Image

സുകുമാര്‍ അഴീക്കോട്‌ വിപ്ലവകാരിയായ സാഹിത്യപരിഷ്‌കര്‍ത്താവ്‌: ഏബ്രഹാം തോമസ്‌

പി.പി. ചെറിയാന്‍ Published on 25 February, 2012
സുകുമാര്‍ അഴീക്കോട്‌ വിപ്ലവകാരിയായ സാഹിത്യപരിഷ്‌കര്‍ത്താവ്‌: ഏബ്രഹാം തോമസ്‌
മസ്‌കിറ്റ്‌ (ഡാളസ്‌): ജീവിതത്തിലുടനീളം ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി വിവാദങ്ങളുടെ നീര്‍ച്ചുഴിയിലേക്ക്‌ വലിച്ചെറിയപ്പെട്ടിട്ടും ഒരു പോറല്‍ പോലും ഏല്‍ക്കാതെ വര്‍ധിത വീര്യത്തോടെ പുറത്തുവന്ന ധന്യമായ ജീവിതത്തിന്റെ ഉടമയായിരുന്നു അഴീക്കോടു മാഷ്‌ എന്ന്‌ സാഹിത്യകാരനും മാധ്യമ പ്രവര്‍ത്തകനുമായ ഏബ്രഹാം തോമസ്‌ പറഞ്ഞു.

ഫെബ്രുവരി 18 ശനിയാഴ്‌ച മസ്‌കിറ്റില്‍ കേരള ലിറ്റററി സൊസൈറ്റി ഓഫ്‌ ഡാലസ്‌ സംഘടിപ്പിച്ച അഴീക്കോടിന്റെ സാഹിത്യ സൃഷ്‌ടികളെ കുറിച്ച്‌ നടന്ന സിംപോസിയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

തെറ്റായ ദിശയില്‍ കാര്യങ്ങള്‍ നീങ്ങുന്നു എന്നു ബോധ്യപ്പെട്ടാല്‍ അതില്‍ പതിയിരിക്കുന്ന അപകടം മണത്തറിഞ്ഞു മൂര്‍ച്ചയുള്ള വിമര്‍ശന ശരങ്ങള്‍ തൊടുത്തുവിട്ട്‌ ശരിയായ ദിശയിലേക്കു നയിക്കുവാന്‍ അഴീക്കോടു മാഷ്‌ പ്രകടിപ്പിച്ചിരുന്ന തന്റേടം പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നതിനും വിവാദി പുരുഷനായി ചിത്രീകരിക്കുന്നതിനും ശ്രമിച്ച സംഭവങ്ങള്‍ നിരവധിയാണെന്ന്‌ അദ്ദേഹം പറഞ്ഞു.

സാഹിത്യത്തില്‍ മാത്രമല്ല, സമൂഹത്തിലും തിരുത്തല്‍ ശക്‌തിയായി പ്രവര്‍ത്തിക്കുവാന്‍ സന്നദ്ധരായ ചുരുക്കം ചില വ്യക്‌തികളില്‍ പ്രഥമ ഗണനീയനാണ്‌ സുകുമാര്‍ അഴീക്കോടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള സാഹിത്യ സാംസ്‌കാരിക രാഷ്‌ട്രീയ ചരിത്രനാളുകളില്‍ തങ്കലിപികളില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്ന സുകുമാര്‍ അഴീക്കോടിന്റെ ജീവചരിത്രം വരും തലമുറയ്‌ക്ക്‌ ആവശേത്തിന്റെ അഗ്നിനാളങ്ങള്‍ പകര്‍ന്നു നല്‍കാന്‍ കഴിയട്ടെ എന്ന്‌ ആശംസയും ഏബ്രഹാം തോമസ്‌ നേര്‍ന്നു.
സുകുമാര്‍ അഴീക്കോട്‌ വിപ്ലവകാരിയായ സാഹിത്യപരിഷ്‌കര്‍ത്താവ്‌: ഏബ്രഹാം തോമസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക