Image

നഴ്‌സുമാരുടെ ആവശ്യങ്ങള്‍ ഗവണ്‍മെന്റ്‌ പ്രാധാന്യത്തോടെ പരിഗണിക്കും: റോഷി അഗസ്റ്റിന്‍ എം.എല്‍.എ

ജോയിച്ചന്‍ പുതുക്കുളം Published on 26 February, 2012
 നഴ്‌സുമാരുടെ ആവശ്യങ്ങള്‍ ഗവണ്‍മെന്റ്‌ പ്രാധാന്യത്തോടെ പരിഗണിക്കും: റോഷി അഗസ്റ്റിന്‍ എം.എല്‍.എ
കേരളത്തിലെ നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അവ പ്രത്യേക പരിഗണനയോടെ നടപ്പാക്കുമെന്നും ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റിന്‍ പ്രസ്‌താവിച്ചു.

ഓള്‍ ഇന്ത്യാ പ്രൈവറ്റ്‌ നഴ്‌സസ്‌ അസോസിയേഷന്‍ കോട്ടയത്തുനിന്നും തിരുവനന്തപുരം വരെ നടത്തിയ നഴ്‌സുമാരുടെ അവകാശ പ്രചാരണ ജാഥയുടെ സമാപന സമ്മേളനത്തിലാണ്‌ റോഷി അഗസ്റ്റിന്‍ എം.എല്‍.എ നഴ്‌സുമാര്‍ക്കുവേണ്ടി സംസാരിച്ചത്‌. കേരളത്തിലെ ഇന്നത്തെ സമൃദ്ധിയുടെ നല്ലൊരു പങ്ക്‌ നഴ്‌സുമാരുടേയും അവരുടെ കുടുംബാംഗങ്ങളുടേയും ത്യാഗം കൊണ്ടാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഗവണ്‍മെന്റ്‌ നിയമിച്ച ബല്‍റാം കമ്മീഷന്‍ റിപ്പോര്‍ട്ട്‌ ഉടന്‍ പുറത്തുവരുമെന്നും അതിനുശേഷം നഴ്‌സുമാരുടെ ആവശ്യങ്ങള്‍ ഗവണ്‍മെന്റ്‌ ശുഷ്‌കാന്തിയോടെ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയത്ത്‌ ഗവണ്‍മെന്റ്‌ ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌ ഉദ്‌ഘാടനം ചെയ്‌ത ജാഥയില്‍ നഴ്‌സുമാരുടെ സമരങ്ങള്‍ നീതീകരിക്കാവുന്നതാണെന്ന്‌ പറഞ്ഞു.
 നഴ്‌സുമാരുടെ ആവശ്യങ്ങള്‍ ഗവണ്‍മെന്റ്‌ പ്രാധാന്യത്തോടെ പരിഗണിക്കും: റോഷി അഗസ്റ്റിന്‍ എം.എല്‍.എ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക