Image

കാസര്‍ഗോഡ് കെഎംസിസിയുടെ 'ആദരപ്പെരുമ' മാര്‍ച്ച് ഒന്‍പതിന്

Published on 25 February, 2012
കാസര്‍ഗോഡ് കെഎംസിസിയുടെ 'ആദരപ്പെരുമ' മാര്‍ച്ച് ഒന്‍പതിന്
ദോഹ: ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ കെഎംസിസി 'ആദരപ്പെരുമ' എന്ന പേരില്‍ വിപുലമായ സാംസ്‌കാരിക സദസ് ഒരുക്കുന്നു. മാര്‍ച്ച് ഒന്‍പതിന് (വെള്ളി) ഒരുക്കുന്ന സാംസ്‌കാരിക സദസില്‍ ജില്ലാ കെഎംസിസി യുടെ 2011 ലെ മഹാ കവി മര്‍ഹും ടി.ഉബൈദ് സ്മാരക ദൈ്വവാര്‍ഷിക അവാര്‍ഡ് ദാനത്തിനു പുറമേ, പ്രവാസ ജീവിതത്തിന്റെ അഞ്ച് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ എം.പി മുഹമ്മദ് ഷാഫി ഹാജിയെ ആദരിക്കുന്ന ചടങ്ങും നടക്കും. തുടര്‍ന്ന് ദോഹയിലെ പ്രശസ്ത ഗായകര്‍ അണിനിരക്കുന്ന മാപ്പിള പാട്ടു ഗാനമേളയും അരങ്ങേറും. ചടങ്ങില്‍ മുസ്‌ലിം ലീഗിന്റെ സംസ്ഥാന നേതാക്കന്മാര്‍ പങ്കെടുക്കുമെന്ന് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു 

പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി എം.ടി.പി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എസ്.എ.എം ബഷീര്‍, ആദം കുഞ്ഞി തളങ്കര, മുട്ടം മഹ്മൂദ്, ഖാദര്‍ ഉദുമ, കെ.എസ് അബ്ദുള്ള, ഇബ്രാഹിം ഹാജി, ബഷീര്‍ എം.വി, മുസ്തഫ ബാങ്കോട്, സാദിഖ്് പാക്യാര, ഷംസുദ്ധീന്‍ തളങ്കര, മൊയ്തീന്‍ ആദൂര്‍, മജീദ് ചെമ്പിരിക്ക എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: എം.കെ. ആരിഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക