Image

മുല്ലപ്പെരിയാര്‍ സമരത്തില്‍ നിന്ന് യുഡിഎഫ് പിന്‍മാറുന്നു: വൈക്കം വിശ്വന്‍

Published on 25 February, 2012
മുല്ലപ്പെരിയാര്‍ സമരത്തില്‍ നിന്ന് യുഡിഎഫ് പിന്‍മാറുന്നു: വൈക്കം വിശ്വന്‍
പിറവം: മുല്ലപ്പെരിയാര്‍ സമരത്തില്‍ നിന്ന് യുഡിഎഫ് പിന്‍മാറുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. കഴിഞ്ഞ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വെറും ഒമ്പതുമാസം കൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ ഇല്ലാതാക്കിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളുടെ യോഗത്തിനുശേഷം വൈക്കം വിശ്വന്‍ പറഞ്ഞു. 

പിറവം മണ്ഡലത്തില്‍ അടുത്തമാസം മൂന്നിന് ബഹുജന റാലി സംഘടിപ്പിക്കും. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ റാലി ഉദ്ഘാടനം ചെയ്യും. അനൂപിനെ മന്ത്രിയാക്കുമെന്ന് പറയുന്ന യുഡിഎഫ് നേതാക്കള്‍ എന്തുകൊണ്ട് ഇത് നേരത്തെ ചെയ്തില്ലെന്നും വിശ്വന്‍ ചോദിച്ചു. അനൂപിനെ മന്ത്രിയാക്കണമായിരുന്നെങ്കില്‍ നേരത്തെയാകാമായിരുന്നു. ജയിച്ചാല്‍ അനൂപിനെ മന്ത്രിയാക്കുമെന്ന് ഇപ്പോള്‍ പറയുന്നത് ജനങ്ങളെ പറ്റിക്കാനാണെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക