റവും കൂടുതല്‍ വോട്ടുനേടിയാണ്‌ ലസ്റ്ററില്‍ താമസിക്കുന്ന ടോണി ഡെന്നിസ്‌ വഞ്ചിത്താനം ജേതാവാകുന്നത്‌. ബ്ലസി സോളമന്‍, രേഷ്‌മ എബ്രഹാം, െ്രെബറ്റി വര്‍ഗീസ്‌, ആരതി മേനോന്‍ എന്നിവരായിരുന്നു ഫൈനലില്‍ എത്തിയ മറ്റു നാലുപേര്‍. മോസ്‌കോയില്‍ നടന്ന ഡാന്‍സ്‌ ഒളിമ്പ്യാഡില്‍ ബോളിവുഡ്‌ വിഭാഗത്തില്‍ ഒന്നാമനായ ടോണി യുകെയിലും പുറത്തും അനേകം നൃത്തങ്ങള്‍ ചെയ്‌ത്‌ പേരെടുത്ത പ്രതിഭയാണ്‌.

മേയ്‌ 27ന്‌ മാഞ്ചസ്റ്ററില്‍ നടക്കുന്ന ചടങ്ങില്‍ ഇരുവര്‍ക്കും അവാര്‍ഡ്‌ നല്‍കും. ഇവരെക്കൂടാതെ യുകെയിലെ ഏറ്റവും മികച്ച മലയാളി അസോസിയേഷനായി വോക്കിംഗ്‌ മലയാളി അസോസിയേഷനും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്‌ട്‌. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക്‌ ട്രോഫിയും അവാര്‍ഡും നല്‍കുമെന്ന്‌ സംഘാടകര്‍ അറിയിച്ചു.
പ്രിയാലാല്‍ യുകെയിലെ ജനപ്രിയ മലയാളി; ടോണി ഡെന്നിസിന്‌ യുവപ്രതിഭാ പുരസ്‌കാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക