image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

മതം രാഷ്ട്രീയം, അധികാരം (വിചാരവേദിയുടെ സാഹിത്യ ചര്‍ച്ചയില്‍ അവതരിപ്പിച്ചത്) (ഭാഗം : 1)വാസുദേവ് പുളിക്കല്‍

EMALAYALEE SPECIAL 21-Apr-2017 വാസുദേവ് പുളിക്കല്‍
EMALAYALEE SPECIAL 21-Apr-2017
വാസുദേവ് പുളിക്കല്‍
Share
image
ഒരേ വിശ്വാസമുള്ളവരുടെ കൂട്ടായ്മയെ മതം എന്നു വിളിക്കാം. ഒരേ മതത്തില്‍ തന്നെ വ്യത്യസ്ഥ ചിന്താഗതികളുള്ളവരുണ്ടെങ്കിലും അവരുടെ പ്രിയതകള്‍ സമന്വയിക്കപ്പെടുമ്പോള്‍ മതത്തില്‍ ഏകത്വം നിലനിര്‍ത്താന്‍ സാധിക്കുന്നു. അദ്ധ്യാത്മികതയുടെ ചരടാണ് അന്തര്‍ധാരയായി നീണ്ടുകിടന്ന് മതത്തിന്റെ അഖണ്ഡത നിലനിര്‍ത്തുന്നത്. ആ ചരടില്‍ പിടിച്ചു കയറിയാണ് വിശ്വാസികള്‍ ജീവിതത്തിന്റെ പരമലക്ഷ്യമായ ഈശ്വരനുമായുള്ള  താദാത്മ്യം സാക്ഷാത്കരിക്കുന്നത്. സാര്‍വ്വത്രീകമായ സ്‌നേഹവും സേവനുമാണ് ഈശ്വര സാക്ഷാത്കാരത്തിന്റെ ആധാരമായിരിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തില്‍ ചില മതങ്ങള്‍  സ്‌നേഹത്തിലും സേവനത്തിലും അധിഷ്ഠിതമാണെങ്കില്‍ മറ്റു ചില മതങ്ങള്‍ തത്വചിന്തക്കും ജീവിതദര്‍ശനത്തിനും കരുണക്കും അനുകമ്പക്കും പ്രാധാന്യം നല്‍കുന്നു. തന്നില്‍ നിന്നും അന്യമല്ലാത്ത ഈശ്വരനില്‍ തോന്നുന്ന അകളങ്കമായ പരമ പ്രേമത്തെ ദൈനംദിന ജീവിതത്തില്‍ സാക്ഷാത്ക്കരിക്കുന്നത് സഹജാതരെ സ്‌നേഹിച്ചാണ് എന്നു വിശ്വസിക്കുന്ന മതവും, മൈത്രിയും കരുണയും പ്രജ്ഞയും മൂല്യവീക്ഷണമായിരിക്കുന്ന മതവും, കാരുണ്യത്തിന്റേയും അനുകമ്പയുടേയും വിട്ടുവീഴ്ചയുടേയും ഉദാത്തമായ ഭാവം പ്രകടിപ്പിക്കുന്ന മതവും, അകവും പുറവും തിങ്ങിനില്‍ക്കുന്ന ഓങ്കാര ധ്വനി ആത്മാവിന്റെ സംഗീത മായിത്തീര്‍ന്ന് ആനന്ദസ്വരൂപമായ ഓങ്കാരത്തില്‍ ലയിച്ച് ഒന്നായിത്തീരണമെന്ന് നിഷ്‌ക്കര്‍ഷിക്കുന്ന മതവുമൊക്കെ ലക്ഷ്യമാക്കുന്നത് മനുഷ്യരെ നന്നാക്കുക എന്നതാണ്. ചിന്ത-മതാതീതമായിരിക്കണം എന്നാല്‍ സങ്കുചിതത്തോടെ ചില മതസ്ഥര്‍ കര്‍ണ്ണാടക സംഗീതവും ദേശീയഗാനവും മതവല്‍ക്കരിച്ചിട്ടുണ്ട്. ധ്യാനത്തിലിരിക്കുമ്പോള്‍ 'ഓം'  എന്ന് ഉച്ചരിക്കാതെ 'ശാലാം' എന്ന് ഉച്ചരിക്കുമ്പോഴും ചെന്നെത്തുന്നത് അനശ്വരമായ ആനന്ദാനുഭൂതിയുളവാക്കുന്ന ഓങ്കാരത്തില്‍ തന്നെ. മതങ്ങള്‍ സങ്കുചിതത്തിലേക്ക് ചുരുണ്ടുപോകാതെ വിശാലതയിലേക്ക് വികസിച്ചു വരണം.

മതം എപ്പോഴാണ് രാഷ്ട്രീയവല്‍ക്കരണത്തിന് വിധേയമായത്? ആദ്യകാലങ്ങളില്‍ മതത്തിന് രാഷ്ട്രീയവുമായി ബന്ധമൊന്നുമുണ്ടായിരുന്നില്ല. കാലക്രമേണ സ്ഥിതഗതികള്‍ക്ക് സാരമായ മാറ്റം സംഭവിച്ചു. മനുഷ്യരുടെ ആദ്ധ്യാത്മിക പുരോഗതിക്കായി സാഹചര്യമൊരുക്കേണ്ട  മതങ്ങള്‍ മതരാഷ്ട്രീയവുമായി  ബന്ധപ്പെടേണ്ടതുണ്ടോ? മതം രാഷ്ട്രീയത്തിലേക്കോ അതോ രാഷ്ട്രീയം മതത്തിലേക്കോ ഇഴഞ്ഞു കയറിയത്. മതാദ്ധ്യക്ഷന്മാരേക്കാള്‍ മതങ്ങളെ രാഷ്ട്രീയവുമായി ചേര്‍ത്തു നിര്‍ത്താന്‍ ശ്രമിക്കുന്നത്് രാഷ്ട്രീയ നേതാക്കന്മാരാണ്. മതത്തിന്റെ സഹായത്തോടെ അധികാരം ഉറപ്പുവരുത്തി നേട്ടങ്ങള്‍ കൊയ്‌തെടുക്കുകയാണ് അവരുടെ ലക്ഷ്യം. രാഷ്ട്രീയാധികാരം സ്വന്തം മതത്തിന്റെ വിസ്തൃതി വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അതിന് ചരിത്രം സാക്ഷ്യം വഹിക്കുന്നു. വിദേശാധിപത്യത്തിന്റെ തുടക്കം മുതല്‍ രാഷ്ട്രീയ പിന്‍ബലത്തോടെ വിദേശീയ മതങ്ങള്‍ ഭാരതത്തില്‍ വളര്‍ന്നു വന്നിട്ടുണ്ട്. ആര്‍ഷഭാരത്തില്‍ പ്രചരിച്ചിരുന്ന മതത്തിന് ഭാരത ത്തിലേക്ക് ഒഴുകി വന്ന വിഭിന്ന മതങ്ങളെ ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടുണ്ട് എന്ന് ഒരു വശത്ത് പറയുമ്പോള്‍ മറുവശത്ത് ആ മതം അനുഭവിച്ച രാഷ്ട്രീയവും മതപരവുമായ പീഢനത്തിന്റെ കഥയും പറയാനുണ്ട്.

മുഗളന്മാരും പോര്‍ട്ടുഗീസുകാരും ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും ഇന്ത്യയെ ആക്രമിച്ച് അവരുടെ ആധിപത്യം സ്ഥാപിച്ച് രാഷ്ട്രീയരംഗത്ത് ശക്തി പ്രാപിച്ചുകൊണ്ടിരുന്നപ്പോള്‍ അവരുടെ വാള്‍മുനകളും വെടിയുണ്ടകളും അധികാരം പിടിച്ചെടുക്കാന്‍ മാത്രമല്ല മതപരിവര്‍ത്തനത്തിനുള്ള ആയുധങ്ങളുമായിരുന്നു. ഹൈന്ദവ ജനതക്ക് സ്വന്തം ആചാരാനുഷ്ഠാനങ്ങളും സംസ്‌ക്കാരവും അടിയറവെക്കേണ്ടി വന്നിട്ടുണ്ട്. പോരാട്ടത്തിന്റേയും രാഷ്ട്രീയാധികാരത്തിന്റേയും എത്രയെത്ര ഭാവപ്പകര്‍ച്ചകള്‍ക്കും നിഷ്ഠൂരതകള്‍ക്കും ഭാരതീയര്‍ സാക്ഷ്യം വഹിച്ചു. മുഗള്‍ രാഷ്ട്രീയം അയോദ്ധ്യയിലെ ഹൈന്ദവക്ഷേത്രം നശിപ്പിച്ച് ആസ്ഥാനത്ത് മോസ്‌ക്ക് സ്ഥാപിച്ചതും നൂറ്റാണ്ടുകള്‍ക്കു ശേഷം ആധുനിക രാഷ്ട്രീയത്തിന്റെ പരോക്ഷമായ പിന്‍ബലത്തോടെ ഹിന്ദുതീവ്രവാദികള്‍ ബാബറി മസ്ജിദ് തകര്‍ത്തതും മത-രാഷ്ട്രീയ പോരാട്ടത്തിന്റെ ഉദാഹരണങ്ങളാണ്. ഈ പോരാട്ടം തുടര്‍ന്നു പോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് മുസ്ലീങ്ങളാണ്. ഹിന്ദുക്കള്‍ അയോദ്ധ്യയില്‍ രാമക്ഷേത്രം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനെ എതിര്‍ക്കുന്ന മുസ്ലീങ്ങളുടേത് ഹിന്ദു പൈതൃകം തന്നെയാണെന്ന് അവര്‍ മനസ്സിലാക്കി തങ്ങളുടെ പാരമ്പര്യമുള്ള സഹോദരങ്ങള്‍ രാമക്ഷേത്രം സ്ഥാപിക്കുന്നതിന് തടസ്സം നില്‍ക്കാതിരുന്നാല്‍ മത പോരാട്ടത്തിന് വിരാമമിടാനും മതസൗഹാര്‍ദ്ദത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനും സാധിക്കും. ആര്‍ഷ സംസ്‌ക്കാരത്തിന് അടിത്തറ പാകിയ വേദസാഹിത്യത്തിന്റെ(ഉപനിഷത്ത് സാഹിത്യത്തിന്റെ) മഹത്വം മനസ്സിലാക്കാതെ സ്വന്തം മതവും സംസ്‌കാരവും ഭാരതീയരില്‍ അടിച്ചേല്‍പ്പിക്കാന്‍ വേണ്ടി വേദ സാഹിത്യത്തെമാറ്റി മറിക്കാന്‍ വിദേശീയ ഭരണ കര്‍ത്താക്കള്‍ ശ്രമിച്ചിട്ടുള്ളതിന് 'ഭവിഷ്യപുരാണം' സാക്ഷ്യം വഹിക്കുന്നു. മാക്‌സ് മുള്ളരും മെക്കാളെയും ആ വഴി പിന്തുടര്‍ന്നു. എന്നാല്‍ ഭാരത്തിന്റെ ആകാശ നീലമയില്‍ ഋഷിമാര്‍ പ്രകാശിപ്പിച്ച ജ്ഞാനസൂര്യന്‍ അറിവിന്റേയും മാനുഷീക മൂല്യങ്ങളുടേയും കിരണങ്ങള്‍ നിരന്തരം ചൊരിഞ്ഞുകൊണ്ടിരിക്കും. ലോകനന്മക്കായി അവര്‍ എഴുതി വച്ച ധര്‍മ്മസംഹിത ഒരിക്കലും നശിച്ചു പോവുകയില്ല. ധര്‍മ്മം പരിരക്ഷിക്കപ്പെടും. അടിസ്ഥാനപരമായ ധര്‍മ്മം രക്ഷിക്കപ്പെടുന്നത് മഹാഭാരതയുദ്ധത്തില്‍ കാണാം.

(തുടരും...)




image
Facebook Comments
Share
Comments.
image
ആമസോണ്‍ സംഗീതം
2017-04-22 08:59:33

വരൂ നമുക്ക് പോകാം , ആമസോണ്‍ തീരങ്ങളില്‍ നാരദ

അവിടെ നമുക്ക് ഇലകള്‍ കൊണ്ട് ഒരു കൂടാരം

സാഹിത്യ സല്ലാപം, വിചാരവേദി , സര്‍ഗ വേദി... കൂടാം

അ നിത്യ ആദിര്‍സന്‍ വിധ്യദരനെ കൂടെ കൂട്ടിക്കോളു


image
മിത്രൻ
2017-04-22 06:03:25
അതെ കാവ്യ ദേവതെ നീ വരൂ  .....തങ്ക ഭസ്മ കുറിയിട്ട് . അല്ലെങ്കിൽ 'നിന്റെ തുമ്പ് കെട്ടിയ ചുരുൾ മുടിയിൽ തുളസീ ദളം ചാർത്തി ---- അതും അല്ലെങ്കിൽ കുഞ്ഞാപ്പൂ സാർ ഇടീപ്പിച്ച ജീൻസും ധരിച്ചു നീ വരൂ ..   ഹാ!  ജീൻസിൽ നീ എത്ര സുന്ദരിയാണ് ----നിന്നെ അങ്ങനെ ഒരുക്കാൻ അദ്ദേഹത്തിന് മാത്രമേ കഴിയൂ ....അദ്ദേഹം എവിടെ ?  
image
സരസമ്മ
2017-04-22 03:32:43
ഇപ്പോള്‍ കിട്ടിയ വാര്‍ത്ത‍ 
തേ  അദേഹം ഇവിടെ അല്ല അവിടെ എന്ന് പറഞ്ഞു  പലരും നിങ്ങളെ  പറ്റിക്കും. എന്നാല്‍ 
'അദേഹം ഇവിടെ ഇല്ല ' എന്നാല്‍  കുറഞ്ഞൊരു  സമയത്തിന്‍ ഉള്ളില്‍ അദേഹം  ഹുസ്ടനില്‍  പ്രതഷപെടും . നിങ്ങള്‍ വിളക്കില്‍ എണ്ണ  ഒഴിച്ചു പത്തു കന്യകമാരെ പോലെ  കാത്തിരിക്കുക . അദേഹം  വീണ്ടും ഹുസ്ടനിലെ  മൂന്നു  സാഹിത്യ  സദസുകളില്‍  വരും. പിന്നെ അവിടെ കടി പിടി ഇല്ല .
സാഹിത്യത്തിന്‍റെ  സോര്ഗ രാജ്യം അവിടെ തുടങ്ങും . ഹുസ്ട്ടന്‍  സാഹിത്യത്തിന്‍റെ ലോക തലസ്ഥാനം  ആക്കും. അ നല്ല നാളുകള്‍ക്ക് വേണ്ടി  ഉണര്‍ന്നു ഇരിപ്പീന്‍ .
ഹൂസ്റ്റണ്‍ കാര്‍ ജാഗ്രതെ 
image
ന്യുയോർക്കൻ
2017-04-21 21:24:57
നിങ്ങൾ ഇനി അദ്ദേഹത്തെ ഇവിടെ അന്വേഷിക്കേണ്ട അദ്ദേഹം നിങ്ങൾക്ക് മുൻപേ ആമസോണിലേക്ക് പോയി നാരദരെ . അവിടെ ചെന്നാൽ നിങ്ങൾക്ക് അദ്ദേഹത്തെ കണ്ടുമുട്ടാം. അദ്ദേഹത്തിൻറെ വെടിക്കെട്ട് കവിതകൾ ലേഖങ്ങൾ കൂടാതെ ഇ-മലയാളി പ്രതികരണകോളത്തിന്റെ സെൻസേഷനായ ' Who Is Vidyadharan And Social Lessons: Essays In Malayalam (Volume 2) (Malayalam Edition)Mar 31, 2014 by Dr. Joy T. Kunjappu
Currently unavailable) ഒരു കോപ്പി മേടിക്കാം എന്ന് വച്ചപ്പോൾ അത് മുഴുവൻ വിറ്റഴിഞ്ഞു പോയിരിക്കുന്നു.  എന്നാലും വിദ്യാധരൻ ഇന്നും പ്രതികരണക്കോളത്തെ സജ്ജീവമാക്കി നിറുത്തുന്നു. ഞാൻ ഇത് വായിക്കുന്നത് തന്നെ അദ്ദേഹം എഴുത്തുകാരെ ചൂടുപിടിപ്പിക്കുന്നത് കാണാനാണ്.    എന്തെങ്കിലും ഒക്കെ കുത്തിക്കുറിച്ച് മനസിനെ തിരക്കാക്കി നിര്ത്താം എന്ന് വച്ചാൽ ഓരോ അവന്മാര് ചെന്ന് തല വച്ച് കൊടുക്കും അടികിട്ടി കഴിയുമ്പോൾ സാഹിത്യം വന്ന വായിൽ നിന്ന് വരുന്നത് കേട്ടാൽ മൂക്കത്തു വിരല് വച്ചുപോകും . എന്തായാലും ഹ്യൂസ്റ്റൻക്കാരുടെ നല്ല സമയം അല്ല. സാഹിത്യത്തിലെ തലമൂത്ത കാരണവന്മാർ സൂക്ഷിക്കണം. പണ്ടത്തെപ്പോലെ ഓടാനോ ഓടിക്കാനോ പറ്റില്ലെന്ന കാര്യം ഓർമയിൽ ഇഇരിക്കട്ടെ 
image
നാരദന്‍
2017-04-21 18:15:38
where in the world is carmen santiago  എന്ന game ഓര്‍ക്കുന്നുണ്ടോ 
എന്തിയെ കുഞ്ഞാപ്പു ?
ആഴ്ചയില്‍  രണ്ടു കവിത എങ്കിലും ഇ മലയാളില്‍ കാണുന്ന കുഞ്ഞാപ്പു  കവിതകള്‍ 
മറഞ്ഞിരുന്നാലും മനസിന്‍റെ ഉള്ളില്‍ എന്നും നിറയും  കുഞ്ഞാപ്പു    കവിതകള്‍ 
നീ എവിടെ , നീ എവിടെ ......
നീ വരൂ കാവ്യാ  ദേവതേ .....
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
മൊട്ടയടി പുതിയ പ്രതിഷേധമുറയാകുമ്പോൾ...(ഉയരുന്ന ശബ്ദം -31:ജോളി അടിമത്ര)
കേരളത്തിലെ കോൺഗ്രസ്  സ്ഥാനാർത്ഥികളായി പുതുമുഖങ്ങളെ വേണം (ജോർജ്ജ് എബ്രഹാം)
ഓ.സി.ഐ. കാർഡിനു  വീണ്ടും നിയന്ത്രണങ്ങൾ; ദീർഘകാല വിസ ആയി മാറും 
ക്വീന്‍സ് ഗാമ്പിറ്റ്--മലയാളി നിഹാല്‍ സരിന്‍ മഹാത്ഭുതം, ചെസിനു മാമ്പഴക്കാലം ( കുര്യന്‍ പാമ്പാടി)
പുനരുത്ഥാനത്തിലേക്ക് നാൽപ്പതു ദിവസങ്ങൾ (സുധീർ പണിക്കവീട്ടിൽ)
ഇതൊരു കഥയല്ല....ജീവിതമാണ് (തോമസ് കളത്തൂര്‍)
ഇന്ത്യക്കാർ അമേരിക്ക പിടിച്ചെടുത്തിരിക്കുന്നുവെന്ന് പ്രസിഡന്റ് ബൈഡൻ!
ജീവനാണ് ഏറെ വിലപ്പെട്ടത്: ആൻസി സാജൻ
വിശ്വാസികൾക്ക് ഇത് നോയമ്പ് കാലം (E-malayalee invites articles)
വിവാദം സൃഷ്ടിച്ചുകൊണ്ട് വീണ്ടും ഒരവതാരം " ശ്രീ എം" ( മാത്യു ജോയിസ്, ലാസ് വേഗാസ് )
ശ്രീ എം. എന്ന മുംതാസ് അലി ഖാൻ തികഞ്ഞ ആത്മീയാചാര്യൻ; പക്ഷെ  ആർ.എസ്.എസ്സിനെ കുറിച്ചുള്ള അഭിപ്രായം അപക്വം (വെള്ളാശേരി ജോസഫ്)
മെട്രോമാന്‍ ശ്രീധരന്റെ രാഷ്ട്രീയം (ദല്‍ഹികത്ത് : പി.വി.തോമസ്)
യാഥാസ്ഥിക പൊളിറ്റിക്കൽ ആക്ഷൻ കോൺഫ്രൻസ് [സി.പി.എ. സി]. 2 (ആൻഡ്രുസ്)
അമേരിക്കയില്‍ ശരാശരി മനുഷ്യായുസ്സ് കുറയുന്നു; ഇന്‍ഡ്യയില്‍ കൂടുന്നു (കോര ചെറിയാന്‍)
ഇതാണ് ദൃശ്യം, ഇതാണ് ഒടിടി! (ജോര്‍ജ് തുമ്പയില്‍)
പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-9: ഡോ. പോള്‍ മണലില്‍)
തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം ഒരു അവലോകനം: ജോസഫ് തെക്കേമുറിയിൽ ജർമ്മനി
തൂക്കുകയറിൽ കുരുങ്ങുന്ന പെൺകഴുത്ത് (എഴുതാപ്പുറങ്ങൾ - 78: ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)
നൂറായിരം നുണകൾകൊണ്ട് തീർത്ത വൻമതിലിനപ്പുറം വളർന്ന പെരുമരം (സജീഷ്‌ നാരായൺ)
തമിഴകം വാഴാന്‍ ബിജെപി (സനൂബ് ശശിധരൻ)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut