Image

വീട്ടുടമകള്‍ക്കായി സൗജന്യ ടാക്‌സ്‌ അപ്പീല്‍ സെമിനാര്‍ എഡിസണില്‍

ജോയിച്ചന്‍ പുതുക്കുളം Published on 26 February, 2012
വീട്ടുടമകള്‍ക്കായി സൗജന്യ ടാക്‌സ്‌ അപ്പീല്‍ സെമിനാര്‍ എഡിസണില്‍
ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ വിവിധ ടൗണുകളില്‍ അടുത്തകാലത്തായി കെട്ടിട നികുതി (പ്രോപ്പര്‍ട്ടി ടാക്‌സ്‌)യില്‍ വരുത്തിയ വന്‍ വര്‍ധന വെട്ടിച്ചുരുക്കാന്‍ വീട്ടുടമകള്‍ക്കായി സൗജന്യ ടാക്‌സ്‌ അപ്പീല്‍ സെമിനാര്‍ ഒരുക്കുന്നതായി പബ്ലിക്‌ ട്രസ്റ്റ്‌ റിയാല്‍റ്റി ഗ്രൂപ്പ്‌ അറിയിച്ചു.

മാര്‍ച്ച്‌ മൂന്നാം തീയതി ശനിയാഴ്‌ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ എഡിസണിലെ പബ്ലിക്‌ ട്രസ്റ്റ്‌ റിയാല്‍റ്റി ഗ്രൂപ്പ്‌ ഓഫീസിലാണ്‌ സെമിനാര്‍ നടത്തുന്നത്‌. മിഡില്‍സെക്‌സ്‌ കൗണ്ടിയില്‍ താമസിക്കുന്ന വീട്‌ ഉടമകള്‍ക്ക്‌ വര്‍ഷങ്ങളായി വിവിധ ടൗണ്‍ഷിപ്പുകള്‍ ഉയര്‍ത്തിയ ടാക്‌സ്‌, കെട്ടിട നികുതി, ഇപ്പോഴത്തെ വീടിന്റെ വിലയ്‌ക്കനുസരിച്ച്‌ നികുതി അഡ്‌ജസ്റ്റ്‌ ചെയ്യുവാനുള്ള മാര്‍ഗ്ഗങ്ങള്‍ വിശദീകരിക്കുകയാണ്‌ സെമിനാറിന്റെ ഉദ്ദേശ്യം. അതുപോലെ തന്നെ തങ്ങളുടെ വീടുകളുടെ യഥാര്‍ത്ഥ വിലയും മനസ്സിലാക്കാനുള്ള സുവര്‍ണ്ണാവസരമുണ്ട്‌.

ശനിയാഴ്‌ച രാവിലെ 10 മണി മുതല്‍ 4 മണി വരെ നടക്കുന്ന സെമിനാറില്‍ ഏതു സമയത്ത്‌ വേണമെങ്കിലും താത്‌പര്യമുള്ളവര്‍ക്ക്‌ പങ്കെടുക്കാം.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക: അനിയന്‍ ജോര്‍ജ്‌ (908 337 1289), അരുണ്‍ തോമസ്‌ (201 832 8400), റോയി മാത്യു (908 418 8133).

അഡ്രസ്‌: Public Trust Realty Group, 1963 Oak Tree Rd, Edison, NJ 08830.
വീട്ടുടമകള്‍ക്കായി സൗജന്യ ടാക്‌സ്‌ അപ്പീല്‍ സെമിനാര്‍ എഡിസണില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക