Image

'ഭാഷയ്‌ക്കൊരു ഡോളര്‍' മെയ് 23 ന് തിരുവനന്തപുരത്തു മന്ത്രി രവീന്ദ്രനാഥ് നിര്‍വ്വഹിക്കും.

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 28 April, 2017
 'ഭാഷയ്‌ക്കൊരു ഡോളര്‍'   മെയ് 23 ന് തിരുവനന്തപുരത്തു മന്ത്രി രവീന്ദ്രനാഥ് നിര്‍വ്വഹിക്കും.
ഭാഷയ്‌ക്കൊരു ഡോളര്‍'  മെയ് 23 ന് രണ്ടു മണിക്ക്‌  തിരുവനന്തപുരം  പ്രസ്‌ക്ലബ്ബില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍  ബഹുമാനപ്പെട്ട  വിദ്യാഭ്യാസ വകുമ്പ്  മന്ത്രി രവീന്ദ്രനാഥ്‌ നിര്‍വ്വഹിക്കും, കേരള യൂണിവേഴ്‌സിറ്റി പ്രൊ വൈസ് ചാന്‍സിലര്‍ ഡോ. രാധാകൃഷ്ണനും ചടങ്ങില്‍ പങ്കെടുക്കുമെന്നു ഫൊക്കാന ട്രസ്റ്റീബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ് അറിയിച്ചു. മലയാളത്തിലെ മികച്ച ഗവേഷണ പ്രബദ്ധത്തിനു അന്‍പതിനായിരം രൂപയും പ്രശസ്തി ഫലകവും  അടങ്ങുന്ന പുരസ്‌കാരം ആണ് നല്‍കുക.

ഏതൊരു ജനതയുടെയും സാമുഹികവും സാംസ്‌കാരികവുമായ വികസനം സാധ്യമാകുന്നത് മാതൃഭാഷാധിഷ്ടിധ  വിദ്യാഭ്യാസത്തിലൂടെയാണ്. അതുകൊണ്ടുതന്നെ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ രൂപം കൊണ്ട ആദ്യ സംഘടന എന്ന നിലയില്‍ ഫോക്കാന്യ്ക്ക് മലയാള ഭാഷയുടെ വികസനത്തിനും, മലയാളി ഉള്ളയിടത്തെല്ലാം മലയാള ഭാഷ എത്തണമെന്ന ആഗ്രഹവും, മലയാളിയുടെ പുതിയ തലമുറ മലയാള ഭാഷയില്‍ അഭിമാനം കൊള്ളണമെന്ന് നിര്‍ബ്ബന്ധം ഫോക്കാനയ്ക്ക് അന്നും ഇന്നുമുണ്ട്.ഒരുപക്ഷെ മലയാള ഭാഷയുടെ ഉന്നമനത്തിനുവേണ്ടി പ്രവര്ത്തിക്കുന്ന മറ്റൊരു പ്രവാസി സംഘടന ഫൊക്കാനയെ പോലെ മറ്റൊന്നുണ്ടാവില്ല എന്ന് പറയാം .കേരളത്തിന്റെ പഠന വ്യവഹാര മണടലങ്ങളില്‍ മലയാളത്തെ സജീവമായി നിലനിര്‌ത്തെണ്ടത് മലയാളിയുടെ ആവശ്യമാണെന്ന് മലയാളികളെക്കാള്‍ പ്രവാസി മലയാളികളാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. മാതൃഭാഷ തിരസ്‌കരിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ മാനവികതയും സാമൂഹ്യ ഭോധവും ഇല്ലാതായികൊണ്ടിരിക്കുന്നു.സ്വന്തം ഭാഷ നഷ്ടമാകുന്ന ഒരു തലമുറയ്ക്ക് സംസ്‌കാരവും മാനുഷികമൂല്യവും അപ്രാപ്യമായ ഒന്നായി മാറുന്നു. നാശോന്മുഖമായ അവസ്ഥയില്‍ നിന്ന് ഭാഷയെയും സംസ്‌കാരത്തെയും സംരക്ഷിക്കുക എന്നത് ഇനിയും മാനവികത നഷ്ട്ടപെട്ടിട്ടില്ലാത്ത സമൂഹത്തിന്റെ കടമയാണെന്ന  ബോധം  ഉള്‍ക്കൊണ്ടാണ് മലയാള ഭാഷയെ സ്‌നേഹിക്കുന്നവരുടെ കൂട്ടയ്മകൂടിയായ ഫോക്കാനാ 'ഭാഷയ്‌ക്കൊരു ഡോളര്‍' എന്ന വലിയ പദ്ധതിക്ക് തുടക്കം കുറിച്ചത്.

ഉപരി പഠനം തിരഞ്ഞെടുക്കുമ്പോള്‍ എം എ മലയാളത്തിനു ചേരുന്നവരുടെ എണ്ണം കുറവായിരുന്ന സമയത്താണ് ഫോക്കാനാ  'ഭാഷയ്‌ക്കൊരു ഡോളര്‍' പദ്ധതിക്ക് ആരംഭിക്കുന്നത്. കേരളത്തിലെ എല്ലാ യുനിവേര്‌സിറ്റികളിലെയും എം എ മലയാളത്തിനു ചേര്‍ന്ന് ഒന്നാം റാങ്ക് വാങ്ങുന്ന കുട്ടികള്‍ക്ക് പതിനായിരം രൂപ വീതം അടങ്ങുന്ന അവാര്‍ഡായിരുന്നു ഭാഷയ്‌ക്കൊരു ഡോളറിന്റെ ആദ്യ രൂപം. നിരവധി വര്ഷങ്ങളിലായി നൂറുകണക്കിന് കുട്ടികള്‍ക്ക് ഈ പുരസ്‌കാരം നല്‍കാന്‍ നമുക്ക്  കഴിഞ്ഞു. എന്നാല്‍  കഴിഞ്ഞ കുറെ  വര്ഷങ്ങളായി മലയാളത്തിലെ മികച്ച ഗവേഷണ പ്രബദ്ധത്തിനു അന്‍പതിനായിരം രൂപ അടങ്ങുന്ന പുരസ്‌കാരം നല്കുന്നു. കേരളാ യുനിവേര്‌സിറ്റി ആണ് ഫോക്കാനയ്ക്കുവേണ്ടി ഈ പദ്ധതിയുടെ ചുക്കാന്‍ പിടിക്കുന്നത്. ഒരു സര്‍ക്കാര്‍ സംവിധാനം  ഒരു പ്രവാസി സംഘടനയ്ക്ക് വേണ്ടി ഈ വലയ പദ്ധതി  ഏറ്റെടുത്തു ചെയ്യുന്നത് കേരളത്തില്‍ ആദ്യമായിട്ടാണ്.

അമേരിക്കയിലെ ഫൊക്കാനയുടെ കണ്‍വന്‍ഷന്‍ വേദികളില്‍ തയ്യാറാക്കി വയ്ക്കുന്ന ഭാഷയ്‌ക്കൊരു ഡോളര്‍ ബോക്‌സില്‍ നിക്ഷേപിക്കുന്ന മലയാളികളുടെ നിക്ഷേപമാണ് ഈ അവാര്‍ഡിന് ഫൊക്കാന കരുതി നല്‍കുക. അത് ഏതു പ്രതിസന്ധിലും തുടരുന്നു എന്നത് മലയാളത്തിന്റെ പുണ്യമാണ്. ഇതിനു വേണ്ടി കാലാകാലങ്ങളായി  പ്രവര്‍ത്തിച്ചവരെ   എത്ര അഭിനന്ദിച്ചാലും മതിവരില്ല ., പാര്‍ത്ഥസാരഥി പിള്ള , ഡോക്ടര്‍ എം.വി.പിള്ള, സണ്ണി വൈക്‌ളിഫ്, ഡോക്ടര്‍ എം.അനിരുദ്ധന്‍  തുടങ്ങിഇന്ന് വരെ ഇത് സംഘടിപ്പിച്ച ഫോക്കാന പ്രസിടണ്ടുമാര്‍, മറ്റ്  ഭാരവാഹികള്‍ ആയിരുന്നവരെയെല്ലാം  നമ്മള്‍ ഈ അവസരത്തില്‍   ഓര്‍ക്കേണ്ടതുണ്ട് .

നിരവധി ഭാഷാ സ്‌നേഹികള്‍ ലോകത്തിന്റെ പല ഭാഗത്തും ഉണ്ടെങ്കിലും മലയാളത്തിനു  വേണ്ടി ഒരു വലിയ പദ്ധതി തയ്യാറാക്കിയത് ഫോക്കാനയാണെന്നു പറയുന്നതില്‍ വലിയ അഭിമാനമാണ് ഞങ്ങള്‍ക്ക് ഉള്ളത്. മെയ് 23 ന് രണ്ടു മണിക്  തിരുവനന്തപുരം  പ്രസ്‌ക്ലബ്ബില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വിശിഷ്ട വെക്തികളോടൊപ്പം ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ, ട്രസ്റ്റി ബോര്‍ഡ് ചെയര്മാന്‍  ജോര്‍ജി വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രെഷറര്‍ ഷാജി വര്‍ഗീസ്, എക്‌സികുട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍, ഫൗണ്ടേഷന്‍ ചെയര്മാന്‍  പോള്‍ കറുകപ്പിള്ളില്‍ , കണ്‍വന്‍ഷന്‍   ചെയര്‍മാന്‍  മാധവന്‍ നായര്‍, വിമന്‍സ് ഫോറം, ചെയര്‌പേഴ്‌സന്‍ ലീലാ മാരേട്ട്, നാഷണല്‍ കോര്‍ഡിനേറ്റര്‍ സുധ കര്‍ത്താ,  ഡോക്ടര്‍ എം.അനിരുദ്ധന്‍ , മാമന്‍ സി ജേക്കബ്, ടി. എസ്. ചാക്കോ, മറ്റു എക്‌സികുട്ടീവ് കമ്മറ്റിഅംഗംങ്ങള്‍ ജോസ് കാനാട്ട്;  ഡോ. മാത്യു വര്‍ഗീസ്, ഏബ്രഹാം വര്‍ഗീസ്,  ഏബ്രഹാം കളത്തില്‍; സണ്ണി മറ്റമന, മറിയാമ്മ പിള്ളൈ , ടെറന്‍സണ്‍ തോമസ്, ജോര്‍ജ് ഓലിക്കല്‍  കമ്മറ്റി മെംബേര്‍സ് എന്നിവര്‍ പങ്കെടുക്കും.

 'ഭാഷയ്‌ക്കൊരു ഡോളര്‍'   മെയ് 23 ന് തിരുവനന്തപുരത്തു മന്ത്രി രവീന്ദ്രനാഥ് നിര്‍വ്വഹിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക