Image

മുവാറ്റുപുഴ നിര്‍മല കോളേജ്‌ 76-79 ബി.കോം പൂര്‍വ്വ വിദ്യാര്‍ത്ഥി സമാഗമം

ജോയിച്ചന്‍ പുതുക്കുളം Published on 26 February, 2012
മുവാറ്റുപുഴ നിര്‍മല കോളേജ്‌ 76-79 ബി.കോം പൂര്‍വ്വ വിദ്യാര്‍ത്ഥി സമാഗമം
മുവാറ്റുപുഴ: മൂന്നു പതിറ്റാണ്ടുകള്‍ക്ക്‌ ശേഷം മുവാറ്റുപുഴ നിര്‍മല കോളേജ്‌ 1976 -79 വര്‍ഷം ബി.കോം വിദ്യാര്‍ഥികള്‍ നിര്‍മല കോളേജ്‌ അലുംനിഹാളില്‍ കൂടുകയുണ്ടായി. വളരെ ആവേശകരവും വികാര നിര്‍ഭരവും ആയിരുന്ന ഒരു കൂടിക്കാഴ്‌ച ആയിരുന്നു അത്‌. നീണ്ട മൂന്നു പതിറ്റാണ്ടുകള്‍ തമ്മില്‍ കാണാതിരുന്ന തങ്ങളുടെ സഹപാഠികളെ കണ്ടുമുട്ടിയപ്പോള്‍ സന്തോഷാധിക്യത്താല്‍ പലരുടെയും കണ്ണുകള്‍ നിറയുകയും പറയുവാന്‍ വാക്കുകളില്ലാതെ നിര്‍ന്നിമേഷരായി നില്‍ക്കുകയും ചെയ്‌തു. പരിപാടികള്‍ ആരംഭിക്കുന്ന സമയം പതിനൊന്ന്‌ മണി ആയിരുന്നുവെങ്കിലും പലരും തങ്ങളുടെ സഹപാഠികളെ കാണുവാനുള്ള ആവേശത്താല്‍ അതിരാവിലെ തന്നെ ലോകത്തിന്റെ പല ഭാഗത്തുനിന്നും പരിപാടി നടക്കുന്ന കോളേജ്‌ അലുംനി ഹാളില്‍ കുടുംബ അംഗങ്ങളും ആയി വന്നെത്തിയിരുന്നു. വളരെ വിപുലമായി ആസൂത്രണം ചെയ്‌തിരുന്ന കാര്യപരിപാടി പത്തു മണിക്ക്‌ തന്നെ ആരംഭിച്ചു.

വിജി ജോണച്ചന്റെ ഈശ്വര പ്രാര്‍ത്ഥനയോടെ പരിപാടികള്‍ക്ക്‌ തുടക്കം കുറിച്ചു. ഈ ബാച്ചിലെ വിദ്യാര്‍ത്ഥിയും ഇപ്പോള്‍ നിര്‍മല കോളേജ്‌ പ്രോഫെസറും ആയ പ്രൊഫസര്‍ കെ.എം. ജോര്‍ജ്‌ സ്വാഗതം ആശംസിച്ചു. നിര്‍മല കോളേജ്‌ പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ജോയ്‌ സമ്മേളനം ഉല്‍ഘാടനം നിര്‍വഹിച്ചു. കോമ്മെര്‍സ്‌ വിഭാഗം തലവന്‍ പ്രൊഫസര്‍ തോമസ്‌ ലാസര്‍ അദ്ധ്യക്ഷത വഹിച്ചു. പൂര്‍വ വിദ്യാര്‍ത്ഥികളായിരുന്ന എല്ലാവരും തങ്ങളുടെ പഴയ അനുഭവങ്ങള്‍ വളരെ രസകരമായി പങ്കുവെച്ചു. ഈ അസുലഭ ദിവസത്തില്‍ പങ്കെടുക്കുവാന്‍ മാത്രമായി ദുബൈയില്‍ നിന്നും സന്തോഷ്‌, ഭാര്യ മിനി, കാനഡയില്‍ നിന്നും എബ്രഹാം, ഭാര്യ സുസന്‍, അമേരിക്കയില്‍ നിന്നും മാത്യു ,മദ്രാസില്‍ നിന്നും നീലകണ്‌ഠന്‍, ദുബൈയില്‍ നിന്നും ജോര്‍ജ്‌ പോള്‍ കുന്നത്തിണ്ടെ ഭാര്യ ജിജി എന്നിവര്‍ പങ്കെടുത്തു.അസുഖ കാരണങ്ങളാല്‍ ജോര്‍ജ്‌ പോള്‍ എത്തിയിരുന്നില്ല. പ്രോഫെസ്സര്‍ മത്തായി, പ്രോഫെസ്സര്‍ പൗലോസ്‌, പ്രോഫെസ്സര്‍ തോമസ്‌ ,പ്രോഫെസ്സര്‍ ജെയിംസ്‌ എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട്‌ പ്രസംഗിച്ചു. ഓര്‍മ്മകള്‍ പങ്കു വെച്ചുകൊണ്ട്‌ നര്‍മ പ്രദമായ പൗലോസ്‌ സാറിന്‍റെ പ്രസംഗം സദസ്സിനെ കുടുകുടെ ചിരിപ്പിച്ചു.

തന്റെ വിദ്യാര്‍ത്ഥികള്‍ ലോകത്തിന്റെ പല ഭാഗത്തും ഉന്നത പദവിയിലെത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്നും വീണ്ടും എല്ലാവരെയും ഒന്നിച്ചു കാണുവാന്‍ സാധിച്ചതില്‍ അതിലേറെ സന്തോഷിക്കുന്നു വെന്നും മത്തായി സര്‍ തന്റെ ഓര്‍മ്മകള്‍ പങ്കു വെച്ചുകൊണ്ടുള്ള പ്രസംഗത്തില്‍ പറഞ്ഞു. നിര്‍മല കോളേജ്‌ ന്‍റെ ചരിത്രത്തില്‍ ആദ്യമാണ്‌ ഒരു ക്ലാസ്സിലെ പൂര്‍വ വിദ്യാര്‍ഥികള്‍ എല്ലാവരും തന്നെ ഒന്നിച്ചു കൂടുന്നതെന്ന്‌ പ്രൊഫസര്‍ ജെയിംസ്‌ തന്‍റെ ആശംസ പ്രസംഗത്തില്‍ പറഞ്ഞു. മായ,പ്രസന്ന,ആശ,ജെല്‌സ എന്നിവര്‍ തങ്ങളുടെ ഓര്‍മ്മകള്‍ പങ്കു വച്ച്‌ സംസാരിച്ചു. നീലകണ്‌ഠന്‍ വളരെ നര്‍മപ്രദമായി തന്‍റെ സ്ഥിരം ശൈലി യില്‍ ഓര്‍മ്മകള്‍ പങ്കുവെച്ചു. എല്ലാ സഹപഠി കളെ യും ഒരുമിപ്പിക്കുവാന്‍ വേണ്ടി ജോര്‍ജ്‌ പോള്‍ കുന്നത്ത്‌ നല്‌കിയ ശ്രമത്തിന്‍റെ ആദരസൂചകമായി പ്രോഫസ്സര്‍ എ.വി.ജോസ്‌ സമ്മാനിച്ച പൊന്നാട മിസ്സിസ്‌ ജെസ്സി റോബി മിസ്സിസ്‌ ജിജ്ജി കുന്നത്തിനെ അണിയിച്ചു ആദരിച്ചു. അമേരിക്കയില്‍ ഫിലടെല്‍ഫിയയില്‍ നിന്നും ലുസി സിറജുദീന്‍ കൊറിയര്‍ വഴി അയച്ച കേക്ക്‌ എബ്രഹാം ഭാര്യ സൂസനും ചേര്‍ന്ന്‌ മുറിച്ചു. ബാങ്ക്‌ ഉദ്യോഗസ്ഥരായ ജോര്‍ജ്‌ കുട്ടി ജോണ്‍, ജോനച്ചെന്‍, ബാലചന്ദ്രന്‍, റാല്‍ഫ്‌ തോമസ്‌, വിശ്വംഭരന്‍, രാജഗോപാല്‍, പ്രൊഫസര്‍ പീറ്റര്‍ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം കൊടുത്തു. അമേരിക്കയില്‍ ജോര്‍ജ്ജിയയില്‍ നിന്നും തോമസ്‌ കുരിയന്‍ ,ഫിലടെല്‍ഫിയയില്‍ നിന്നും ലുസി സിറാജുദീന്‍, നുജേസിയില്‍ നിന്നും ജോയ്‌സ്‌, ദുബായില്‍ നിന്നും ജോര്‍ജ്‌ പോള്‍ കുന്നത്ത്‌ എന്നിവര്‍ തത്സമയം ടെലിഫോണിലൂടെ ബന്ധപെട്ടു തങ്ങളുടെ സഹപാഠികളുമായി ഓര്‍മ്മകള്‍ പങ്കു വെച്ചു. ജോര്‍ജ്‌ കുട്ടി ജോണ്‍ നന്ദി പ്രകടിപ്പിച്ചു സംസാരിച്ചു. അടുത്ത സമ്മേളനം 2014 ജനുവരിയില്‍ കേരളത്തിലെ ഒരു പ്രസിദ്ധ റിസോര്‍ട്ടില്‍ വച്ച്‌ കൂടുവാന്‍ തീരുമാനിക്കുകയും അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി കമ്മിറ്റി രൂപീകരിക്കുവാന്‍ ബാലചന്ദ്രന്‍, ജോര്‍ജ്‌ കുട്ടി ജോണ്‍ , ജോണച്ചന്‍, ജോര്‍ജ്‌ പോള്‍ കുന്നത്ത്‌ എന്നിവരെ ചുമതല പെടുത്തി. സ്‌റാജ്‌ ആര്യങ്കാല (267 258 5282) അറിയിച്ചതാണിത്‌.
മുവാറ്റുപുഴ നിര്‍മല കോളേജ്‌ 76-79 ബി.കോം പൂര്‍വ്വ വിദ്യാര്‍ത്ഥി സമാഗമം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക