Image

പിറവത്തേത് തത്വാധിഷ്ഠിത നിലപാടെന്ന് എന്‍എസ്എസ്

Published on 25 February, 2012
പിറവത്തേത് തത്വാധിഷ്ഠിത നിലപാടെന്ന് എന്‍എസ്എസ്
കോട്ടയം: പിറവം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കാനുളള തീരുമാനം അവസരവാദപരമല്ലെന്നും തത്വാധിഷ്ഠിതമാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍. തീരുമാനം അവസരവാദപരമാണെന്ന സി.പി.എം. നിലപാടിനോട് പ്രതികരിച്ച് പെരുന്നയിലെ എന്‍.എസ്.എസ്. ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോഴത്തെ സര്‍ക്കാര്‍ ജനോപകാരപ്രദമായ രീതിയില്‍ മുന്നോട്ടുപോകുന്നുണ്ട്. അതിന് ഭംഗം വരുത്തുന്ന ഒരു ഫലമാകരുത് പിറവത്തേത്. അതിനാലാണ്് യു.ഡി.എഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതെന്ന് സുകുമാരന്‍നായര്‍ വ്യക്തമാക്കി. എന്‍.എസ്.എസിന്റേത് അവസരവാദപരമായ നിലപാടാണെന്നും ഇക്കാര്യം അവര്‍ തുറന്നുപറയണമെന്നും കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക