Image

അലി അബ്‌ദുല്ല സാലിഹ്‌ യമന്‍ പ്രസിഡന്റായി അധികാരമേറ്റു

Published on 25 February, 2012
അലി അബ്‌ദുല്ല സാലിഹ്‌ യമന്‍ പ്രസിഡന്റായി അധികാരമേറ്റു
സനാ: കഴിഞ്ഞ ഒരു വര്‍ഷത്തോളമായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ യമന്‍ പ്രസിഡന്റായി അബ്‌ദുറബ്‌ മന്‍സുര്‍ ഹാദി സത്യപ്രതിജ്‌ഞ ചെയത്‌ അധികാരമേറ്റു. മുന്‍ പ്രസിഡന്റ്‌ അലി അബ്‌ദുല്ല സാലിഹ്‌ തിങ്കളാഴ്‌ച പ്രസിഡന്റ്‌ പദം ഒഴിയുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു. റിയാദില്‍ ഒപ്പുവച്ച അധികാരകൈമാറ്റ ഉടമ്പടിപ്രകാരം നടത്തിയ പൊതുതിരഞ്ഞെടുപ്പില്‍ ഹാദി ഐക്യകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ സാലിഹിന്റെ 33 വര്‍ഷം നീണ്ട ഏകാധിപത്യത്തിനാണ്‌ ഇതോടെ പൂര്‍ണ വിരാമമായത്‌. നവംബര്‍ 23നു

ട്യുണീസിയ, ഈജിപ്‌ത്‌, ലിബിയ എന്നീ രാജ്യങ്ങള്‍ക്കു പിന്നാലെയാണ്‌ യെമനിലും ജനകീയപ്രക്ഷോഭം വിജയംകണ്ടത്‌. പ്രക്ഷോഭത്തില്‍ നാടുവിട്ടുപോയവരെയെല്ലാം വീടുകളിലേക്കു തിരിച്ചെത്തിക്കാന്‍ ശ്രമിക്കുമെന്ന്‌ സത്യപ്രതിജ്‌ഞയ്‌ക്കു ശേഷം നടത്തിയ പ്രസംഗത്തില്‍ ഹാദി പറഞ്ഞു.

അതിനിടെ തെക്കന്‍ യെമനിലുണ്ടായ കാര്‍ ബോംബ്‌ സ്‌ഫോടനത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു. മക്കെല്ലയിലെ ഹദ്രാമൗത്ത്‌ എന്ന പ്രദേശത്താണ്‌ സ്‌ഫോടനമുണ്ടായത്‌. ചടങ്ങ്‌ നടക്കുന്ന കൊട്ടാരത്തിന്‌ അധികം ദൂരെയല്ല സ്‌ഫോടനം നടന്ന സ്ഥലം.
അലി അബ്‌ദുല്ല സാലിഹ്‌ യമന്‍ പ്രസിഡന്റായി അധികാരമേറ്റു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക