Image

എന്റെ പൂര്‍വ്വ വിദ്യാലയം (കവിത: ഡോ. ഇ.എം. പൂമൊട്ടില്‍)

Published on 17 April, 2017
എന്റെ പൂര്‍വ്വ വിദ്യാലയം (കവിത: ഡോ. ഇ.എം. പൂമൊട്ടില്‍)
This Poem written And recited by prof. Dr. Easow Mathew on the Occasion of the inagural funcition of C.M.S College Alumni Association in U.S.A on April 9, 2017. He is a former Student and former lecturer of C.M.S college, Kottayam.

പൂര്‍വ്വമെന്‍ വിദ്യാലയത്തിന്റെ ഓര്‍മ്മകള്‍
പൂഞ്ചിറകേറിടും നേരമിതില്‍
നില്കുന്ന വാച്യമാം സംതൃപ്തിയോടെ ഞാന്‍
നിറയും ഹൃദയത്തിന്‍ നിര്‍വൃതിയില്‍!

വിദ്യതന്‍ ഉപാസന സ്ഥാനമീ ആലയം
സത്യസന്ദേശ പ്രഘോഷണ സ്ഥാനം
വിശ്വവിജ്ഞാനത്തിന്‍ കേദാരമീ ഗൃഹം
തമസതിന്‍ മറനീക്കും ഭദ്രദീപം!

ഭാഷകള്‍ ശാസ്ത്രവും കേളി കലകളും
നന്മതന്‍ പൊരുളാകും ധന്യസംസ്കാരവും
അഭ്യസിപ്പിച്ചോരെന്‍ ഗുരുനാഥന്മാരേ
നല്കുന്നു നിങ്ങള്‍ക്കൊരായിരം നന്ദി!

സി.എം.എസ് കോളേജാം എന്‍ വിദ്യാഗേഹമേ
നന്മ പ്രവാഹമാം നിര്‍മ്മല തീര്‍ത്ഥമേ
നല്കുന്നു ഞാന്‍ നിനക്കായിരം നന്ദി
പതിനായിരം നന്ദി നമസ്കാരം!!
Join WhatsApp News
വിഷയം 2017-04-17 19:57:10
മലയാള സാഹിത്യമായിരുന്നോ സാറിന്റെ വിഷയം?
വിദ്യാധരൻ 2017-04-17 21:04:32
വിരിയട്ടെ 'പൂമൊട്ടിൽ' ഇനിയും  കവിതകൾ 
പരിമളം വീശട്ടെ പരിസരം മുഴുവനും
'വിദ്യകൊണ്ടറിയേണ്ടതറിയാതെ' ചിലർ 
അദ്ധ്യാപകർ  ആകുന്നു' വിദ്യാർത്ഥിയാകുന്നു' 
നാടിനും നാട്ടാർക്കും ശാപമായിമാറുന്നു 
ഉണ്ടായിരുന്നു ചില അദ്ധ്യാപകർ പണ്ട് 
കാലങ്ങൾപോയിട്ടും  മായാതെ നിൽക്കുന്നു, 
അവരുടെ ഓർമ്മകൾ, ഉരുവിട്ട  കാര്യങ്ങൾ.
ശ്വാശ്വതമല്ല ഒന്നുമീ ലോകത്തിൽ 
മാറ്റങ്ങളാൽ  മാറുന്നു സർവ്വവും സദാ  
അകലെയല്ല യന്ത്ര ഗുരുക്കന്മാർ അവരെയിനി 
കാണാൻ കഴിയും കേൾക്കാൻ കഴിയും 
വീട്ടിലും എത്തും ഓൺലൈൻ വഴിയും  
അങ്ങനെ കാലം  മുന്നോട്ട് പോകുമ്പോൾ  
ഓർമ്മകൾ മങ്ങും നാം കഥാവശേഷരാവും
പുതുയുഗം അടുത്തെത്താറായി മാറ്റുക  
പഴകി ദ്രവിച്ചതാം  സിദ്ധാന്തമൊക്കയും .  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക