Image

വോട്ട്‌ വര്‍ധിപ്പിച്ച്‌ സിപിഎം; ബിജെപിക്ക്‌ തിരിച്ചടി

Published on 17 April, 2017
വോട്ട്‌ വര്‍ധിപ്പിച്ച്‌ സിപിഎം;  ബിജെപിക്ക്‌ തിരിച്ചടി

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടിയ്‌ക്ക്‌ 
ആധികാരിക ജയം . 17,1038 വോട്ടുകള്‍ക്കാണ്‌ യുഡിഎഫിന്‍റെ വിജയം.


ഇടതു സ്ഥാനാര്‍ത്ഥി എംബി ഫൈസലിന്‌ 34,4287 വോട്ടുകള്‍ ലഭിച്ചു. കഴിഞ്ഞ തവണ ഇടത്‌ സ്ഥാനാര്‍ത്ഥിയായ പി.കെ സൈനബയ്‌ക്ക്‌ ലഭിച്ചത്‌ 2,42,984 വോട്ടുകള്‍ മാത്രമായിരുന്നു. 

ബിജെപിക്ക്‌ കനത്ത തിരിച്ചടിയാണ്‌ ഉപതെരഞ്ഞെടുപ്പ്‌ നല്‍കിയത്‌. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനെക്കാള്‍ 957 വോട്ടുകള്‍ മാത്രമാണ്‌ ബിജെപി സ്ഥാനാര്‍ത്ഥിയ ശ്രീപ്രകാശിന്‌ ഇത്തവണ ലഭിച്ചത്‌. 

വോട്ടെണ്ണല്‍ ആരംഭിച്ച്‌ ആദ്യ അരമണിക്കൂറില്‍ തന്നെ വ്യക്തമായ ലീഡ്‌ പി.കെ കുഞ്ഞാലിക്കുട്ടി ഉറപ്പിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ എല്‍ഡിഎഫും യുഡിഎഫും നില മെച്ചപ്പെടുത്തുന്ന കാഴ്‌ചയാണ്‌ വോട്ടെണ്ണലില്‍ കണ്ടതും. 

അതേസമയം ബിജെപിക്കാകട്ടെ കനത്ത തിരിച്ചടിയാണ്‌ ലഭിച്ചതും. ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ മലപ്പുറം, വേങ്ങര, മഞ്ചേരി എന്നിവിടങ്ങളില്‍ ബിജെപിക്ക്‌ വോട്ടുകള്‍ കുറഞ്ഞു. 



Join WhatsApp News
pappu 2017-04-17 19:10:27

I donot believe that BJP lost anything there. It is very clear thing that Muslim league is going to win in Malappuram as 90% of the population in Malappuram is Muslim. How can anybody say that BJP is not gaining anything there. Not  single muslim is going to vote for BJP. They are not going to vote for anybody expect their on candidate.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക