Image

ഗണേഷിന്റെ അഡീ.പ്രൈവറ്റ് സെക്രട്ടറി അഴിമതിക്കാരനെന്ന് ബാലകൃഷ്ണപിള്ള

Published on 25 February, 2012
ഗണേഷിന്റെ അഡീ.പ്രൈവറ്റ് സെക്രട്ടറി അഴിമതിക്കാരനെന്ന് ബാലകൃഷ്ണപിള്ള
കൊല്ലം: മന്ത്രി കെ.ബി.ഗണേഷ്‌കുമാറിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ.പ്രദീപ്കുമാര്‍ അഴിമതിക്കാരനാണെന്ന് കേരളാ കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണ പിള്ള. പ്രദിപ് അഴിമതി നടത്തിയതിന്റെ തെളിവ് പാര്‍ട്ടിക്ക് കിട്ടിയിട്ടുണ്‌ടെന്നും പ്രദീപിനെതിരെ ഗണേഷ്‌കുമാര്‍ നടപടിയെടുക്കില്ലെന്ന് അറിയാമെന്നും പിള്ള പറഞ്ഞു. 

പിറവം ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പ്രദീപിനെതിരെ നടപടിയെടുക്കുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. മന്ത്രിയുടെ പരിപാടികള്‍ ബഹിഷ്‌കരിക്കണമെന്ന് പാര്‍ട്ടി ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്‌ടെന്നും നിര്‍ദേശം ലംഘിക്കുന്നവരെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് നീക്കുമെന്നും പിള്ള പറഞ്ഞു.

രണ്ടാഴ്ച മുമ്പ് ഗണേഷ്‌കുമാറിന്റെ കൊട്ടാരക്കരയിലുള്ള ഓഫീസില്‍ നിന്ന് പ്രദീപിനെ വിളിച്ചിറക്കി പിള്ള മര്‍ദ്ദിച്ചതായി ആരോപണമുയര്‍ന്നിരുന്നു. പിള്ള മര്‍ദ്ദിച്ചുവെന്നും എന്നാല്‍ പരാതി നല്‍കില്ലെന്നും പ്രദീപ്കുമാര്‍ വ്യക്തമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക