Image

തെക്കന്‍ യമനില്‍ സ്‌ഫോടനം: 26 പേര്‍ കൊല്ലപ്പെട്ടു

Published on 25 February, 2012
തെക്കന്‍ യമനില്‍ സ്‌ഫോടനം: 26 പേര്‍ കൊല്ലപ്പെട്ടു
സന: തെക്കന്‍ യെമനിലുണ്ടായ കാര്‍ ബോംബ്‌ സ്‌ഫോടനത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു.മക്കെല്ലയിലെ ഹദ്രാമൗത്ത്‌ എന്ന പ്രദേശത്താണ്‌ സ്‌ഫോടനമുണ്ടായത്‌. പുതിയ പ്രസിഡന്റായി അധികാരമേറ്റ അബ്ദുറബ്ബ്‌ മന്‍സൂര്‍ ഹാദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ വേദിയുടെ അടുത്താണ്‌ സ്‌ഫോടനുണ്ടായത്‌.

അതിനിടെ യെമനിലെ അല്‍ഖ്വെയ്‌ദ ഭീകരര്‍ക്കെതിരായ പോരാട്ടം തുടരുമെന്നും രാജ്യസുരക്ഷക്ക്‌ പ്രാധാന്യം നല്‍കുമെന്നും പുതിയ പ്രസിഡന്റ്‌ സ്ഥാനാരോഹണ ചടങ്ങിന്‌ ശേഷം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക