Image

ഫൊക്കാന കേരളാകണ്‍വെന്‍ഷന്‍ ഫൊക്കാന ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഉല്‍ഘാടന വേദി കുടിയാകും.

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 11 April, 2017
ഫൊക്കാന കേരളാകണ്‍വെന്‍ഷന്‍ ഫൊക്കാന ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഉല്‍ഘാടന വേദി കുടിയാകും.
ഫൊക്കാന കേരളാകണ്‍വെന്‍ഷന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട സംഘടന പ്രവര്‍ത്തന മികവിലൂടെ ഒരു പടി കൂടി മുന്‍പോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്നു.

അമേരിക്കന്‍ മലയാളി സംഘടനകളില്‍ നിന്നും കേരളം പ്രതീക്ഷിക്കുന്നത് എന്താണ് ? ഒരു ബിസിനസ്സ് സെമിനാറോ, ഗാനമേളയോ, സ്റ്റാര്‍ നൈറ്റോ ഒന്നുമല്ല. ജീവിതത്തില്‍ ദുരിതം അനുഭവിക്കുന്ന ഹൃദയങ്ങള്‍ക്ക് ഒരു കൈത്താങ്ങ്. പരമാവധി സഹായം സമൂഹത്തിലെ ദുരിതം അനുഭവിക്കുന്ന സാധാരണക്കാര്‍ക്ക്,  നിരാലംബര്‍ക്ക് , വീട് നഷ്ടപ്പെട്ടവര്‍ക്ക്, മക്കള്‍ ഉപേക്ഷിച്ചവര്‍ക്ക്, അച്ഛനും അമ്മയും ഉപേക്ഷിച്ച കുട്ടികള്‍ക്ക്, അങ്ങനെ മനുഷ്യന്റെ സഹായം പൂര്‍ണ്ണമായും നഷ്ടപ്പെട്ട ഒരു സമൂഹത്തിന്റെ ഉയര്‍ച്ചയ്ക്കായി മാറ്റിവയ്ക്കുന്നു.

വീടില്ലാത്തവര്‍ക്കു  വീടുകള്‍ വച്ചുകൊടുക്കുന്ന മഹത്തായ പദ്ധതിയുമായി ഫൊക്കാന മുന്നോട്ടു പോകുന്നു. തിരഞ്ഞെടുക്കപ്പെടുന്ന അര്‍ഹര്‍ക്ക് വീടുപണിത് താക്കോല്‍ നല്കും.ഇപ്പോള്‍ കേരളത്തിലെ എല്ലാ ജില്ലകള്‍ക്കും ഓരോ വീട് നിര്‍മ്മിച്ച് നല്‍കുന്നു.തുടര്‍ന്ന് ഈ പദ്ധതി താലൂക്ക് പഞ്ചായത്തു സ്ഥലങ്ങളിലേക്കും വ്യാപിപ്പിച്ചു വളരെ വിപുലമായ ജീവകാരുണ്യ പദ്ധതിയായി മാറ്റുകയാണ് ലക്ഷ്യം എന്ന് പ്രസിഡന്റ് തമ്പി ചാക്കോയും  സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പും അഭിപ്രായപ്പെട്ടു. ഇതിനുവേണ്ടി കേരളാ ഗവണ്‍മെന്റ്മായി  സഹകരിച്ചു പ്രവര്‍ത്തിക്കും.   മെയ് മാസം ഇരുപത്തിയേഴിനു ആലപ്പുഴ ലെക് പാലസ് റിസോര്‍ട്ടില്‍ ഫൊക്കാനായുടെ ഈ വര്‍ഷത്തെ കേരളാ കണ്‍വെന്‍ഷനില്‍ വെച്ച് ഇതിന്റെ പ്രവര്‍ത്തനോല്‍ഘാടനം നിര്‍വഹിക്കും.

കേരളത്തിലെ പിന്നോക്ക, മലയോര,തീരദേശ മേഖലകളിലെ പൊതു വിദ്യാഭ്യാസ സംബ്രദായം ആധുനികരിക്കുക  എന്ന ലക്ഷ്യത്തോടെ ഫൊക്കാനാ കേരളാ ഗവണ്മെന്റ്മായി സഹകരിച്ചു കൊണ്ട് സമഗ്രമായ പദ്ധതികള്‍  തയാറാക്കിയിരിക്കുന്നു.കേരളാ ഗവണ്മെന്റിന്റെ  പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞീ പദ്ധിതിയുടെ ഭാഗമായി സ്‌കൂള്‍  കമ്പ്യൂട്ടര്‍ വല്‍ക്കരണം നടപ്പാക്കുന്നതിനാവിശ്യമായ കംപ്യുട്ടര്‍ , എല്‍ സി ഡി പ്രൊജക്ടര്‍ , മറ്റു അനുബന്ധ സൗകര്യങ്ങള്‍ ഫൊക്കാനാ സ്‌കൂളുകള്‍ക്കു നല്‍കുന്നു. ക്രമേണ തിരഞ്ഞുടുക്കപ്പെടുന്ന കേരളത്തിലെ മറ്റു പിന്നോക്ക അവസ്ഥയിലുള്ള സ്‌കൂളുകളില്‍ മുഴുവനും സഹായമെത്തിക്കുക എന്നതാണ് ഫൊക്കാനാ ലക്ഷ്യം ഇടുന്നത്.

തുടര്‍ന്ന് സാഹിത്യ സെമിനാര്‍, മാധ്യമസെമിനാര്‍, വ്യവസായ പ്രമുഖരുടെ കൂട്ടായ്മ, മാധ്യമ, ചലച്ചിത്ര പുരസ്‌കാരം, ഫൊക്കാന കേരളം സര്‍ക്കാരുമായി ചേര്‍ന്ന് ലോകമലയാളികളെ കേരളത്തിന്റെ ഭൂപടത്തിലേക്കു ആകര്‍ഷിക്കുന്ന പ്രോജക്ടിന് ഫൊക്കാനാ രൂപം നല്‍കി കഴിഞ്ഞു. വന്‍കിടചെറുകിട നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള  മറ്റ് പദ്ധതികളും  ഫൊക്കാന മുന്നോട്ടുവെക്കുന്നു. ഇങ്ങനെ പോകുന്ന കൃത്യതയുള്ള പരിപാടികള്‍ക്ക് കേരളത്തിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ ഫൊക്കാനായുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും പരിപാടികള്‍ക്കും ആശംസകള്‍ നേരും.രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രഗത്ഭരായ വ്യക്തികളെ പങ്കെടുപ്പിക്കാനാണ് ഫൊക്കാന ശ്രമിക്കുന്നത്. ഫൊക്കാനാ കേരളാ കണ്‍വന്‍ഷനു ബഹുമാനപ്പെട്ട മന്ത്രി  തോമസ് ചാണ്ടി യുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിക്കു  രൂപം നല്‍കി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നു. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായ രീതിയില്‍ കേരളാ കണ്‍ വന്‍ഷന്‍ സംഘടിപ്പിക്കാനാണു ഫൊക്കാന ശ്രമിക്കുന്നത്. 
 

 ഫൊക്കാനയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സജീവമായി മുന്നോട്ടു കൊണ്ടുപോകുകയും, മറ്റുജീവകാരുണ്യ മേഖലയിലും ഫൊക്കാനയുടെ പദ്ധതികള്‍ എത്തിക്കുക എന്ന ലക്ഷ്യവും ഉണ്ട്. ഭാഷയ്‌ക്കൊരു ഡോളര്‍, മറ്റു പദ്ധതികള്‍, വ്യക്തിഗത  പദ്ധതികള്‍ ,ഇവയെല്ലാം ഫൊക്കാന നടിപ്പിലാക്കും. രണ്ടു വര്‍ഷത്തിനുള്ളില്‍ ഫൊക്കാന ഈ രംഗത്തു നടപ്പിലാക്കുന്ന പദ്ധതികളുടെ ഉത്ഘടനവും ഫൊക്കാനാ കേരളാ കണ്‍ വന്‍ഷനോടനുബന്ധിച്ചു നടക്കും. മന്ത്രിമാര്‍, എം.എല്‍.എ മാര്‍   തുടങ്ങി രാഷ്ട്രീയ നേതാക്കള്‍ , ചലച്ചിത്ര രംഗത്തെ പ്രതിഭകള്‍, സഹിത്യരംഗത്തെ പ്രഗത്ഭര്‍ തുടങ്ങി നിരവധി വ്യക്തികളെ പങ്കെടുപ്പിച്ചു ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ ഒരു ചരിത്ര സംഭവംആക്കുകയാണ് ലക്ഷ്യമെന്ന് ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ, ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രെഷറര്‍ ഷാജി വര്‍ഗീസ്, എക്‌സികുട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍,ട്രസ്റ്റി ബോര്‍ഡ് ചെയര്മാന്‍  ജോര്‍ജി വര്‍ഗീസ്, ഫൗണ്ടേഷന്‍ ചെയര്മാന്‍  പോള്‍ കറുകപ്പിള്ളില്‍, വിമന്‍സ് ഫോറം ചെയര്‌പേഴ്‌സന്‍ ലീലാ മാരേട്ട്, കണ്‍വന്‍ഷന്‍   ചെയര്‍മാന്‍  മാധവന്‍ നായര്‍, മറ്റു എക്‌സികുട്ടീവ് അംഗംങ്ങള്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.


ഫൊക്കാന കേരളാകണ്‍വെന്‍ഷന്‍ ഫൊക്കാന ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഉല്‍ഘാടന വേദി കുടിയാകും.
Join WhatsApp News
manu 2017-04-11 05:18:09
FOKANA is planning to donate 100 dollars per month to everybody in kerala and improve the standard of living to make it comparable to America.  Great Idea...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക