Image

റവ. ടോം പുതുശേരില്‍ നയിക്കുന്ന വാര്‍ഷിക ധ്യാനം ഫിലാഡല്‍ഫിയയില്‍

ഫിലിപ്പ്‌ ജോണ്‍ തങ്ങളത്തില്‍ Published on 26 February, 2012
റവ. ടോം പുതുശേരില്‍ നയിക്കുന്ന വാര്‍ഷിക ധ്യാനം ഫിലാഡല്‍ഫിയയില്‍
ഫിലാഡല്‍ഫിയ: സെന്റ്‌ ജൂഡ്‌ മലങ്കര കത്തോലിക്കാ ദേവാലയത്തിലെ വാര്‍ഷിക ധ്യാനം മാര്‍ച്ച്‌ 16,17,18 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളിലായി നടത്തപ്പെടുന്നു.

മികച്ച വാഗ്‌മിയും, വചനപ്രഘോഷത്തിലൂടെ അനേകര്‍ക്ക്‌ ആത്മീയ കൃപയുടെ പാത തുറന്നുകൊണ്ടിരിക്കുന്ന യുവ വൈദീകനുമായ റവ. ടോം പുതുശേരില്‍ ആണ്‌ ധ്യാനം നയിക്കുന്നത്‌.

അന്ധകാരത്തിന്റേയും നിദ്രയുടേയും അനുഭവം വിട്ടെഴുന്നേറ്റ്‌ മനുഷ്യരാശിയുടെ രക്ഷയ്‌ക്കായി കുരിശിന്റെ വഴിയിലൂടെ പോകാനുള്ള ആഹ്വാനവുമായി `പ്രകാശത്തിലേക്ക്‌ ഒരു വിളി' എന്നതാണ്‌ ഈ വര്‍ഷത്തെ നോമ്പു ധ്യാനത്തിന്റെ വിഷയം. ധ്യാന ദിവസങ്ങളില്‍ കൗണ്‍സിലിംഗിനും കുമ്പസാരത്തിനും അവസരമുണ്ടായിരിക്കും.

ധ്യാന സമയം താഴെപ്പറയുന്ന പ്രകാരം ക്രമീകരിച്ചിരിക്കുന്നു.

മാര്‍ച്ച്‌ 16 വെള്ളി: 6.30 പി.എം- 9.30 പി.എം.

മാര്‍ച്ച്‌ 17 ശനി: 9.30 എ.എം- 5.30 പി.എം.

മാര്‍ച്ച്‌ 18 ഞായര്‍: 9.30 എ.എം- 11.00 എ.എം.


കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ. തോമസ്‌ മലയില്‍ (267 297 9952), ജോണ്‍ സാമുവേല്‍ (484 723 3188), ജേക്കബ്‌ തോമസ്‌ (215 820 5971), ഫിലിപ്പ്‌ ജോണ്‍ (215 327 5052).
റവ. ടോം പുതുശേരില്‍ നയിക്കുന്ന വാര്‍ഷിക ധ്യാനം ഫിലാഡല്‍ഫിയയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക